Pfizer Corona വാക്സിൻ സുരക്ഷിതമാണെന്ന് ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു. നോർവേയിൽ 33 വയോധികർ മരിച്ച സംഭവം വാക്‌സിൻ സ്വീകരിച്ചത് മൂലമാണെന്ന് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും WHO അറിയിച്ചു.
വാക്‌സിൻ സ്വീകരിച്ചതിന് ശേഷം മരിച്ചവർ "പ്രായമായവരും രോഗ പ്രതിരോധ ശേഷി തീരെ കുറഞ്ഞവരുമായിരുന്നു. അതിനാൽ അവർ Pfizer Vaccine സ്വീകരിച്ചതിനാലാണ് മരിച്ചതെന്ന് പറയാനാവില്ലെന്നും" WHOയുടെ ഗ്ലോബൽ അഡ്വൈസറി കമ്മിറ്റി വെള്ളിയാഴ്ച പറഞ്ഞു. Pfizer-BioNTech vaccine പ്രായമായവരിൽ അപകടകരമാണെന്ന് തെളിഞ്ഞിട്ടില്ലെന്ന് WHO അറിയിച്ചു.
ALSO READ: Pfizer Corona Vaccine: നോർവേയിൽ മരണം 29-ആയി ഉയർന്നു; രാജ്യം ആശങ്കയിൽ
കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷം Norway-ൽ 33 വയോധികർ മരിച്ചു എന്ന വാർത്ത വന്നതിനെ തുടർന്നാണ് വാക്‌സിൻ സുരക്ഷിതമെന്ന് WHO അറിയിച്ചത്.
തിങ്കളാഴ്ച Norwegian Goverment നടന്ന മരണങ്ങളും Vaccine-ഉം തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് പ്രസ്താവന ഇറക്കിയിരുന്നു. മരിച്ചവരെല്ലാം പ്രായമായവരും, രോഗപ്രതിരോധ ശേഷി കുറഞ്ഞവരും ഗുരുതരമായ രോഗങ്ങൾ ഉള്ളവരുമായിരുന്നുവെന്നും അവർ കൂട്ടി ചേർത്തു.
ALSO READ: Muthoot Financeൽ വൻ കവർച്ച: നഷ്ടമായത് 7 കോടിയുടെ സ്വർണം
വാക്‌സിൻ എടുക്കുന്നതിലും വളരെ ഗുരുതരമാണ് Covid 19 രോഗം വരുന്നതെന്ന് നോർവീജിയൻ മെഡിസിൻസ് ഏജൻസിയും തിങ്കളാഴ്ച പറഞ്ഞിരുന്നു.
പുതുവർഷത്തിന് 4 ദിവസം മുമ്പാണ് നോർവേയിൽ (Norway) ഫൈസർ വാക്സിൻ (Pfizer Vaccine) നൽകുന്നതിന് തുടക്കം കുറിച്ചിരുന്നുച്ചത്. ആദ്യ വാക്സിൻ നൽകിയത് 67 കാരനായ Svin Anderson ആണ്. വാക്സിനേഷൻ ആരംഭിച്ചതോടെ തന്നെ ചില ആളുകൾക്ക് പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും മിക്കവർക്കും രൂക്ഷമായ പാർശ്വഫലങ്ങൾ ഉണ്ടായിട്ടില്ലെന്ന് മെഡിക്കൽ ഏജൻസി അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...