Good News : കോവിഡിനെതിരെ ​ഗുളിക രൂപത്തിൽ മരുന്നുമായി ഫൈസർ, മനുഷ്യരിലുള്ള പരീക്ഷണം ആരംഭിച്ചു

ഫൈസർ വികസിപ്പിച്ചെടുത്ത വായിലൂടെ കഴിക്കാവുന്ന ആന്റവൈറലായ PF-07321332 കോവിഡ് വൈറസുകൾ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനം ഉടലെടുക്കുന്നുയെന്ന് കണ്ടെത്തിട്ടുണ്ടെന്ന് ഫൈസർ തങ്ങളുടെ പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 25, 2021, 01:26 PM IST
  • മനുഷ്യരിലുള്ള പരീക്ഷണത്തിനാണ് ഫൈസറിന് അനുമതി ലഭിച്ചിരിക്കുന്നത്.
  • ഫൈസർ വികസിപ്പിച്ചെടുത്ത വായിലൂടെ കഴിക്കാവുന്ന ആന്റവൈറലായ PF-07321332 കോവിഡ് വൈറസുകൾ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനം ഉടലെടുക്കുന്നുയെന്ന് കണ്ടെത്തിട്ടുണ്ട്
  • യുഎസിലാണ് ഫൈസർ തങ്ങളുടെ ആദ്യഘട്ട പരീക്ഷണം സംഘടിപ്പിക്കുന്നത്.
  • അമേരിക്കൻ കമ്പിനിയായ ഫൈസറും ജർമൻ മരുന്ന് നിർമാതക്കളുമായി ബൈയോൺടെക്കും ചേർന്ന് നിർമിച്ച കോവിഡ് വാക്സിനാണ് യുഎസിൽ ആദ്യമായി അടിയന്തര ഉപയോ​ഗിത്തിന് അനുമതി ലഭിച്ചത്.
 Good News : കോവിഡിനെതിരെ ​ഗുളിക രൂപത്തിൽ മരുന്നുമായി ഫൈസർ, മനുഷ്യരിലുള്ള പരീക്ഷണം ആരംഭിച്ചു

Wasington DC : COVID 19 പ്രതിരോധത്തിന് Vaccine പുറമെ ​ഗുളിക രൂപത്തിലുള്ള മരുന്ന് പരീക്ഷണത്തിന് അടുത്തഘട്ടത്തിലേക്ക് പ്രവേശിച്ച അമേരിക്കൻ മരുന്ന് നിർമാതാക്കളായ Pfizer. മനുഷ്യരിലുള്ള പരീക്ഷണത്തിനാണ് ഫൈസറിന് അനുമതി ലഭിച്ചിരിക്കുന്നത്.

ഫൈസർ വികസിപ്പിച്ചെടുത്ത വായിലൂടെ കഴിക്കാവുന്ന ആന്റവൈറലായ PF-07321332 കോവിഡ് വൈറസുകൾ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനം ഉടലെടുക്കുന്നുയെന്ന് കണ്ടെത്തിട്ടുണ്ടെന്ന് ഫൈസർ തങ്ങളുടെ പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. 

ALSO READ : Pfizer Corona Vaccine: നോർവേയിൽ മരണം 29-ആയി ഉയർന്നു; രാജ്യം ആശങ്കയിൽ

യുഎസിലാണ് ഫൈസർ തങ്ങളുടെ ആദ്യഘട്ട പരീക്ഷണം സംഘടിപ്പിക്കുന്നത്. മനഷ്യരിലെ ആദ്യഘട്ട പരീക്ഷണത്തിനായി  PF-07321332 ന്റെ സുരക്ഷ, മനുഷ്യരിൽ എങ്ങനെ ബാധിക്കുന്നു, മനുഷ്യ ശരീരത്തിൽ മരുന്ന് എങ്ങനെ പ്രവർത്തിക്കുന്നു എന്നിവ വിലയിരുത്തുന്നതിനായി ആരോഗ്യമുള്ളവരാണ് ഫൈസർ അന്വേഷിക്കുന്നത്.

ALSO READ : Covid Vaccine: Dubai Pfizer Vaccine കുത്തിവെയ്പ്പ് മാറ്റിവെച്ചു

കൊറോണ SARS-CoV-2 വൈറസിനെ ഈ PF-07321332 വളരുന്നതിന് തടയുന്നുണ്ടെന്ന് ക്ലിനിക്കൽ പരീക്ഷണത്തിന് മുമ്പുള്ള പഠനത്തിൽ തെളിഞ്ഞിരുന്നു. PF-07321332 ന്റെ യഥാർഥ രൂപവും മറ്റ് വിവരങ്ങളും ഏപ്രിൽ ആറിന് നടക്കുന്ന സ്പ്രിങ് അമേരിക്കൻ കെമിക്കൽ സൊസൈറ്റി സമ്മേളനത്തിൽ പങ്കെവെക്കുമെന്ന് ഫൈസർ അറിയിച്ചിട്ടുണ്ട്.

ALSO READ : AstraZeneca യുടെ കോവിഡ് 19 വാക്‌സിനോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുന്നു; സർവ്വേ ഫലം പുറത്ത്

അമേരിക്കൻ കമ്പിനിയായ ഫൈസറും ജർമൻ മരുന്ന് നിർമാതക്കളുമായി ബൈയോൺടെക്കും ചേർന്ന് നിർമിച്ച കോവിഡ് വാക്സിനാണ് യുഎസിൽ ആദ്യമായി അടിയന്തര ഉപയോ​ഗിത്തിന് അനുമതി ലഭിച്ചത്.  അമേരിക്കയുടെ ഫുഡ് ആൻ അഡ്മിൻസ്ട്രേഷൻ അനുമിത നൽകിയത്. നിലവിൽ കോവിഡിനെതിരെ അന്റിവൈറൽ ചികിത്സക്കായി അനുമതി ലഭിച്ചിരിക്കുന്ന ​ഗിലീഡ് റെമ്ഡേസിവിറിനാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News