Japan PM Fumio Kishida: ജപ്പാൻ പ്രധാനമന്ത്രി പ്രസം​ഗിക്കവേ ബോംബ് സ്ഫോടനം; ഫ്യൂമിയോ കിഷിദയെ പ്രദേശത്ത് നിന്ന് സുരക്ഷിതമായി മാറ്റി

Japan PM Fumio Kishida Evacuated: ആക്രമണ സാധ്യതയുള്ളതിനാൽ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയെ പ്രദേശത്ത് നിന്ന് സുരക്ഷിതമായി മാറ്റി.

Written by - Zee Malayalam News Desk | Last Updated : Apr 15, 2023, 09:55 AM IST
  • കിഷിദ പ്രസംഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് സ്ഫോടനം ഉണ്ടായി
  • സംഭവസ്ഥലത്ത് നിന്ന് ഒരാളെ പിടികൂടി
  • സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളെയാണ് പോലീസ് പിടികൂടിയത്
Japan PM Fumio Kishida: ജപ്പാൻ പ്രധാനമന്ത്രി പ്രസം​ഗിക്കവേ ബോംബ് സ്ഫോടനം; ഫ്യൂമിയോ കിഷിദയെ പ്രദേശത്ത് നിന്ന് സുരക്ഷിതമായി മാറ്റി

ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ സന്ദർശനത്തിനിടെ പടിഞ്ഞാറൻ ജാപ്പനീസ് തുറമുഖത്ത് വൻ സ്‌ഫോടനം. സംഭവത്തിൽ ആളപായം ഇല്ല. പ്രദേശത്ത് ആക്രമണ സാധ്യതയുള്ളതിനാൽ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയെ സ്ഥലത്ത് നിന്ന് സുരക്ഷിതമായി മാറ്റി. പടിഞ്ഞാറൻ ജാപ്പനീസ് തുറമുഖത്താണ് സ്ഫോടനം ഉണ്ടായതെന്ന് ജപ്പാനിലെ എൻഎച്ച്‌കെ ടെലിവിഷൻ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. 

പ്രാദേശിക തെരഞ്ഞെടുപ്പിൽ തന്റെ ഭരണകക്ഷിയുടെ സ്ഥാനാർത്ഥിയുടെ പ്രചരണത്തിനായി വകയാമ പ്രിഫെക്ചറിലെ സൈക്കാസാക്കി തുറമുഖം സന്ദർശിക്കുകയായിരുന്നു കിഷിദ. അദ്ദേഹം പ്രസംഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് സ്ഫോടനം ഉണ്ടായതായി എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു. സംഭവസ്ഥലത്ത് നിന്ന് ഒരാളെ പിടികൂടി. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളെയാണ് പോലീസ് പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News