Nepal earthquake: നേപ്പാളിൽ ശക്തമായ ഭൂചലനം; 69 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്കേറ്റു

Nepal Earthquake Death Toll: വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് വടക്കുപടിഞ്ഞാറൻ നേപ്പാളിൽ ശക്തമായ ഭൂചലനമുണ്ടായത്. നിരവധി സ്ഥലങ്ങളുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Nov 4, 2023, 06:34 AM IST
  • ഭൂകമ്പത്തിന്റെ തീവ്രത 5.6 ആയിരുന്നുവെന്നും 11 മൈൽ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നും യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു
  • നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് ഏകദേശം 250 മൈൽ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ജജാർകോട്ടാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം
Nepal earthquake: നേപ്പാളിൽ ശക്തമായ ഭൂചലനം; 69 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്കേറ്റു

നേപ്പാളിൽ ശക്തമായ ഭൂചലനത്തിൽ 69 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് വടക്കുപടിഞ്ഞാറൻ നേപ്പാളിൽ ശക്തമായ ഭൂചലനമുണ്ടായത്. നിരവധി സ്ഥലങ്ങളുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അർധരാത്രിയോടെ ഉണ്ടായ ഭൂചലനം, 800 കിലോമീറ്ററിലധികം (500 മൈൽ) അകലെ ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിലും പ്രകമ്പനം സൃഷ്ടിച്ചു. ഭൂകമ്പത്തിന്റെ തീവ്രത 5.6 ആയിരുന്നുവെന്നും 11 മൈൽ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നും യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് ഏകദേശം 250 മൈൽ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ജജാർകോട്ടാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നേപ്പാളിലെ നാഷണൽ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രം അറിയിച്ചു.

ALSO READ: ഡൽഹിയില്‍ ശക്തമായ ഭൂചലനം

ഭൂകമ്പത്തിൽ റുക്കും ജില്ലയിൽ 35 പേർ കൊല്ലപ്പെട്ടു, നിരവധി വീടുകൾ തകർന്നു. പരിക്കേറ്റ 30 പേരെ ഇതിനകം പ്രാദേശിക ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്ന് പോലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. ജജർകോട്ട് ജില്ലയിൽ 34 പേർ മരിച്ചതായി സർക്കാർ ഉദ്യോഗസ്ഥൻ ഹരീഷ് ചന്ദ്ര ശർമ്മ അറിയിച്ചു.

മരിച്ചവരെയും പരിക്കേറ്റവരെയും വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരും ​ഗ്രാമീണരും രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഭൂചലനവും അതിന്റെ തുടർചലനങ്ങളും മൂലമുണ്ടായ മണ്ണിടിച്ചിലിൽ ചില പാതകൾ തടഞ്ഞതിനാൽ ചില സ്ഥലങ്ങളിൽ എത്തിച്ചേരുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പർവതപ്രദേശമായ നേപ്പാളിൽ ഭൂകമ്പങ്ങൾ സാധാരണമാണ്. 2015 ൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 9,000 പേർ കൊല്ലപ്പെടുകയും ഒരു ദശലക്ഷത്തോളം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News