New Zealand Fire: ന്യൂസിലൻഡിൽ ഹോസ്റ്റലിൽ തീപിടിത്തം; ആറ് പേർ കൊല്ലപ്പെട്ടു

New Zealand Fire: ലോഫേഴ്സ് ലോഡ്ജിന്റെ മുകളിലെ നിലയിലാണ് തീപിടിത്തമുണ്ടായതെന്നും തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അധികൃതർ പറഞ്ഞു. കെട്ടിടത്തിനുള്ളിൽ 92 മുറികളാണ് ഉള്ളത്.

Written by - Zee Malayalam News Desk | Last Updated : May 16, 2023, 12:08 PM IST
  • വെല്ലിങ്ടണിലെ ഹോസ്റ്റലിൽ തീപിടിത്തത്തിൽ ആറ് പേർ മരിച്ചു
  • വെല്ലിങ്ടണിലെ ലോഫേഴ്‌സ് ലോഡ്ജ് ഹോസ്റ്റലിലാണ് തീപിടിത്തമുണ്ടായത്
  • ഇവിടെ 52 പേരെ കണ്ടെത്തിയതായി അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു
  • എന്നാൽ, കെട്ടിടത്തിൽ എത്ര പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു
New Zealand Fire: ന്യൂസിലൻഡിൽ ഹോസ്റ്റലിൽ തീപിടിത്തം; ആറ് പേർ കൊല്ലപ്പെട്ടു

ന്യൂസിലൻഡിന്റെ തലസ്ഥാനമായ വെല്ലിങ്ടണിലെ ഹോസ്റ്റലിൽ തീപിടിത്തത്തിൽ ആറ് പേർ മരിച്ചു. വെല്ലിങ്ടണിലെ ലോഫേഴ്‌സ് ലോഡ്ജ് ഹോസ്റ്റലിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ 52 പേരെ കണ്ടെത്തിയതായി അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. എന്നാൽ, കെട്ടിടത്തിൽ എത്ര പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

ആറ് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് എഎം മോണിംഗ് ന്യൂസ് പ്രോഗ്രാമിനോട് പറഞ്ഞു. മരിച്ചവരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്ക് ഇതുവരെ ലഭിച്ചിട്ടില്ല. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നത്. ന​ഗരത്തിലെത്തുന്ന ആളുകൾ പ്രധാനമായും താമസിക്കുന്ന ഹോസ്റ്റലാണിത്.

ലോഫേഴ്സ് ലോഡ്ജിന്റെ മുകളിലെ നിലയിലാണ് തീപിടിത്തമുണ്ടായതെന്നും തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അധികൃതർ പറഞ്ഞു. കെട്ടിടത്തിനുള്ളിൽ 92 മുറികളാണ് ഉള്ളത്. ഇതിൽ എത്ര പേർ താമസിച്ചിരുന്നെന്ന കാര്യം വ്യക്തമല്ല. ഇതിനെ സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

അമേരിക്കയിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, അക്രമിയെ ഏറ്റുമുട്ടലിൽ വധിച്ചു

ഫാമിംഗ്ടൺ: വടക്ക് പടിഞ്ഞാറൻ ന്യൂ മെക്സിക്കോയിൽ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉദ്യോ​ഗസ്ഥർ അറിയിച്ചു. അക്രമിയെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.

അതേസമയം, ഫാമിംഗ്ടണിലെ വെടിവെപ്പിനെ തുടർന്ന് നഗരത്തിലുടനീളമുള്ള സ്‌കൂളുകൾ പൂട്ടിയതായി പോലീസ് അറിയിച്ചു. രാവിലെ 11 മണിക്ക് ശേഷമാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോർട്ട്. ബ്രൂക്ക്‌സൈഡ് പാർക്കിന് സമീപത്താണ് വെടിവെപ്പുണ്ടായത്.

ALSO READ: റിയാദിൽ താമസ സ്ഥലത്ത് തീപിടിത്തം; 6 പ്രവാസികള്‍ക്ക് ദാരുണാന്ത്യം, മരിച്ചവരിൽ മലയാളികളും

മൂന്ന് സിവിലിയന്മാർ കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് വെച്ച് ഒരു പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചുവെന്നും നഗരത്തിലെ പോലീസ് ഡിപ്പാർട്ട്‌മെന്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കൊല്ലപ്പെട്ടവരുടെയോ പരിക്കേറ്റവരുടെയോ പേരുവിവരങ്ങളോ വെടിവയ്പ്പിലേക്ക് നയിച്ചതിന്റെ വിശദാംശങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.

പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഐഡന്റിറ്റി അജ്ഞാതമാണ്. നിലവിൽ പ്രദേശത്ത് സ്ഥിതി​ഗതികൾ നിയന്ത്രണവിധേയമാണെന്നും പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നതായി സാൻ ജുവാൻ കൗണ്ടി ഷെരീഫിന്റെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനായ മേഗൻ മിച്ചൽ പറഞ്ഞു.

കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് മിച്ചൽ പറഞ്ഞു. ഇരകളുടെ കുടുംബങ്ങൾക്കായി താൻ പ്രാർഥിക്കുന്നുവെന്നും തോക്ക് ഉപയോ​ഗിച്ചുള്ള അക്രമം നമ്മുടെ സംസ്ഥാനത്തും രാജ്യത്തും ഓരോ ദിവസവും ജീവിതത്തെ എങ്ങനെ നശിപ്പിക്കുന്നുവെന്നതിന്റെ മറ്റൊരു ഓർമ്മപ്പെടുത്തലാണ് ഈ സംഭവമെന്നും ഗവർണർ മിഷേൽ ലുജൻ ഗ്രിഷാം പ്രസ്താവനയിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News