International Day of Happiness: സന്തോഷിക്കൂ, ആരോഗ്യവാനായി ഇരിക്കൂ; ഇന്ന് അന്താരാഷ്ട്ര സന്തോഷ ദിനം

ഐക്യരാഷ്ട്ര സഭ 2012 മുതലാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിക്കാൻ ആരംഭിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Mar 20, 2022, 10:01 AM IST
  • ജീവിതത്തിൽ സന്തോഷത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം വർധിപ്പിക്കാനാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിക്കുന്നത്.
  • സന്തോഷം എങ്ങനെ ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നതും ഈ ദിനത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
  • ഐക്യരാഷ്ട്ര സഭ 2012 മുതലാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിക്കാൻ ആരംഭിച്ചത്.
  • ഭൂട്ടാനാണ് സന്തോഷത്തിന് പ്രാധാന്യം നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രമേയം മുന്നോട്ട് വെച്ചത്.
International Day of Happiness: സന്തോഷിക്കൂ, ആരോഗ്യവാനായി ഇരിക്കൂ; ഇന്ന് അന്താരാഷ്ട്ര സന്തോഷ ദിനം

ഇന്ന് അന്താരാഷ്ട്ര സന്തോഷ ദിനമാണ്. ഇപ്പോഴത്തെ ജീവിത ശൈലിയിലും,  ജീവിത സംഘർഷങ്ങൾക്കിടയിലും സന്തോഷം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഒരുപാട് ആളുകൾ നമുക്കിടയിൽ ഉണ്ട്.  ജീവിതത്തിൽ സന്തോഷത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം വർധിപ്പിക്കാനാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിക്കുന്നത്. സന്തോഷം എങ്ങനെ ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നതും ഈ ദിനത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. 

ഐക്യരാഷ്ട്ര സഭ 2012 മുതലാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിക്കാൻ ആരംഭിച്ചത്. ഭൂട്ടാനാണ് സന്തോഷത്തിന് പ്രാധാന്യം നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രമേയം മുന്നോട്ട് വെച്ചത്. തുടർന്ന് മറ്റ് രാജ്യങ്ങൾ ഈ പ്രമേയത്തെ അംഗീകരിക്കുകയായിരുന്നു. പ്രതിസന്ധികളിൽ തളരാതെ പുഞ്ചിരിയോടെ അവയെ നേരിടണമെന്നാണ് ഈ ദിനം ഓർമ്മിപ്പിക്കുന്നത്.

2013 മാർച്ച് 20 നാണ് ആദ്യമായി അന്താരാഷ്ട്ര സന്തോഷ ദിനം ആചരിച്ചത്. സാമ്പത്തിക വളർച്ചയ്ക്ക് ഒപ്പം തന്നെ ആളുകളുടെ സന്തോഷത്തിനും ക്ഷേമത്തിനും തുല്യമായ പ്രാധാന്യമുണ്ടെന്ന് ആളുകളുടെ ശ്രദ്ധയിൽ കൊണ്ട് വരാനാണ് ഈ ദിനം ആചരിക്കാൻ ആരംഭിച്ചത്. അന്താരാഷ്ട്ര സന്തോഷ ദിനത്തോടൊപ്പം തന്നെ യുണൈറ്റഡ് നേഷൻസ് ഇന്റർനാഷണൽ ഡേ ഓഫ് (UNIDO) ഹാപ്പിനസും ആചരിക്കാൻ ആരാ,ഭിച്ചിരുന്നു.

2015 ൽ ആളുകളുടെ ജീവിതം കൂടുതൽ ആരോഗ്യ പൂർണമാക്കാൻ 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുന്നോട്ട് വെച്ചിരുന്നു. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് സന്തോഷം. ലോകത്ത് സന്തോഷം വർധിപ്പിക്കാൻ ഓരോ വ്യക്തിക്കും, ഓർഗനൈസഷനും, രാജ്യത്തിനും പാലിക്കാൻ കഴിയുന്ന 10 കാര്യങ്ങളും ഐക്യ രാഷ്ട്ര സഭ മുന്നോട്ട് വെച്ചിരുന്നു. ഇത് വഴി ആഗോളതലത്തിൽ സന്തോഷം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 

ഇതുകൂടാതെ ദാരിദ്ര്യം കുറയ്ക്കുക, ഭൂമി സംരക്ഷിക്കുക, അസമത്വം കുറയ്ക്കുക ഈ ലക്ഷ്യങ്ങൾ കൈവരിക്കാനും ഈ ദിനം ലക്ഷ്യമിടുന്നുണ്ട്. സന്തോഷമായി ഇരുന്ന സമയം തിരികെ കൊണ്ട് വരൂ എന്നാണ് ഈ വർഷത്തെ അന്തരാഷ്ട്ര സന്തോഷ ദിന സന്ദേശം. പഠനങ്ങൾ അനുസരിച്ച്  സന്തോഷവാന്മാരായിരിക്കുന്നവര്‍ക്ക് ആയുര്‍ദൈര്‍ഘ്യം താരതമ്യേന കൂടുതലായിരിക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News