ഏറെ കാലത്തിന് ശേഷം ചൈനീസ് ശതകോടീശ്വരൻ ജാക്ക് മായെ കണ്ടെത്തി . ടോക്കിയോയിൽ എത്തിയിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം . ചൈനയിലെ ഭരണകൂട നിയന്ത്രണണങ്ങളെ വിമർശിച്ച് 2020 ഒക്ടോബറിൽ ഷാങ്ഹായിലെ പ്രസംഗത്തിന് ശേഷം അപ്രത്യക്ഷനാവുകയായിരുന്നു .
2021 ജനുവരി 21ന് 50 സെക്കൻഡ് നീണ്ട വീഡിയോ സന്ദേശത്തിലൂടെ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് വീണ്ടും കാണാതാവുകയായിരുന്നു . ജയിലിലായെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു . സ്പെയിനിലും നെതർലൻഡിസിലും കണ്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു . ഇ കൊമേഴ്സ് ഭീമനായ ആലിബാബയുടെ സ്ഥാപകനാണ് ജാക്ക് മാ . ഭരണഗൂഡ വിരുദ്ധ പ്രസംഗത്തിന് പിന്നാലെ മായുടെ സ്ഥാപനങ്ങൾക്ക് നേരെ നടപടികളുണ്ടായിരുന്നു .
കുത്തകവിരുദ്ധ നിയമം ലംഘിച്ചുവെന്ന് കാണിച്ച് ഏപ്രിലിൽ 280 കോടി ഡോളർ പിഴ ചുമത്തി . മാ സ്ഥാപിച്ച ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ ഫിനാൻസ് കമ്പനിയിൽ 3700 കോടി ഡോളറിന്റെ ഓഹരി ലിസ്റ്റിങ്ങും തടഞ്ഞു. ദരിദ്ര കുടുംബത്തിൽ പിറന്ന മാ ചൈനയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന ബിസിനസുകാരനായി മാറി .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...