Hot Water River: കാട്ടിലൂടെ ഒഴുകുന്ന ഈ നദിയിൽ ചൂടുവെള്ളം; ലോകത്തിലെ ഏക തിളയ്‌ക്കുന്ന നദി

Amazon Forest River Hot Water Secret: നാഷണൽ ജ്യോഗ്രഫിയിലെ ഗവേഷകരുടെ സഹായത്തോടെ നടത്തിയ ഒരു പഠനത്തിൽ തിളയ്ക്കുന്ന നദിയുടെ പിന്നിലെ രഹസ്യം ഭൗമശാസ്ത്രജ്ഞനായ ആൻഡ്രോസ് റൂസോ കണ്ടെത്തിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Jul 26, 2023, 07:15 PM IST
  • ലോകത്തിലെ തന്നെ ഏക തിളയ്‌ക്കുന്ന നദിയും ഇത് തന്നെ
  • നദിക്കരയിൽ താമസിക്കുന്നവർ ഇതിനെ പവിത്ര മായൊരു നദിയായി കണക്കാക്കുന്നു
  • ഇതിലെ വെള്ളത്തിന് രോഗങ്ങൾ ശമിപ്പിക്കാൻ കഴിവുണ്ടെന്നാണ് ഇവർ വിശ്വസിക്കുന്നത്
Hot Water River: കാട്ടിലൂടെ ഒഴുകുന്ന ഈ നദിയിൽ ചൂടുവെള്ളം; ലോകത്തിലെ ഏക തിളയ്‌ക്കുന്ന നദി

അതിശയിപ്പിക്കുന്ന, ദുരൂഹതകൾ നിറഞ്ഞ കാഴ്ചകളാണ്   ആമസോൺ കാടുകളെ എന്നും വിസ്മയമാക്കുന്നത്.  ആമസോൺ പ്രദേശത്തു പടർന്നു കിടക്കുന്ന ഒരു വലിയ വനപ്രദേശമാണ് ഇത്. 55 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് ഈ വനത്തിൻറെ വ്യാപ്തി.  60 ശതമാനം ബ്രസീലിലും 13 ശതമാനം പെറുവിലും 10 ശതമാനം കൊളംബിയയിലും ഉൾപ്പെടെ ആകെ 9 രാജ്യങ്ങളിലായാണ് ആമസോൺ മഴക്കാടുകൾ സ്ഥിതിചെയ്യുന്നത്.നാനൂറിലധികം ഇനങ്ങളിലുള്ള ജീവികളാണ് ഇവിടെ ഉള്ളത്. പലതും അപകടകാരികളുമാണ്. ആമസോൺ കാടുകൾക്കുള്ളിൽ പലയിടത്തും സൂര്യപ്രകാശം പോലും കടന്നു വരാറില്ലെന്നതാണ് മറ്റൊരു സത്യം. 

ആമസോൺ മലനിരകളിലെ ദുരൂഹത നിറഞ്ഞ ഒന്നാണ് ‘തിളയ്ക്കുന്ന നദി’. പെറുവിയൻ ആമസോണിന്റെ നിബിഡവനത്തിൽ മറഞ്ഞിരിക്കുന്ന ഈ നദിയിൽ എപ്പോഴും ചൂട് വെള്ളമാണുള്ളത്. നദി പവിത്രമാണെന്നും ചൂടുവെള്ളത്തിന് രോഗശാന്തി ശക്തിയുണ്ടെന്നും ആദിവാസികൾ വിശ്വസിക്കുന്നു. ഷനായ് ടിംപിഷ്‌ക  എന്നായിരുന്നു ഈ നദിയുടെ പേര്. എന്നാൽ ഇപ്പോൾ ഇത് അറിയപ്പെടുന്നത് ലാ ബൊംബ എന്ന പേരിലാണ്. പേരിൻറെ അർഥം ‘സൂര്യതാപം കൊണ്ട് തിളക്കുന്നത് എന്നാണ്.

ALSO READ: വാഗ്‌നർ ഗ്രൂപ്പ് മേധാവി മരിച്ചു? വ്‌ളാഡിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ച്ച വ്യാജം; മുൻ യുഎസ് ജനറൽ

ലോകത്തിലെ തന്നെ ഏക തിളയ്‌ക്കുന്ന നദിയും ഇത് തന്നെ. പലപ്പോഴും ഇവിടെ ജലത്തിൻറെ താപനില 45 ഡിഗ്രി മുതൽ 100 ഡിഗ്രി സെൽഷ്യസ് വരെ ഉണ്ടാകാറുണ്ട്. സദാസമയവും നദിയുടെ ഉപരിതലത്തിലൂടെ നീരാവി ഉയരുന്നത് കാണാൻ കഴിയും. ചില അനുമാനങ്ങൾ മാത്രമല്ലാതെ ഇതുവരെയും നദിയിലെ ജലം തിളച്ചുമറിയുന്നതിന്റെ യഥാർത്ഥ കാരണം കണ്ടുപിടിക്കാൻ ശാസ്ത്രലോകത്തിന് സാധിച്ചിട്ടില്ല. ഈ ഭൂ പ്രദേശത്തെ തെർമൽ എനർജിയുടെ പ്രഭാവം കൊണ്ടാവും ഇത്തരമൊരു പ്രതിഭാസം എന്നാണ് ഗവേഷകരുടെ അഭിപ്രായം.

എന്നാൽ നദിക്കരയിൽ താമസിക്കുന്നവർ ഇതിനെ പവിത്ര മായൊരു നദിയായി കണക്കാക്കുന്നു. ഇതിലെ വെള്ളത്തിന് രോഗങ്ങൾ ശമിപ്പിക്കാൻ കഴിവുണ്ടെന്നാണ് ഇവർ വിശ്വസിക്കുന്നത് കൂടാതെ ഇവരിൽ പലരും മരുന്നുകൾ ഉണ്ടാക്കാനും മറ്റും നദിയിലെ ചൂടുവെള്ളം ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.ചിലയിടങ്ങളിൽ 86 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഇവിടെ ഉണ്ടാവാറുണ്ടത്രെ. തവളകളോ, മറ്റു ജീവികളോ ഇതിൽ വീണാൽ വെന്തുപോകുമായിരുന്നു. ഈ നദി ഇന്നും അത്ഭുതമായി ഒഴുകിക്കൊണ്ടിരിക്കുന്നു.അഗ്നിപർവതത്തിന്റെ സാന്നിദ്ധ്യം കൊണ്ടല്ല ഇത് സംഭവിക്കുന്നതെന്ന് വ്യക്തമാണ്. അഗ്നിപർവതമാകട്ടെ 700 കിലോ മീറ്റർ അകലെയാണു താനും.

നാഷണൽ ജ്യോഗ്രഫിയിലെ ഗവേഷകരുടെ സഹായത്തോടെ നടത്തിയ ഒരു പഠനത്തിൽ തിളയ്ക്കുന്ന നദിയുടെ പിന്നിലെ രഹസ്യം ഭൗമശാസ്ത്രജ്ഞനായ ആൻഡ്രോസ് റൂസോ കണ്ടെത്തിയിരുന്നു . ഭൂമിക്കടിയിൽ നിന്നെത്തുന്ന താപവാതം തന്നെയാണ് നദിയെ ചൂടുപിടിപ്പിക്കുന്നത്. എന്നാൽ, മറ്റു പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി നിശ്ചിത പ്രദേശത്തുമാത്രം നൂറുകണക്കിന് വിള്ളലുകളുണ്ട്. ഈ വിള്ളലുകളിലൂടെയാണ് താപവാതം പുറത്തേക്കു പ്രവഹിക്കുന്നത്. വിള്ളലുകളുടെ എണ്ണക്കൂടുതലാണ് നദിയിലെ താപനില മറ്റു ഉറവകളെക്കാൾ ഉയർന്നതാകാൻ കാരണവും. ഭൂമിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഹൈഡ്രോ തെർമൽ പ്രതിഭാസങ്ങളിൽ സമാനതകളില്ലാത്ത ഒന്നാണ് പെറുവിലെ ഈ തിളയ്ക്കുന്ന നദി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

Trending News