Pegasus Spyware : മാധ്യമങ്ങളുടെ വിവരങ്ങൾ ചോർത്തിയതിനെതിരെ അന്വേഷണം ആരംഭിച്ച് ഫ്രാൻസ്

സ്വകാര്യത (Privacy)  ഹനിക്കപ്പെട്ടിട്ടുണ്ടോ, വ്യക്തിഗത ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കുള്ള അനധികൃതമായി ആക്സസ് നേടിയിട്ടുണ്ടോ, ക്രിമിനൽ ബന്ധമുണ്ടോ എന്നിങ്ങനെ 10 കാര്യങ്ങളായിരിക്കും ടീം അന്വേഷിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 20, 2021, 04:52 PM IST
  • പാരിസിലെ പ്രോസിക്യൂട്ടർമാരാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
  • സ്വകാര്യത (Privacy) ഹനിക്കപ്പെട്ടിട്ടുണ്ടോ, വ്യക്തിഗത ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കുള്ള അനധികൃതമായി ആക്സസ് നേടിയിട്ടുണ്ടോ, ക്രിമിനൽ ബന്ധമുണ്ടോ എന്നിങ്ങനെ 10 കാര്യങ്ങളായിരിക്കും ടീം അന്വേഷിക്കുന്നത്.
  • ഇൻവെസ്റ്റിഗേറ്റീവ് വെബ്സൈറ്റായ മീഡിയപാർട്ട് ഇതിനെതിരെ തിങ്കളാഴ്ച ലീഗൽ കംപ്ലൈന്റ്റ് നൽകിയിരുന്നു.
  • ഇൻവെസ്റ്റിഗേറ്റീവ് പത്രമായ ലെ കാനാർഡ് എൻ‌ചെയിനും സംഭവത്തിൽ പരാതി കൊടുക്കാൻ ഒരുങ്ങുകയാണ്.
 Pegasus Spyware : മാധ്യമങ്ങളുടെ വിവരങ്ങൾ ചോർത്തിയതിനെതിരെ അന്വേഷണം ആരംഭിച്ച് ഫ്രാൻസ്

Paris:  ഇസ്രയേലി സ്പൈവെയർ (Spyware)ആയ പെഗാസസ് (Pegasus) ഉപയോഗിച്ച് മൊറോക്കൻ ഇന്റെലിജൻസ് സർവീസുകൾ ഫ്രഞ്ച് മാധ്യമപ്രവർത്തകരുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ ആന്വേഷണം ആരംഭിച്ചു. പാരിസിലെ പ്രോസിക്യൂട്ടർമാരാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

സ്വകാര്യത (Privacy)  ഹനിക്കപ്പെട്ടിട്ടുണ്ടോ, വ്യക്തിഗത ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കുള്ള അനധികൃതമായി ആക്സസ് നേടിയിട്ടുണ്ടോ, ക്രിമിനൽ ബന്ധമുണ്ടോ എന്നിങ്ങനെ 10 കാര്യങ്ങളായിരിക്കും ടീം അന്വേഷിക്കുന്നത്. ഇൻവെസ്റ്റിഗേറ്റീവ് വെബ്സൈറ്റായ മീഡിയപാർട്ട് ഇതിനെതിരെ തിങ്കളാഴ്ച ലീഗൽ കംപ്ലൈന്റ്റ് നൽകിയിരുന്നു.

ALSO READ: Pegasus Spyware : എന്താണ് പെഗാസസ്? പെഗാസസ് സ്പൈവെയറിനെ കുറിച്ച് അറിയേണ്ടതെല്ലാം

ഇൻവെസ്റ്റിഗേറ്റീവ് പത്രമായ ലെ കാനാർഡ് എൻ‌ചെയിനും സംഭവത്തിൽ പരാതി കൊടുക്കാൻ ഒരുങ്ങുകയാണ്. എന്നാൽ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് മൊറോക്കോ അറിയിച്ചിരിക്കുന്നത്. 

ദി വാഷിംഗ്ടൺ പോസ്റ്റ്, ദി ഗാർഡിയൻ, ലെ മോണ്ടെ തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങൾ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്ത് വന്നത്. ഇസ്രയേലി കമ്പനിയായ എൻഎസ്ഒ നിർമിച്ച് വിപണിയിൽ എത്തിച്ച സ്പൈവെയർ (Spyware)  ആയ പെഗാസസ് വിവരങ്ങൾ ചോർത്തിയെന്ന വിവരം കണ്ടെത്തുകയായിരുന്നു.

ALSO READ: Pegasus Phone Leak Persons: നാൽപ്പത് മാധ്യമ പ്രവർത്തകർ, രണ്ട് കേന്ദ്രമന്ത്രിമാർ, സുപ്രീം കോടതി ജഡ്ജിയുടെയും ഫോൺ ചോർന്നു

50,000 ഫോൺ നമ്പറുകൾ ചോർന്ന് സാഹചര്യത്തിലാണ് മാധ്യമ സ്ഥാപനങ്ങൾ ഇതിനെ കുറിച്ച് അന്വേഷിച്ചത്. മുമ്പ് പ്രതീക്ഷിച്ചിരുന്നതിനേക്കാൾ കൂടുതൽ അപകടകാരിയാണ്  ഇസ്രയേലി കമ്പനിയായ എൻഎസ്ഒയുടെ ഈ സ്‌പൈവെയർ എന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

ALSO READ: Pegasus spyware Latest News: ഫോണിലെത്തിയാൽ പിന്നെയൊന്നും ബാക്കി കാണില്ല, ചോര പൊടിയാത്ത യുദ്ധങ്ങൾക്ക് രാജ്യങ്ങൾ സ്വരുക്കൂട്ടുന്ന പെഗാസസ്

മൊറോക്കൻ രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ ചോർത്തിയതിൽ മീഡിയപാർട്ടിന്റെ സ്ഥാപകനായ എഡ്വി പ്ലെനലിന്റെയും ഒരു പത്രപ്രവർത്തകന്റെയും ഫോണുകളുണ്ടെന്ന് മീഡിയപാർട്ട് അറിയിച്ചു. ലെ മോണ്ടെ, ഏജൻസ് ഫ്രാൻസ്-പ്രസ്സ് എന്നീ മാധ്യമങ്ങളിലെയും പത്രപ്രവർത്തകരുടെയും വിവരങ്ങൾ ചോർത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News