London: ഒമിക്രോൺ കോവിഡ് വകഭേദം (Omicron COvid Variant) നിലവിൽ ലോകാരോഗ്യ (World Health) രംഗത്ത് നിലവിലുള്ള ഏറ്റവും വലിയ ഭീഷണിയാണെന്ന് ജി7 രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാർ പറഞ്ഞു. ഒമിക്രോൺ കോവിഡ് വകഭേദത്തെ പ്രതിരോധിക്കാൻ രാജ്യങ്ങൾ ഒരുമിച്ച് നിന്ന് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് ജി7 രാജ്യങ്ങൾ വ്യക്തമാക്കി.
ഒമിക്രോൺ കോവിഡ് വകഭേദം മൂലമുള്ള കേസുകളുടെ വർദ്ധനവ് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഇത് ആഗോള പൊതുജനാരോഗ്യത്തിന് നിലവിലുള്ള ഏറ്റവും വലിയ ഭീഷണിയായി കാണണമെന്ന് ജി7 രാജ്യങ്ങളിലെ എല്ലാ രാജ്യങ്ങളും വിലയിരുത്തിയതായി ഗ്രൂപ്പിന്റെ ചെയർമാനായ ബ്രിട്ടൻ വ്യക്തമാക്കി. നിലവിൽ ഒരുമിച്ച് പ്രവർത്തിക്കേണ്ടതും, നിലവിലുള്ള വിവരങ്ങൾ പങ്ക് വെക്കേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞു.
ALSO READ: Omicron Covid Variant : ഒമിക്രോൺ കോവിഡ് വകഭേദം മിക്ക രാജ്യങ്ങളിലും പടർന്ന് കഴിഞ്ഞു: ലോകാരോഗ്യ സംഘടന
ബ്രിട്ടൻ ഹോസ്റ്റ് ചെയ്ത അവസാനത്തെ കൂടിക്കഴ്ചയിൽ പങ്കെടുക്കുകയായിരുന്നു ജി7 രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വര്ധിച്ച് വരുന്ന ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധയുടെ സാഹചര്യം വിലയിരുത്തി. രോഗം പ്രതിരോധിക്കാൻ രോഗനിർണയം, ജീനോം സീക്വൻസിങ്, വാക്‌സിനുകൾ എന്നിവയിൽ ശ്രദ്ധ നൽകണമെന്നും യോഗം തീരുമാനിച്ചു.
ALSO READ: Omicron Death| ആദ്യത്തെ ഒമിക്രോൺ മരണം ബ്രിട്ടനിൽ, സ്ഥിരീകരിച്ച് പ്രധാനമന്ത്രി
ഒമിക്രോൺ കോവിഡ് വകഭേദം (Omicron Covid Variant) മിക്ക രാജ്യങ്ങളിലേക്കും പടർന്ന് കഴിഞ്ഞുവെന്ന് ലോകാരോഗ്യ സംഘടന (World Health Organization) അറിയിച്ചു. മാത്രമല്ല ഒമിക്രോൺ വകഭേദം അനിയന്ത്രിതമായ നിരക്കിൽ പടരുകയാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.
ALSO READ: Omicron COvid Variant : രാജ്യത്ത് 2 പേർക്ക് കൂടി ഒമിക്രോൺ രോഗബാധ; ആകെ 35 കേസുകൾ
ഫൈസർ പുതിയതായി വികസിപ്പിച്ചെടുത്ത കോവിഡ് പിലുകൾ ഒമിക്രോൺ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് അറിയിച്ചിട്ടുണ്ട്. യൂറോപ്പിൽ ഒമിക്രോൺ കോവിഡ് വകഭേദം പടരുന്ന സാഹചര്യത്തിൽ ഡെന്മാർക്കിലെ പ്രൈമറി സ്കൂളുകൾ അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...