Video: ടൂറിസ്റ്റുകള്‍ക്കിടയിലേക്ക് ചാടിക്കയറിയ സിംഹം!

ക്രിമിയയിലെ ടൈഗന്‍ സഫാരി പാര്‍ക്കില്‍ റോന്ത് ചുറ്റുകയായിരുന്ന സഞ്ചാരികള്‍ക്കിടയിലേക്ക് സിംഹം ചാടികയറി. 

Last Updated : Sep 7, 2018, 02:48 PM IST
Video: ടൂറിസ്റ്റുകള്‍ക്കിടയിലേക്ക് ചാടിക്കയറിയ സിംഹം!

ക്രിമിയ: ക്രിമിയയിലെ ടൈഗന്‍ സഫാരി പാര്‍ക്കില്‍ റോന്ത് ചുറ്റുകയായിരുന്ന സഞ്ചാരികള്‍ക്കിടയിലേക്ക് സിംഹം ചാടികയറി. 

അടുത്തിടെ ഒരു യുവതിയെ ഇതേ പാര്‍ക്കില്‍ വച്ച് സിംഹം ആക്രമിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. പാര്‍ക്ക് അധികൃതര്‍ തന്നെയാണ് സിഹം വാഹനത്തിലേക്ക് ചാടിക്കയറുന്ന വീഡിയോ യൂട്യൂബില്‍ അപ്‍ലോഡ് ചെയ്തത്.  

സഞ്ചാരികളുമായി പാര്‍ക്ക് ചുറ്റിക്കറങ്ങുന്ന വാഹനത്തിലേക്ക് സിംഹം പെട്ടന്ന് ഓടിക്കയറുകയായിരുന്നു.

തുടര്‍ന്ന് ഡ്രൈവറുടെ സീറ്റില്‍ കയറി ഇരിപ്പായി. പിന്നീട് സഞ്ചാരികളെ ഉരുമ്മി വാഹനത്തില്‍നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതെ ആയതോടെ സഞ്ചാരികള്‍ക്ക് വാഹനത്തില്‍നിന്ന് ഇറങ്ങേണ്ടി വന്നു. 
 

Trending News