Washington DC: ഒരിടവേളയ്ക്ക് ശേഷം വീണ്ടും മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. പോൺ താരം സ്‌റ്റോമി ഡാനിയൽസുമായുള്ള ബന്ധവും പണമിടപാടും വീണ്ടും വാര്‍ത്താ തലക്കെട്ടുകളില്‍ ഇടം പിടിയ്ക്കുമ്പോള്‍ താന്‍ ഉടന്‍ അറസ്റ്റിലാകും എന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്.
Also Read: Smoking break: ഓഫീസ് സമയത്ത് പുകവലിക്ക് ഇടവേള എടുത്ത ഉദ്യോഗസ്ഥന് 12 ലക്ഷം രൂപ പിഴ
പോൺ താരം സ്‌റ്റോമി ഡാനിയൽസുമായി ബന്ധപ്പെട്ട പണമിടപാട് വിവാദത്തിൽ ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന അവസ്ഥയിലാണ് ട്രംപ്. 2016 ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംഭവ വികാസങ്ങളുടെ തുടർക്കഥയാണ് ഇപ്പോൾ അരങ്ങേറുന്നത്. അതായത്, തിരഞ്ഞെടുപ്പിന് മുന്‍പായി സ്‌റ്റോമി ഡാനിയൽസിനെ നിശബ്ദയാക്കാനായി വന്‍ തുക ട്രംപ് നല്‍കിയിരുന്നു. അതായത്, 2016 ല്‍ പോൺ താരത്തിന് 1,30,000 ഡോളര്‍ ആണ് ട്രംപ് നല്‍കിയത്.
പോൺ താരം ഉന്നയിച്ച ലൈംഗിക ആരോപണം തന്‍റെ സ്ഥാനാര്‍ഥിത്വത്തിന് തടസമാവും എന്ന സാഹചര്യത്തിലാണ് ട്രംപ് പണം നല്‍കി സംഭവം ഒതുക്കാനുള്ള ശ്രമം നടത്തിയത്. എന്നാല്‍, ട്രംപ് സ്വന്തം കൈയില്‍ നിന്നല്ല, മറിച്ച് തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നാണ് പണം നല്‍കിയത് എന്നാണ് ആരോപണം. കൂടാതെ, സ്‌റ്റോമി ഡാനിയൽസുമായുള്ള ബന്ധവും ട്രംപ് നിഷേധിച്ചു. കഴിഞ്ഞ 5 വര്‍ഷമായി ഈ കേസ് മാന്‍ഹട്ടന്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി അന്വേഷിക്കുകയാണ്.
2016 കാലയളവില്‍ ലൈംഗീകാരോപണം ഉന്നയിച്ചുകൊണ്ട് പോൺ താരം സ്‌റ്റോമി ഡാനിയൽസ് രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് സമയത്തായിരുന്നു ഇത്. ഈ ആരോപണം ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടിയാണ് ട്രംപ് ഇത്രയും വലിയ തുക കൈമാറിയത് എന്നാണ് ആരോപണം.
എന്താണ് ട്രംപും പോൺ താരം സ്‌റ്റോമി ഡാനിയൽസും തമ്മിലുള്ള ബന്ധം?
2006 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്റ്റോമി ഡാനിയൽസ് എന്നറിയപ്പെടുന്ന സ്റ്റെഫാനി ക്ലിഫോർഡിന് അന്ന് പ്രായം 27 വയസ്. 2006 ല്‍ നടന്ന ഒരു സെലിബ്രിറ്റി ഗോള്‍ഫ് ടൂര്‍ണമെന്‍റിനിടെയാണ് ട്രംപിനെ ആദ്യമായി കാണുന്നത് എന്നാണ് സ്‌റ്റോമി ഡാനിയൽസ് പറയുന്നത്. പിന്നീട് തന്‍റെ ബോഡിഗാര്‍ഡ് വഴി ട്രംപ് സ്‌റ്റോമി ഡാനിയൽസിനെ സംമീപിക്കുകയായിരുന്നു എന്നും അവര്‍ വെളിപ്പെടുത്തി. ശേഷം ‘ദ അപ്രന്‍റിസ്' എന്ന പരിപാടിയിൽ പങ്കെടുപ്പിക്കാമെന്ന് പറഞ്ഞ് ട്രംപ് സ്റ്റെഫാനിയെ തന്‍റെ കിടപ്പറ പങ്കിടാൻ നിർബന്ധിതയാക്കി. മെലാനിയയുമായി വിവാഹം കഴിഞ്ഞ് വെറും ഒരു വർഷത്തിന് ശേഷമായിരുന്നു സ്റ്റോമി ഡാനിയൽസുമായുള്ള ട്രംപിന്‍റെ ബന്ധം.
ട്രംപില്‍ നിന്നും താൻ നേരിട്ട ദുരനുഭവം ലോകത്തെ അറിയിക്കാനായി ഒരു പബ്ലിക്കേഷനുമായി ധാരണയിലെത്തിയെങ്കിലും ട്രംപിന്‍റെ ആളുകളുടെ ഭീഷണി ഭയന്ന് പബ്ലിക്കേഷൻ പിന്മാറി. പിന്നീട് 2016 ലാണ് സ്റ്റോമി ഇക്കാര്യം വെളിപ്പെടുത്തുന്നത്. ആ അവസരത്തില്‍ താനുമായി ബന്ധമുണ്ടായിരുന്ന വിവരം പുറത്ത് പറയാതിരിക്കാൻ ട്രംപിന്‍റെ അറ്റോണിയായിരുന്ന മൈക്കിൾ കോഹൻ 1,30,000 ഡോളർ നൽകിയ വിവരവും സ്‌റ്റോമി വെളിപ്പെടുത്തി.
2018 ൽ അമേരിക്കന്‍ തിരഞ്ഞെടുപ്പ് സമയത്ത് ഈ വാർത്ത മാധ്യമങ്ങൾ ഏറ്റെടുത്തു. ഇത് ട്രംപിന് ഇത് വലിയ തിരിച്ചടിയായി. ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത ഏറ്റുപിടിച്ചു. മൈക്കിൾ കോഹന്‍ പണമിടപാട് സമ്മതിച്ചതോടെ ട്രംപ് പ്രതിരോധത്തിലായി. ഈ അവസരത്തിലും തനിക്കെതിരായ ആരോപണങ്ങളെല്ലാം ട്രംപ് നിഷേധിക്കുകയാണെങ്കിലും തെളിവുകളെല്ലാം എതിരാണെന്നതാണ് യാഥാർത്ഥ്യം. സംഭവം ട്രംപിന്‍റെ അറസ്റ്റിന് വഴി തെളിക്കുമോ എന്നാണ് ലോകം ഉറ്റു നോക്കുന്നത്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...