Russia - Ukraine War : യുക്രൈനിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ നാളെ മുതൽ വിമാനങ്ങൾ ഹംഗറി - റൊമാനിയ അതിർത്തിയിൽ എത്തുമെന്ന് സൂചന

ഇന്ന് ആയിരത്തോളം വിദ്യാർഥികളെ യുക്രൈനിൽ നിന്ന് ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.   

Written by - Zee Malayalam News Desk | Last Updated : Feb 25, 2022, 02:16 PM IST
  • ഇന്ന് ആയിരത്തോളം വിദ്യാർഥികളെ യുക്രൈനിൽ നിന്ന് ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
  • അതിർത്തികളിലേക്ക് എത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതിർത്തിക്കടുത്ത് താമസിക്കുന്നവർ ആദ്യം എത്തണമെന്നും അറിയിച്ചിട്ടുണ്ട്.
  • അതിർത്തികളിലേക്ക് എത്താൻ സഹായം ആവശ്യമുള്ളവർ ഹെൽപ്‌ലൈൻ നമ്പറുകളിലേക്ക് വിളിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
Russia - Ukraine War : യുക്രൈനിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ നാളെ മുതൽ വിമാനങ്ങൾ ഹംഗറി - റൊമാനിയ അതിർത്തിയിൽ എത്തുമെന്ന് സൂചന

Kyiv : യുദ്ധത്തിന്റെ സാഹചര്യത്തിൽ യുക്രൈനിൽ കുടുങ്ങിയിട്ടുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ വിമാനങ്ങൾ നാളെ  ഹംഗറി - റൊമാനിയ അതിർത്തിയിൽ എത്തിക്കുമെന്ന് സൂചനയുണ്ട്. ഇന്ന് ആയിരത്തോളം വിദ്യാർഥികളെ യുക്രൈനിൽ നിന്ന് ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. അതിർത്തികളിലേക്ക് എത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതിർത്തിക്കടുത്ത് താമസിക്കുന്നവർ ആദ്യം എത്തണമെന്നും അറിയിച്ചിട്ടുണ്ട്.

ഇപ്പോൾ  ഹംഗറി റൊമാനിയ അതിർത്തികളിലൂടെ മാത്രമാണ് ഒഴിപ്പിക്കൽ ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിർത്തികളിലേക്ക് എത്താൻ സഹായം ആവശ്യമുള്ളവർ ഹെൽപ്‌ലൈൻ നമ്പറുകളിലേക്ക് വിളിക്കണമെന്നും അറിയിച്ചിട്ടുണ്ട്. വിദ്യാർഥികൾ ആവശ്യമായ സമയങ്ങളിൽ സ്റ്റുഡന്റ് കോൺട്രാക്ടർമാർ സമീപിക്കണമെന്നും അറിയിച്ചിട്ടുണ്ട്. അതിർത്തികളിലേക്ക് തിരിക്കുന്നവർ നിർബന്ധമായി പാസ്സ്പോർട്ടുകൾ കൈയിൽ കരുതണം.

കൈയിൽ പണം യുഎസ് ഡോളറായി കരുതുന്നതാണ് നല്ലതെന്നും അറിയിച്ചിട്ടുണ്ട്. കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ആ സർട്ടിഫിക്കറ്റും കരുതണമെന്ന് അറിയിച്ചിട്ടുണ്ട്. സുരക്ഷിതത്വത്തിന്റെ ഭാഗമായി അതിർത്തികളിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങളിലും , ധരിക്കുന്ന വസ്ത്രങ്ങളിലും എല്ലാം ഇന്ത്യൻ പതാക പതിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

ALSO READ: Russia - Ukraine War : യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ രക്ഷിക്കാൻ സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെ?

നിലവിൽ 16000 ത്തോളം ഇന്ത്യൻ വിദ്യാർഥികളാണ് ഉക്രൈനിൽ കുടുങ്ങിയിട്ടുള്ളത്. ഇവർക്ക് സഹായം നൽകാനായി വിദേശകാര്യ മന്ത്രാലയം 24*7 കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. ഇവർക്ക് സഹായ നൽകാനും വിവരങ്ങൾ നൽകാനും ഇവ പ്രവർത്തിക്കും. കൂടാതെ ഹംഗറിയുടെയും പോളണ്ടിന്റെയും അതിർത്തികൾ വഴി യുക്രൈനിൽ കുടുങ്ങിയ ജനങ്ങളെ തിരികെയെത്തിക്കാൻ ടീമുകളെ ഇന്ത്യൻ ഗവണ്മെന്റ് എത്തിച്ചിട്ടുണ്ട്.

യുക്രൈനിന്റെ വ്യോമപാത അടച്ച സാഹചര്യത്തിൽ കരമാർഗമാണ് ഉദ്യോഗസ്ഥർ യുക്രൈൻ അതിർത്തിയിൽ എത്തുന്നത്.  ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കാൻ ഏറ്റവും സുരക്ഷിതമായ പാത ഇതിനോടകം തിരഞ്ഞെടുത്തിട്ടുണ്ട്. കീവിൽ നിന്ന് 9 മണിക്കൂറുകൾ കൊണ്ട് പോളണ്ടിലും 12 മണിക്കൂറുകൾ കൊണ്ട് റൊമാനിയയിലും എത്താമെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല പറഞ്ഞു. ഇവിടങ്ങളിലേക്ക് എത്താനുള്ള ഏറ്റവും സുരക്ഷിതമായ മാര്ഗം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റഷ്യ  - യുക്രൈൻ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് പുടിനുമായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു. യുക്രൈനിൽ കുടുങ്ങിയിരിക്കുന്ന വിദ്യാർഥികളുടെയും ഇന്ത്യൻ പൗരന്മാരുടെയും സുരക്ഷയുടെ കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുവെന്ന്  അദ്ദേഹം പറഞ്ഞിരുന്നു.  ഇവരെ തിരികെയെത്തിക്കുന്നതിനാണ് ഇന്ത്യ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രധാന്യം നല്കുന്നതെന്നും അദ്ദേഹം പുടിനോട് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News