Nijjar Murder Case: നിജ്ജറിന്റെ കൊലപാതകം: കാനഡയിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ അറസ്റ്റിൽ

Nijjar Murder Case: കഴിഞ്ഞ ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ വെച്ചാണ് നിജ്ജാറെ അജ്ഞാതർ വെടിവെച്ചു കൊന്നത്. നിജ്ജാറിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയും നിജ്ജാറിനെ വെടിവെക്കുകയും ചെയ്തവരാണ് അറസ്റ്റിലായ പ്രതികളെന്നാണ് റിപ്പോർ‌ട്ട്. 

Last Updated : May 4, 2024, 10:53 AM IST
  • ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ അറസ്റ്റിൽ
  • കരൺപ്രീത് സിങ്, കമൽ പ്രീത് സിങ്, കരൺ ബ്രാർ എന്നിവരാണ് പിടിയിലായത്
  • കഴിഞ്ഞ ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ വെച്ചാണ് നിജ്ജാറെ അജ്ഞാതർ വെടിവെച്ചു കൊന്നത്
Nijjar Murder Case: നിജ്ജറിന്റെ കൊലപാതകം: കാനഡയിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ അറസ്റ്റിൽ

ഒട്ടാവ: ഖാലിസ്ഥാൻ അനുകൂല സംഘടനാ നേതാവായിരുന്ന ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ അറസ്റ്റിൽ. കരൺപ്രീത് സിങ്, കമൽ പ്രീത് സിങ്, കരൺ ബ്രാർ എന്നിവരാണ് പിടിയിലായതെന്ന് കനേഡിയൻ ന്യൂസ് വെബ്‌സൈറ്റായ സിടിവി ന്യൂസിനെ ഉദ്ധരിച്ചു റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Also Read: ഖലിസ്ഥാനി നേതാവിന്റെ കൊലപാതകം; ഇന്ത്യ-കാനഡ ബന്ധം വഷളാകുന്നു; നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി

കഴിഞ്ഞ ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ വെച്ചാണ് നിജ്ജാറെ അജ്ഞാതർ വെടിവെച്ചു കൊന്നത്. നിജ്ജാറിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയും നിജ്ജാറിനെ വെടിവെക്കുകയും ചെയ്തവരാണ് അറസ്റ്റിലായ പ്രതികളെന്നാണ് റിപ്പോർ‌ട്ട്. കാനഡയിൽ നടന്ന മറ്റ് മൂന്ന് കൊലപാതകങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്. നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണത്തിന്മേൽ അന്വേഷണം നടക്കുന്നതിനിടയിലാണ് ഈ അറസ്റ്റ് എന്നത് ശ്രദ്ധേയം. 

Also Read: 12 വർഷത്തിനു ശേഷം നവപഞ്ചമ യോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിഞ്ഞു, സമ്പത്തിൽ ആറാടും!

 

കാനഡയുടെ ഈ ആരോപണത്തെ ഇന്ത്യ കടുത്ത രീതിയിൽ പലതവണ നിഷേധിച്ചിട്ടുമുണ്ട്. നിജ്ജാറുടെ കൊലപാതകം പോലെയുള്ള വിഷയങ്ങളിൽ ഇടപെടുക എന്നത് ഇന്ത്യയുടെ നയമല്ലെന്നും കേന്ദ്ര സർക്കാർ കനേഡിയൻ അധികാരിതരെ അറിയിച്ചിരുന്നു. അതിനിടെയാണ് നിജ്ജാറിന്റെ കൊലപാതകത്തിന്റെ പങ്കാളിത്തം ആരോപിച്ചു കൊണ്ട് മൂന്നുപേരെ അറസ്റ്റു ചെയ്തതായി  കനേഡിയൻ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഡേവിഡ്‌ ടെമ്പോൾ അറിയിച്ചത്.  തെളിവ് സംബന്ധിച്ച കാര്യത്തെ കുറിച്ചോ കൊലപാതകത്തിന്റെ ഉദ്ദേശ്യമെന്തായിരുന്നു എന്നതിനെ കുറിച്ചോ പറയാൻ കഴിയില്ലെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.   

Also Read: ശുക്ര-സൂര്യ സംഗമത്തിലൂടെ ശുക്രാദിത്യ യോഗം; ഇവർക്ക് ലഭിക്കും അപാര വിജയം ഒപ്പം സാമ്പത്തിക നേട്ടവും

 

പഞ്ചാബ് മേഖലയിൽ പ്രത്യേക സിഖ് സംസ്ഥാനം രൂപീകരിക്കുന്നതിന് വേണ്ടി വാദിച്ച ഹർദീപ് സിങ് 2023 ജൂൺ 18 നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിയേറ്റു മരിച്ചത്. ബ്രിട്ടീഷ് കൊളംബിയയിലെ മുതിർന്ന ഖലിസ്ഥാൻ നേതാക്കളിൽ ഒരാളായിരുന്നു ഹർദീപ് സിങ് നിജ്ജാർ പഞ്ചാബിലെ ജലന്ധറിലെ ഭർസിംഗ്പൂർ ഗ്രാമത്തിൽ നിന്നുള്ളയാളാണ്. നിജ്ജാറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് തലയ്ക്ക് 10 ലക്ഷം രൂപ ഇന്ത്യ വിലയിട്ടിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡ‍ിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകാൻ വരെ കാരണമായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News