Russia - Ukraine War : യുക്രൈൻ സൈന്യം കീഴടങ്ങിയാൽ ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ

റഷ്യൻ സൈന്യം കീവിൽ എത്തിയതായി യുക്രൈൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 25, 2022, 04:57 PM IST
  • യുക്രൈൻ തലസ്ഥാനമായ കീവിൽ ഇപ്പോൾ റഷ്യൻ സൈന്യം ആധിപത്യം സ്ഥാപിച്ച് വരികെയാണ്.
  • തങ്ങൾ ഏത് നിമിഷവും ചർച്ചയ്ക്ക് തയാറാണെന്നും, സൈന്യം ആയുധം വെച്ച് കീഴടങ്ങിയാൽ ഉടൻ ചർച്ചയുണ്ടാവുമെന്നും സെർജി ലാവ്റോവ് മാധ്യമങ്ങളോട് പറഞ്ഞു.
  • റഷ്യൻ സൈന്യം കീവിൽ എത്തിയതായി യുക്രൈൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.
  • കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സാധാരണക്കാർ താമസിക്കുന്ന 33 ഇടങ്ങൾ റഷ്യ ബോംബിട്ട് തകർത്തുവെന്ന് യുക്രൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
 Russia - Ukraine War : യുക്രൈൻ സൈന്യം കീഴടങ്ങിയാൽ ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ

യുക്രൈൻ സൈന്യം ആയുധം വെച്ച് കീഴടങ്ങിയാൽ റഷ്യ ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. യുക്രൈൻ തലസ്ഥാനമായ കീവിൽ ഇപ്പോൾ റഷ്യൻ സൈന്യം ആധിപത്യം സ്ഥാപിച്ച് വരികെയാണ്. തങ്ങൾ ഏത് നിമിഷവും ചർച്ചയ്ക്ക് തയാറാണെന്നും, സൈന്യം ആയുധം വെച്ച് കീഴടങ്ങിയാൽ ഉടൻ ചർച്ചയുണ്ടാവുമെന്നും സെർജി ലാവ്റോവ് മാധ്യമങ്ങളോട് പറഞ്ഞു.

റഷ്യൻ സൈന്യം കീവിൽ എത്തിയതായി യുക്രൈൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സാധാരണക്കാർ താമസിക്കുന്ന 33 ഇടങ്ങൾ റഷ്യ ബോംബിട്ട് തകർത്തുവെന്ന് യുക്രൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാധാരണക്കാരെ ആക്രമിക്കില്ലെന്ന റഷ്യയുടെ വാദം പൊള്ളയാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് വാഡിം ഡെനിസെങ്കോ പറഞ്ഞു.

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ നാളെ ഹംഗറി - റൊമാനിയ അതിർത്തിയിൽ വിമാനം എത്തിക്കുമെന്ന് സൂചനയുണ്ട്. ഇന്ന് ആയിരത്തോളം വിദ്യാർഥികളെ യുക്രൈനിൽ നിന്ന് ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. അതിർത്തികളിലേക്ക് എത്താനാണ് വിദ്യാർഥികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.‌

ALSO READ: Russia - Ukraine War : യുക്രൈനിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ നാളെ മുതൽ വിമാനങ്ങൾ ഹംഗറി - റൊമാനിയ അതിർത്തിയിൽ എത്തുമെന്ന് സൂചന

അതിർത്തിക്കടുത്ത് താമസിക്കുന്നവർ ആദ്യം എത്തണമെന്നും അറിയിച്ചിട്ടുണ്ട്. അതിർത്തികളിലേക്ക് എത്താൻ സഹായം ആവശ്യമുള്ളവർ ഹെൽപ്‌ലൈൻ നമ്പറുകളിലേക്ക് വിളിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വിദ്യാർഥികളെ സ്റ്റുഡന്റ് കോൺട്രാക്ടർമാർ സമീപിക്കണം. അതിർത്തികളിലേക്ക് തിരിക്കുന്നവർ നിർബന്ധമായി പാസ്പോർട്ടുകൾ കയ്യിൽ കരുതണം.

അതേസമയം ചെർണോബിലിൽ ആണവനിലയം റഷ്യൻ സൈന്യം പിടിച്ചെടുത്തതിന് ശേഷം ​ഗാമാ വികിരണത്തിന്റെ തോത് സാധാരണയേക്കാൾ ഉയർന്നതായി യുക്രൈൻ ആണവ ഏജൻസി അറിയിച്ചു. ചെർണോബിലിൽ മേഖലയിൽ ഉയർന്ന അളവിൽ ഗാമാ റേഡിയേഷൻ കണ്ടെത്തിയിട്ടുണ്ടെന്ന് സ്റ്റേറ്റ് ന്യൂക്ലിയർ റെഗുലേറ്ററി ഇൻസ്പെക്ടറേറ്റ് അറിയിച്ചു.

ഡീകമ്മീഷൻ ചെയ്ത ചെർണോബിൽ ആണവനിലയത്തിന് സമീപമുള്ള പ്രദേശത്ത് ഗാമാ വികിരണത്തിന്റെ അളവ് സാധാരണയേക്കാൾ ഉയർന്നതായി കണ്ടെത്തി. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഡീകമ്മീഷൻ ചെയ്ത മേഖലയിലൂടെ വലിയ സൈനിക ഉപകരണങ്ങൾ നിരവധി തവണ സഞ്ചരിച്ചതിനാൽ മലിനമായ റേഡിയോ ആക്ടീവ് പൊടി വായുവിലേക്ക് പുറന്തള്ളുന്നതാകാം ​ഗാമാ വികിരണത്തിന്റെ തോത് ഉയരാൻ കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News