Havana : ക്യബയിലെ (Cuba) കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ വ്യാപകം പ്രതിഷേധം. ക്യൂബൻ തലസ്ഥാനമായ ഹവാനയിലും (Havana) മറ്റ് നഗരങ്ങളും പ്രതിഷേധം വ്യാപകമാകുകയാണ്. കോവിഡ് (COVID 19) മഹാമാരിയെ തുടർന്ന് ക്യൂബയിൽ അനുഭവപ്പെടുന്ന ക്ഷാമത്തിനെതിരെയാണ് ആയരങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
കമ്മ്യൂണിസം മടുത്തു തങ്ങൾക്ക് സ്വാതന്ത്ര്യവും വാക്സനും ആഹാരവുമെത്തിക്കു എന്നാണ് പ്രതിഷേധക്കാർ ഭരണകൂടത്തോട് ആവശ്യപ്പെടുന്നത്. പ്രസിഡന്റ് മിഗ്വെൽ ഡയസ്-കാനെലിന്റെ സ്വേഛാധിപത്യം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ മുദ്രവാക്യം വിളിക്കുന്നുയെന്ന് അമേരിക്കൻ മാധ്യമമായ മിയമി ഹെറാൽഡ് റിപ്പോർട്ട് ചെയ്തു.
ALSO READ : Haiti : ഹെയ്തിയിൽ സമാധാന അന്തരീക്ഷം തിരികെ കൊണ്ട് വരാൻ അമേരിക്കയുടെയും യുഎൻ ന്റെയും സഹായം തേടി
എന്നാൽ രാജ്യത്ത് നിലവിലുള്ള പ്രശ്നത്തിന് പ്രധാന കാരണം അമേരിക്കയാണെന്ന് ഡയസ്-കാനെൽ തന്റെ പ്രസംഗത്തിലൂടെ ആരോപിക്കുകയും ചെയ്തു.
'ഞങ്ങൾ ഭയപ്പെടുന്നില്ല' 'സ്വാതന്ത്ര്യം സ്വാതന്ത്ര്യം' എന്നാവശ്യപ്പെട്ടാണ് ജനങ്ങൾ തെരവോരങ്ങളിൽ പ്രതിഷേധം അറിയിക്കുന്നത്. ഇത്തരത്തിൽ ഒരു പ്രതിഷേധം ക്യൂബയിൽ പരിചിതമല്ലാത്തതാണ്. പൊലീസ് പ്രതിഷേധങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.
ALSO READ : Afghanistan : അഫ്‌ഗാനിസ്ഥാനിൽ താലിബാൻ അധിനിവേശത്തെ തുടർന്ന് 50 ഇന്ത്യൻ ഉദ്യോഗസ്ഥരെ തിരികെയെത്തിച്ചു
സോവിയറ്റ് യൂണിയൻ തകർന്നതിന് ശേഷം ക്യൂബ നിലവിൽ അനുഭവപ്പെടുന്നത് ഏറ്റവും വലിയ സാമൂഹിക പ്രശ്നമാണ്. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ സമ്പത്തിക മേഖല തകർന്നടിയുകയും ചെയ്തു.
ഇനി മൂന്നാം കോവിഡ് തരംഗം ക്യൂബയിൽ അനുഭവപ്പെട്ടാൽ ആഹാരം, മരുന്ന് മറ്റ് ആവശ്യ സാധനങ്ങളുടെ ക്ഷാമം നേരിടുമെന്ന് ജനം ഭീതിയിലാണ്. ഇതെ തുടർന്നാണ് ജനം ഭരണകൂടത്തിനെതിരെ പ്രതിഷേധം അറിയിക്കാൻ തെരുവിലേക്കിറങ്ങിയിരിക്കുന്നത്.
From Cuba: Protestors in front of Communist Party Headquarters chanting "Cuba isn't yours!"#Cuba pic.twitter.com/5Gevvd0Sxb
— RiptideDash (@RiptideDash) July 12, 2021
ALSO READ : Afghanistan: അഫ്ഗാനിസ്ഥാന്റെ 85 ശതമാനം പ്രദേശങ്ങളും നിയന്ത്രണത്തിലെന്ന് Thaliban
As a Cuban-American I’m inspired to see the courage shown by so many today in Cuba. Demonstrations of this magnitude are UNHEARD of in Cuba. The people of Cuba are tired of 60+ years of oppression, lies and hunger! #SOSCuba #PatriaYVida pic.twitter.com/sGIDDjeUwr
— Kevin Marino Cabrera (@_KevinMarino) July 12, 2021
ഭരണകൂടത്തിനെതിരെ ജനം തെരിവിലിറങ്ങി പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ പ്രതിഷേധക്കാർ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കെവെക്കുകയും ചെയ്തു. എന്നാൽ ക്യൂബൻ ഭരണകൂടം പ്രതിഷേധം കൂടുതൽ പേരിലേക്കെത്താതിരിക്കാൻ ഒരു ദിവസം മുഴുവൻ ഇന്റർനെറ്റ് സൗകര്യം വിച്ഛേദിക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA