Washington: അമേരിക്കയിൽ (America) 2020 ൽ മാത്രം 93000 പേരാണ് ഡ്രഗിന്റെ അമിത ഉപയോഗം (Drug overdose) മൂലം മരണപ്പെട്ടത്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഡ്രാഗിന്റെ ഉപയോഗം വളരെയധികം വർധിച്ചിരുന്നു. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക കണക്കുകൾ അമേരിക്ക പുറത്ത് വിട്ടത്.
സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ നാഷണൽ വൈറൽ സ്റ്റാറ്റിസ്റ്റിക്സ് സിസ്റ്റം പുറത്ത് വിട്ട കണക്കുകൾ പ്രകാരം 2020 ഡിസംബർ വരെ ആകെ 93,331 പേരാണ് ഡ്രാഗിന്റെ അമിത ഉപയോഗം മൂലം മരണപ്പെട്ടത്. എല്ലാവർഷത്തേക്കാൾ 29.4 ശതമാനം വർധനവാണ് ഈ വര്‍ഷം കണക്കുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായിരിക്കുന്നത് അനധികൃതമായി നിർമ്മിക്കുന്ന ഫെന്റായിൽ ഡ്രഗായ ഒപ്പിയോയിഡ്സിന്റെ ഉപയോഗം മൂലം ആണ്. ഒപ്പിയോയിഡ്സിന്റെ ഉപയോഗം മൂലം മാത്രം മരണപ്പെട്ടത് 69,710 പേരാണ്. ഇതിന് മുൻ വർഷങ്ങളിലും ഒപ്പിയോയിഡ്സിന്റെ ഉപയോഗം മൂലമാണ് അമേരിക്കയിൽ ഏറെ പേർ മരണപ്പെട്ടിട്ടുള്ളത്.
വെർമോണ്ട്, കെന്റക്കി, സൗത്ത് കരോലിന, വെസ്റ്റ് വിർജീനിയ, കാലിഫോർണിയ എന്നിവിടങ്ങളിലാണ് ഡ്രഗിന്റെ അമിത ഉപഗയയും മൂലമുണ്ടാകുന്ന മരണങ്ങളിൽ വൻ വർധന രേഖപ്പെടുത്തിയിട്ടുള്ളത്. സാമ്പത്തിക ഞെരുക്കം, സാമൂഹിക ഒറ്റപ്പെടൽ, സ്കൂളിനെയും ആരോഗ്യ പരിരക്ഷയെയും തടസ്സപ്പെടുത്തൽ തുടങ്ങിയ പ്രശനങ്ങൾ എല്ലാം തന്നെ ഡ്രാഗിന്റെ ഉപയോഗം വർധിക്കാൻ കാരണം ആയിരിക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...