വാഷിങ്ടൻ: ഒരു ചീവീട് പരിസരത്ത് എവിടേയെങ്കിലും ഉണ്ടായാൽ ഉള്ള അവസ്ഥ എന്താണ്. അതിന്റെ അരോചകമായ ശബ്‍ദം കാരണം നമ്മൾ പൊറുതി മുട്ടും അല്ലേ. അത്തരത്തിൽ ലക്ഷക്കണക്കിന് ചീവീടുകൾ ഒന്നിച്ച് കരഞ്ഞോലോ ?. സഹിക്കൻ പറ്റുമോ... എങ്കിൽ അത്തരത്തിൽ ചീവീടുകളെകൊണ്ട് പൊറുതിമുട്ടി ഇരിക്കുകയാണ് യുഎസ് നഗരമായ നെവാഡയിലെ ജനങ്ങൾ.
ലക്ഷക്കണക്കിന് ചീവീടുകളാണ് നെവാഡയെ വളഞ്ഞ് ആക്രമിക്കുന്നത്. വീടുകളുടെ മേൽക്കൂരകളിലും റോഡുകളിലുമെല്ലാം ചീവീടുകള്‍ നിറഞ്ഞതോടെ ആളുകൾക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. മോർമോൻ ചീവീടുകള്‍ എന്നറിയപ്പെടുന്ന ഇവ എൽകോ ടൗണിലെ ആശുപത്രികളിലും നിറഞ്ഞിരിക്കുകയാണ്.
Mormon, crickets invading Elko , Nevada pic.twitter.com/wsH7pwBqtV
— CarolynTheEvangelist™️ ✟ (@ViscontiCarolyn) June 13, 2023
റോഡിലും മറ്റ് വഴിയോരങ്ങളിലുമെല്ലാം ഇവ വന്ന് നിറഞ്ഞതിനാൽ വാഹനങ്ങൾ നിരത്തിൽ ഇറക്കുവാനോ നടന്നു പോകാനോ കഴിയാത്ത അവസ്ഥയാണ്. വീടുകൾക്കുള്ളിലേക്ക് ഇവ പ്രവേശിക്കുമെന്ന ആശങ്കയാൽ യഥാർത്ഥത്തിൽ ആളുകൾ പുറത്തിറങ്ങാത്ത അവസ്ഥയാണ്. അതിനേക്കാൾ അവയുടെ ശബ്ദമാണ് സഹിക്കാൻ കഴിയാതാകുന്നത്.
The Morman crickets are coming! This is a few blocks from our home. They are nasty and make a popping sound when you run them over. Sort of like bubble wrap. pic.twitter.com/AJRfEmI1gn
— Bobby G’s Gambling Times and Adventures (@BobbyGsGambling) June 15, 2023
മഴ പെയ്യുന്നതുപോലെയാണ് ശബ്ദമെന്ന് പ്രദേശവാസികൾ പറയുന്നു. പ്രജനനവുമായി ബന്ധപ്പെട്ടാണ് ചീവീടുകൾ കൂട്ടത്തോടെ പ്രത്യക്ഷപ്പെടുന്നതെന്നും നിശ്ചിത ഇടവേളകളിൽ ഇങ്ങനെയുണ്ടാകാറുണ്ടെന്നും ഗവേഷകർ പറഞ്ഞു. ചീവീടുകളെ തുരത്തുന്നത് അത്ര എളുപ്പമല്ല. അവ പോകും വരെ കാത്തിരിക്കുകയേ വഴിയുള്ളൂ എന്നാണ് ആളുകൾ പറയുന്നത്.
അതേസമയം തെക്കെ അമേരിക്കന്‍ രാജ്യമായ ഇക്വഡോറിൽ പറക്കുന്ന വിമാനത്തിന്റെ വിൻഡ് ഷീൽഡിൽ കുടുങ്ങി പിടയുന്ന ഒരു പക്ഷിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. കോക്പിറ്റില്‍ കുരുങ്ങി പിടയുന്ന പക്ഷിയെ കാണുമ്പോൾ ആരുടേയും നെഞ്ചൊന്ന് പിടയും.
മാത്രമല്ല മുഖം നിറയെ പക്ഷിയുടെ രക്തമായ പൈലറ്റിനെയും വീഡിയോയിൽ കാണാം. ആ രക്തവുമായി വിമാനം പറത്തുന്ന പൈലറ്റിന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അവസരോചിതമായി പൈലറ്റ് ഇടപെട്ടതോടെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...