Viral Video: തീപിടിച്ച ശരീരവുമായി ഓടി; അഗ്നിശമനാ സേനാംഗത്തിന് ഗിന്നസ് റെക്കോർഡ്, വീഡിയോ

French firefighter sprints 100 metre while being on fire smashes world record: ഓക്സിജനില്ലാതെ ഏറ്റവും കൂടുതൽ ഓടിയ ആളെന്ന റെക്കോർഡാണ് നേടിയത്. 

Written by - Zee Malayalam News Desk | Last Updated : Jul 2, 2023, 05:29 PM IST
  • ഫ്രഞ്ച് അഗ്നിശമന സേനാംഗമാണ് ഇത്തരത്തിൽ വ്യത്യസ്ഥമായ ഒരു റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.
  • 39കാരനായ ജോനാഥൻ വെറോ ആണ് ശരീരം മുഴുവൻ കത്തിച്ചതിന് ശേഷം ഓടിയത്.
Viral Video: തീപിടിച്ച ശരീരവുമായി ഓടി; അഗ്നിശമനാ സേനാംഗത്തിന് ഗിന്നസ് റെക്കോർഡ്, വീഡിയോ

ശരീരത്തിന് തീപിടിക്കുന്നതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാനാകുമോ.സാധാരണായി ശരീരത്തിന് തീപിടിച്ചാൽ നിലത്ത് കിടന്ന് ഉരുളാനും ഓടരുത് എന്നൊക്കെയുള്ള നിർദ്ദേശമാണ് പറയാറ്. അപ്പോഴാണ് ഒരു മനുഷ്യൻ ശരീരത്തിന് തീയിട്ട് ഓടി ​ഗിന്നസ് റെക്കോർഡ് സ്വന്തമാക്കുന്നത്.  ഫ്രഞ്ച് അഗ്നിശമന സേനാംഗമാണ് ഇത്തരത്തിൽ വ്യത്യസ്ഥമായ ഒരു റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. തീപിടിച്ച ശരീരവുമായി ഓക്സിജനില്ലാതെ ഏറ്റവും കൂടുതൽ ഓടിയ ആളെന്ന റെക്കോർഡാണ് ഇദ്ദേഹം സ്വന്തമാക്കിയത്. 39കാരനായ ജോനാഥൻ വെറോ ആണ് ശരീരം മുഴുവൻ കത്തിച്ചതിന് ശേഷം ഓടിയത്.

272.25 മീറ്റർ (893 അടി) ഓടിയാണ് റെക്കോർഡ് സ്വന്തമാക്കിയത്. സംരക്ഷിത സ്യൂട്ട് ധരിച്ചുകൊണ്ടാണ് ജോനാഥൻ ഈ സാഹത്തിന് മുതിർന്നത്. 204.23 മീറ്റർ (670 അടി) എന്ന റെക്കോർഡാണ് ഇപ്പോൾ ഇദ്ദേഹം തകർത്തിരിക്കുന്നത്. 100 മീറ്റർ സ്‌പ്രിന്റ് ഓക്‌സിജൻ സഹായമില്ലാതെ ഏറ്റവും വേഗത്തിൽ പൂർത്തിയാക്കി എന്ന റെക്കോർഡും ജോനാഥൻ സ്വന്തമാക്കി. നേരത്തെ ഈ രണ്ട് റെക്കോർഡുകളും ബ്രിട്ടനിലെ ആന്റണിയുടെ പേരിലായിരുന്നു.  ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിൽ 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Guinness World Records (@guinnessworldrecords)

ജോനാഥന്റെ വിഡിയോ പങ്കുവച്ചിട്ടുണ്ട്. ‘ഈ പ്രകടനത്തിന് എനിക്ക് വളരെയധികം സന്തോഷമുണ്ട്, ഒരു അഗ്നിശമന സേനാംഗം എന്ന നിലയിലുള്ള എന്റെ ജോലിക്കും, എന്നെ പരിശീലിപ്പിച്ച ആളുകൾക്കും എന്റെ വളർച്ചയെ നിരീക്ഷിച്ചവർക്കുമാണ് റെക്കോർഡ്. ഗിന്നസ് റെക്കോർഡ് നേടുക എന്നത് തന്റെ ബാല്യകാലം തൊട്ടുള്ള സ്വപ്നമായിരുന്നു. ഇനിയും ഒരുപാട് റെക്കോർഡ് നേടാൻ ശ്രമിക്കും എന്നാണ് ജോനാഥൻ വെറോ തന്റെ സാഹസത്തെക്കുറിച്ച് പ്രതികരിച്ചത്. 

Trending News