Expensive Earring in World: ലോകത്തിലെ ഏറ്റവും വില കൂടിയ കമ്മൽ ഏതാണെന്ന് അറിയാമോ?

Expensive Earring in the World: അപ്പോളോ ബ്ലൂ ആൻഡ് ആർട്ടെമിസ് പിങ്ക് ഡയമണ്ട്സ് എന്നാണ് ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്മൽ ജോഡി. പേര് പോലെ തന്നെ രണ്ട് കമ്മലിനും രണ്ട് നിറമാണെന്നാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

Written by - Zee Malayalam News Desk | Last Updated : Feb 13, 2024, 12:25 PM IST
  • പേര് പോലെ തന്നെ രണ്ട് കമ്മലിനും രണ്ട് നിറമാണെന്നാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത
  • ഒന്നിന് നീല നിറവും മറ്റൊന്നിന് പിങ്ക് നിറവുമാണ് കള‍ർ
  • രണ്ട് ഡയമണ്ടുകളുടെയും ആകൃതിയും വലിപ്പവും ഒരുപോലെയാണ്
Expensive Earring in World: ലോകത്തിലെ ഏറ്റവും വില കൂടിയ കമ്മൽ ഏതാണെന്ന് അറിയാമോ?

ലോകത്തെ ഏറ്റവും വില കൂടിയ കമ്മൽ ഏതാണെന്ന് അറിയാമോ ? പല‍ർക്കും അതത്ര പെട്ടെന്ന് അറിയുന്ന കാര്യമാണെന്ന് തോന്നുന്നില്ല. വില കൊണ്ട് മാത്രമല്ല പ്രത്യേകതകൾ കൊണ്ടും കമ്മൽ അൽപ്പം വെറ്റൈറ്റിയായി മാറിയിരിക്കുകയാണ്. ഇതിനെ കുറിച്ച് കൂടുതൽ പരിശോധിച്ച് നോക്കാം.

അപ്പോളോ ബ്ലൂ ആൻഡ് ആർട്ടെമിസ് പിങ്ക് ഡയമണ്ട്സ് എന്നാണ് ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്മൽ ജോഡി. പേര് പോലെ തന്നെ രണ്ട് കമ്മലിനും രണ്ട് നിറമാണെന്നാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒന്നിന് നീല നിറവും മറ്റൊന്നിന് പിങ്ക് നിറവുമാണ് കള‍ർ. എന്നാൽ രണ്ട് ഡയമണ്ടുകളുടെയും ആകൃതിയും വലിപ്പവും ഒരുപോലെയാണ്.

 

ഗ്രീക്ക് പുരാണമനുസരിച്ച് ദേവൻമാരുടെ ദേവനായ സിയൂസിന്റെയും ലീറ്റോ ദേവിയുടെയും ഇരട്ട മക്കളാണ് അപ്പോളോയും ആർട്ടെമിസും. 2017ൽ ജനീവയിലെ സോതബീസ് എന്ന കമ്പനിയാണ്  ലേലം നടത്തിയത് . ലോകത്തിൽ തന്നെ ഇത്തരത്തിലുള്ള രത്ന ലേലങ്ങൾ നടത്തുന്ന വലിയ സ്ഥാപനങ്ങളിലൊന്നാണ് സോതബീസ്. ലേലത്തിൽ കമ്മലുകളിലൊന്നായ അപ്പോളോ ബ്ലൂവിന് 14.54 കാരറ്റ്, ആർട്ടെമിസ് പിങ്കിന് 16 കാരറ്റ് വീതം ഭാരമാണ് രേഖപ്പെടുത്തിയത്.  നീല 42 മില്യൺ ഡോളറിനും പിങ്ക് 15 മില്യണിലധികം ഡോളറിനും. വിറ്റു പോയത്.  ഒരാൾ തന്നെയാണ് ഇവ രണ്ടിനേയും സ്വന്തമാക്കിയത്. 

നിറമുള്ള ഡയമണ്ടുകൾ അപൂർവമായതിനാൽ തന്നെ മൂല്യവും വളരെ ഉയർന്നതാണ്.ടൈപ്പ് 2- ബി വിഭാ​ഗത്തിലുള്ള ഡയമണ്ടുകളാണിവ. ഇതേ സെ​ഗ്മെന്റിലെ ഏറ്റവും വില കൂടിയ ഡയമണ്ട് ഇയർ റിം​ഗുകൾ കൂടിയാണിത്. അത് കൊണ്ട് തന്നെ ലോകം ഉറ്റു നോക്കിയ ഡയമണ്ട് ലേലം കൂടിയായിരുന്നു ഇത്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News