Morocco Earthquake: മൊറോക്കോയിൽ മരണം 1000 കടന്നു; കൃത്യമായ കണക്കുകൾ ഇപ്പോഴുമില്ല

ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടിൽ നിന്ന് 72 കിലോമീറ്റർ (45 മൈൽ) തെക്കുപടിഞ്ഞാറായി പർവതപ്രദേശത്താണ് ഭൂചലനത്തിൻറെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ 

Written by - Zee Malayalam News Desk | Last Updated : Sep 9, 2023, 07:57 PM IST
  • പരിക്കേറ്റവിൽ ഭൂരിഭാഗവും അൽ-ഹൗസ്,തരൂഡന്റ് പ്രവിശ്യകളിലുള്ളവരാണ്
  • കുറച്ച് വർഷങ്ങൾക്കിടയിൽ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിത്
  • അറ്റ്ലസ് പർവതനിരകളുടെ താഴ്വരകൾ മുതൽ ചരിത്ര നഗരമായ മാരാക്കേച്ച് വരെയുള്ള സ്ഥലങ്ങളിലെ കെട്ടിടങ്ങൾക്കും ഭൂകമ്പത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്
 Morocco Earthquake: മൊറോക്കോയിൽ മരണം 1000 കടന്നു; കൃത്യമായ കണക്കുകൾ ഇപ്പോഴുമില്ല

മൊറോക്കോ: വെള്ളിയാഴ്ച രാത്രി മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിൽ മരണം 1000 കവിഞ്ഞു. റോഡുകൾ പലതും പാറകളും കെട്ടിടാവശിഷ്ടങ്ങളുമായതിനാൽ രക്ഷാ പ്രവർത്തകർക്ക് പലർക്കും സ്ഥലത്തേക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ല. മരിച്ചവരുടെയും പരിക്കേറ്റവരുടെയും  പൂർണമായ കണക്കും ഇതിനാൽ അധികൃതരുടെ പക്കലില്ല.റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ  വലിയ നാശ നഷ്ടം ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ.

വെള്ളിയാഴ്ച രാത്രി 11:11-ന് ലോകത്തെ ഞെട്ടിച്ച ദുരന്തം. ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടിൽ നിന്ന് 72 കിലോമീറ്റർ (45 മൈൽ) തെക്കുപടിഞ്ഞാറായി പർവതപ്രദേശത്താണ് ഭൂചലനത്തിൻറെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്യുന്നു.
തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസ്സൗറ എന്നിവിടങ്ങളിലും ശക്തമായ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവിൽ ഭൂരിഭാഗവും അൽ-ഹൗസ്,തരൂഡന്റ് പ്രവിശ്യകളിലുള്ളവരാണ്. അറ്റ്ലസ് പർവതനിരകളുടെ താഴ്വരകൾ മുതൽ ചരിത്ര നഗരമായ മാരാക്കേച്ച് വരെയുള്ള സ്ഥലങ്ങളിലെ  കെട്ടിടങ്ങൾക്കും ഭൂകമ്പത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 

ALSO READ: Morocco: മൊറോക്കോയിലെ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 632 ആയി; നിരവധി പേർക്ക് പരിക്ക്

കുറച്ച് വർഷങ്ങൾക്കിടയിൽ വടക്കേ ആഫ്രിക്കൻ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിത്.2004-ൽ വടക്കുകിഴക്കൻ മൊറോക്കോയിലെ അൽ ഹോസിമയിലുണ്ടായ ഭൂകമ്പത്തിൽ 628 പേർ കൊല്ലപ്പെടുകയും 926 പേർക്ക് പരിക്കേൽക്കുകയും ചെയ്തു, 1960-ൽ അഗാദിറിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 12,000-ത്തിലധികം പേരാണ് മരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News