Washington : കോവിഡ് 19 വൈറസിന്റെ (Covid 19 Virus) ഉത്ഭവം കണ്ടെത്തണമെന്ന ആവശ്യം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പുതിയ തരം കൊറോണ വൈറസിനെ (Coronavirus) വവ്വാലുകളിൽ കണ്ടെത്തിയെന്ന് വാദവുമായി ചൈനീസ് ശാസ്ത്രജ്ഞർ രംഗത്തെത്തി. ഇപ്പോൾ കണ്ടെത്തിയ വൈറസുകളിൽ ഒരെണ്ണം ഇപ്പോഴത്തെ കോവിഡ് വൈറസുമായി സാമ്യമായുള്ളതാകാനും സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
തെക്കുപടിഞ്ഞാറൻ ചൈനയിൽ (China) നടത്തിയ പഠനങ്ങളിലാണ് പുതിയ തരം കൊറോണ വൈറസുകളെ കണ്ടെത്തിയിരിക്കുന്നത്. ഈ പഠനം ഇനിയും നിരവധി കൊറോണ വൈറസുകൾ വവ്വാലുകളിൽ ഒളിഞ്ഞിരിപ്പുണ്ടെന്നും ഇതിനൊക്കെ രോഗബാധ ഉണ്ടാക്കാനുള്ള കഴിവ് ഉണ്ടെന്നുമാണ് സൂചിപ്പിക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.
ALSO READ: Covid രോഗബാധയിൽ വീണ്ടും വർധന; ഡെൽറ്റ വേരിയന്റ് 60% കൂടുതൽ രോഗം പടർത്തുമെന്ന് യുകെ
ജേർണൽ സെൽ പ്രസിദ്ധീകരിച്ച മെഡിക്കൽ ലേഖനം അനുസരിച്ച് വിവിധ വവ്വാലുകളിൽ നിന്നായി നോവൽ കൊറോണവൈറസിന്റെ (Corona) 24 തരം ജീനോമുകളാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളത്. അതിൽ തന്നെ 4 ജീനോമുകൾ SARS-CoV-2 വൈറസുകൾക്ക് സമാനമായവയാണെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്.
2019 മെയിലും 2020 നവംമ്പറിലുമായി ചെറു കാടുകളിൽ കാണുന്ന വവ്വാലുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ നിന്നാണ് ഈ വൈറസ് ജീനോമുകൾ കണ്ടെത്തിയിരിക്കുന്നത്. ശാസ്തജ്ഞർ വവ്വാലുകളുടെ മൂത്രവും കാഷ്ഠവും പരിശോധിച്ചുവെന്നും വവ്വാലുകളുടെ വായിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും അറിയിച്ചു.
ALSO READ: കോവിഡ് വാക്സിനെടുക്കാത്തവരുടെ സിം കാർഡുകൾ ബ്ലോക്ക് ചെയ്യും: കടുത്ത നടപടികൾ പ്രഖ്യാപിച്ച് പാകിസ്ഥാൻ
ആദ്യമായി കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തിട്ട് ഒന്നര വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇനിയും വൈറസിന്റെ ഉത്ഭവം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചൈനയിലെ വുഹാനിലയിരുന്നു ആദ്യമായി കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്‌തത്. ഇപ്പോഴത്തെ പഠനം കോവിഡിന്റെ ഉത്ഭവം കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം കൂടിയാണ് വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...