Malala Yousafzai: അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്കായി രാജ്യാതിര്‍ത്തികള്‍ തുറക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മലാല യൂസഫ്‌സായ്

അഫ്ഗാന്‍ ജനതയ്ക്കായി സഹായമഭ്യര്‍ത്ഥിച്ച്   മലാല  യൂസഫ്‌സായ് വീണ്ടും... അഫ്ഗാനിസ്ഥാന്‍ ഭരണം  താലിബാന്‍ ഏറ്റെടുത്തതോടെ പാലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്കായി രാജ്യങ്ങളുടെ അതിര്‍ത്തികള്‍  തുറക്കണമെന്ന്  മലാല.. 

Written by - Zee Malayalam News Desk | Last Updated : Aug 18, 2021, 07:29 PM IST
  • ഫ്ഗാന്‍ ജനതയ്ക്കായി സഹായമഭ്യര്‍ത്ഥിച്ച് മലാല യൂസഫ്‌സായ് വീണ്ടും...
  • അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ ഏറ്റെടുത്തതോടെ പാലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്കായി രാജ്യങ്ങളുടെ അതിര്‍ത്തികള്‍ തുറക്കണമെന്ന് മലാല.
Malala Yousafzai: അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്കായി രാജ്യാതിര്‍ത്തികള്‍ തുറക്കണമെന്ന്  അഭ്യര്‍ത്ഥിച്ച്  മലാല യൂസഫ്‌സായ്

New York: അഫ്ഗാന്‍ ജനതയ്ക്കായി സഹായമഭ്യര്‍ത്ഥിച്ച്   മലാല  യൂസഫ്‌സായ് വീണ്ടും... അഫ്ഗാനിസ്ഥാന്‍ ഭരണം  താലിബാന്‍ ഏറ്റെടുത്തതോടെ പാലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്കായി രാജ്യങ്ങളുടെ അതിര്‍ത്തികള്‍  തുറക്കണമെന്ന്  മലാല.. 

അഫ്ഗാനില്‍ നിന്നും  രക്ഷപെടാന്‍വേണ്ടി സാധാരണക്കാരായ ആളുകള്‍  കാബൂളിലെ ഹമിദ് കര്‍സായ് ഇന്‍റര്‍ നാഷണല്‍  വിമാനത്താവളത്തിലേക്ക് കൂട്ടമായി  ഓടിയെത്തുന്ന കാഴ്ച കരളലിയിപ്പിക്കുന്നതാണെന്ന് BBC യ്ക്ക്  അനുവദിച്ച അഭിമുഖത്തില്‍ മലാല  (Malala Yousafzai) പറഞ്ഞു.

ഇന്ന്  നാം ജീവിക്കുന്നത്  പുരോഗതിയിലേക്ക് അനുനിമിഷം കുതിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ്. സ്ത്രീ-പുരുഷ ഭേദമില്ലാതെ എല്ലാവരും തുല്യത അനുഭവിക്കുന്നു. ആ അവസരത്തില്‍  പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിലനിന്നിരുന്ന ഒരു ഭീകര കാലഘട്ടത്തിലേക്ക് മടങ്ങിപ്പോകുവാന്‍  ഒരു  സമൂഹത്തെ അനുവദിക്കരുത്,  24 കാരിയായ   മലാല പറഞ്ഞു.

1992 മുതല്‍ 2001 വരെ അഫ്ഗാനില്‍ അധികാരത്തിലിരുന്ന  താലിബാന്‍ ചെയ്തുകൂട്ടിയ ക്രൂരതകള്‍ അവര്‍ ചൂണ്ടിക്കാട്ടി.  അവര്‍  സ്ത്രീകളെ പുരുഷന്മാരുടെ പൂര്‍ണ്ണ  നിയന്ത്രണത്തിലാക്കിയതായി മലാല പറഞ്ഞു.   2001 ല്‍  US അധിനിവേശത്തോടെയാണ് ഈ അവസ്ഥയ്ക്ക്  മാറ്റമുണ്ടായത്.  

Also Read: Malala Yousafzai: അഫ്​ഗാനിലെ സ്​ത്രീകളെയോര്‍ത്ത്​ ആശങ്കയുണ്ടെന്ന് മലാല യൂസഫ്​സായ്​

താലിബാന്‍ അഫ്ഗാന്‍  പിടിച്ചടക്കിയ സാഹചര്യത്തില്‍ ലോകത്തോട് നിരന്തരം  സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി  സഹായം അഭ്യര്‍ഥിക്കുകയാണ് മലാല.  അഫ്​ഗാനിസ്ഥാനിലെ  സ്​ത്രീക​ളെയോര്‍ത്ത്​ ആശങ്കയുണ്ടെന്ന്​ കഴിഞ്ഞ ദിവസം അവര്‍ പറഞ്ഞിരുന്നു. 

നോബല്‍ സമ്മാന ജേതാവും വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തകയുമായ  മലാല യൂസഫ്‌സായ് താലിബാന്‍ അക്രമണത്തിന്‍റെ ഇര കൂടിയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News