Nuclear Fusion Energy : ആണവോര്‍ജ്ജ ഉത്പാദനത്തിൽ പുത്തൻ കണ്ടുപിടുത്തവുമായി ശാസ്ത്രലോകം

ന്യൂക്ലിയർ ഫ്യൂഷൻ ഭൂമിയിൽ പുനഃസൃഷ്ടിക്കാൻ കഴിഞ്ഞാൽ അളവറ്റ തോതിൽ ഊർജ്ജം വിതരണം ചെയ്യാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 9, 2022, 08:56 PM IST
  • സ്വന്തം റെക്കോർഡ് തകർത്ത് കൊണ്ടാണ് ജെഇടി ലബോറട്ടറി പുതിയ ലോക റെക്കോർഡ് നേടിയിരിക്കുന്നത്.
  • ന്യൂക്ലിയർ ഫ്യൂഷൻ ഭൂമിയിൽ പുനഃസൃഷ്ടിക്കാൻ കഴിഞ്ഞാൽ അളവറ്റ തോതിൽ ഊർജ്ജം വിതരണം ചെയ്യാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്.
  • ഇത് പരിസ്ഥിതി മലിനീകരണം തടയുന്നതിലും വളരെ വലിയ മുന്നേറ്റം ആയിരിക്കും.
  • കാരണം ഇങ്ങനെ ഉത്പാദിപ്പിക്കുന്ന ഊർജ്ജത്തിന് കാർബണും റേഡിയേഷനും കുറവായിരിക്കും.
Nuclear Fusion Energy : ആണവോര്‍ജ്ജ ഉത്പാദനത്തിൽ പുത്തൻ കണ്ടുപിടുത്തവുമായി ശാസ്ത്രലോകം

London : രണ്ട് ഹൈഡ്രജൻ കണങ്ങൾ സംയോജിപ്പിച്ച് ഉത്പാദിക്കാവുന്ന ഉർജ്ജത്തിന്റെ അളവിൽ പുത്തൻ റെക്കോർഡ് നേടിയിരിക്കുകയാണ് യുകെ ആസ്ഥാനമായുള്ള ജെഇടി ലബോറട്ടറി. സ്വന്തം റെക്കോർഡ് തകർത്ത് കൊണ്ടാണ് ജെഇടി ലബോറട്ടറി പുതിയ ലോക റെക്കോർഡ് നേടിയിരിക്കുന്നത്. 

ന്യൂക്ലിയർ ഫ്യൂഷൻ ഭൂമിയിൽ പുനഃസൃഷ്ടിക്കാൻ കഴിഞ്ഞാൽ അളവറ്റ തോതിൽ ഊർജ്ജം വിതരണം ചെയ്യാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. ഇത് പരിസ്ഥിതി മലിനീകരണം തടയുന്നതിലും വളരെ വലിയ മുന്നേറ്റം ആയിരിക്കും. കാരണം ഇങ്ങനെ ഉത്പാദിപ്പിക്കുന്ന ഊർജ്ജത്തിന് കാർബണും റേഡിയേഷനും കുറവായിരിക്കും.

ALSO READ: Mark Zuckerberg : മാർക്ക് സക്കർബർഗിന് ഒരു ദിവസം കൊണ്ട് മാത്രം നഷ്ടമായത് 29 ബില്യൺ ഡോളർ; 20 ബില്യൺ ഡോളർ നേടി ജെഫ് ബെസോസ്

പരീക്ഷണം നടത്തിയപ്പോൾ അഞ്ച് സെക്കൻഡിൽ 59 മെഗാജൂൾ ഊർജം ഉൽപ്പാദിപ്പിച്ചു (11 മെഗാവാട്ട് പവർ). 1997 ൽ  സമാന പരീക്ഷണങ്ങളിൽ ഉത്പാദിപ്പിക്കാൻ സാധിച്ചതിന്റെ ഇരട്ടിയിലേറെ ഊർജ്ജമാണ് ഇപ്പോൾ നടത്തിയ പരീക്ഷണത്തിൽ ഉത്പാദിപ്പിക്കാൻ സാധിച്ചിരിക്കുന്നത്. 

ALSO READ: Security Breach in Pentagon | US സേനയുടെ സുരക്ഷ മേഖലയിൽ പ്രവേശിച്ച കോഴിയെ കസ്റ്റഡിയിൽ എടുത്തു

ഉത്പാദിപ്പിച്ചത് വൻതോതിലുള്ള ഊർജ്ജമല്ലെങ്കിലും, ഫ്രാൻസിൽ ഇപ്പോൾ നിർമ്മിച്ച് വരുന്ന ഫ്യൂഷൻ റിയാക്ടറുകളുടെ മോഡലുകൾ വിജയകരമാണെന്ന് സാധൂകരിക്കുന്നതാണ് ഈ പുതിയ പരീക്ഷണം. ജെഇടി പരീക്ഷണങ്ങൾ വിജയിച്ചത് തങ്ങളെ ഫ്യൂഷൻ പവറിലേക്ക് ഒരു പടി അടുപ്പിച്ചുവെന്ന് റിയാക്ടർ ലാബിലെ ഓപ്പറേഷൻസ് മേധാവി ഡോ.ജോ മിൽനെസ് പറഞ്ഞു.

ALSO READ: ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവനെ വധിച്ചു; യുഎസ് സൈന്യം വളഞ്ഞപ്പോൾ സ്വയം പൊട്ടിത്തെറിച്ച് ഖുറേഷി

 യുഎസ്, ചൈന, റഷ്യ എന്നിവയുൾപ്പെടെയുള്ള ലോക ഗവൺമെന്റുകളുടെ ഒരു കൺസോർഷ്യം പിന്തുണയോട് കൂടി ഫ്രാൻസിൽ പ്രവർത്തിക്കുന്ന ITER കേന്ദ്രത്തിലാണ് പ്രധാനമായും ഈ പരീക്ഷണങ്ങൾ നടത്തുന്നത്. ഈ നൂറ്റാണ്ടിന്റെ അവസാന പകുതിയോടെ  ന്യൂക്ലിയർ ഫ്യൂഷൻ ഊർജ്ജ ദാതാവായി മാറുമെന്ന് തെളിയിക്കുന്നതിനുള്ള അവസാന ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാകും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News