KAZIND 2021: ഇന്ത്യ-കസാക്കിസ്ഥാൻ സംയുക്ത സൈനിക പരിശീലനം 2021 ആഗസ്റ്റ് 30-ന് ആരംഭിക്കും

ഇന്ത്യ-കസാക്കിസ്ഥാൻ സംയുക്ത സൈനിക പരിശീലനത്തിന്റെ 5-ആം പതിപ്പാണിത്. 

Written by - Zee Malayalam News Desk | Last Updated : Aug 25, 2021, 04:04 PM IST
  • ഇന്ത്യൻ കരസേനയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ബിഹാർ റെജിമെന്റിലെ ഒരു ബറ്റാലിയനിൽ കണ്ടിൻജന്റ് കമാൻഡറുടെ നേതൃത്വത്തിലുള്ള 90 സൈനീകർ
  • യുഎൻ നിർദ്ദേശമനുസരിച്ച് സംഘടിപ്പിക്കുന്ന പരിശീലനമാണിത്
  • ഇരു സൈന്യങ്ങളും പങ്കെടുക്കുന്ന സംയുക്ത സൈനിക പരിശീലനമാണിത്.
KAZIND 2021: ഇന്ത്യ-കസാക്കിസ്ഥാൻ സംയുക്ത സൈനിക പരിശീലനം 2021 ആഗസ്റ്റ് 30-ന് ആരംഭിക്കും

ന്യൂഡൽഹി: ഇന്ത്യ-കസാക്കിസ്ഥാൻ സംയുക്ത സൈനിക പരിശീലനം ആഗസ്റ്റ് 30-ന് ആരംഭിക്കും. സൈനിക നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി, കസാക്കിസ്ഥാനുമായി വളർന്നുവരുന്ന തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയാണ് പരിശീലനത്തിൻറെ ലക്ഷ്യം. 

ഇന്ത്യ-കസാക്കിസ്ഥാൻ സംയുക്ത സൈനിക പരിശീലനത്തിന്റെ 5-ആം പതിപ്പാണിത്. "KAZIND-21" എന്നാണ് സംയുക്ത പരിശീലന പരിപാടിയുടെ പേര്. കസാഖിസ്ഥാനിലെ ഐഷാ ബീബിയിലെ പരിശീലന കേന്ദ്രത്തിൽ 2021 ഓഗസ്റ്റ് 30 മുതൽ   സെപ്റ്റംബർ 11 വരെ നടക്കും. ഇരു സൈന്യങ്ങളും പങ്കെടുക്കുന്ന സംയുക്ത സൈനിക പരിശീലനമാണിത്.

Also Read: India COVID Update : രാജ്യത്ത് 37,593 പേർക്ക് കൂടി കോവിഡ് രോഗബാധ ; 648 പേർ മരണപ്പെട്ടു

ഇന്ത്യൻ കരസേനയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ബിഹാർ റെജിമെന്റിലെ ഒരു ബറ്റാലിയനിൽ കണ്ടിൻജന്റ് കമാൻഡറുടെ നേതൃത്വത്തിലുള്ള  90 സൈനികരാണ്  ഉൾപ്പെടുന്നത്.

യുഎൻ നിർദ്ദേശമനുസരിച്ച് സംഘടിപ്പിക്കുന്ന പരിശീലനത്തിലൂടെ ഇന്ത്യയുടെയും കസാക്കിസ്ഥാന്റെയും സൈനികർക്ക് പർവ്വത, ഗ്രാമീണ സാഹചര്യങ്ങളിൽ കലാപ- ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരായ നീക്കങ്ങൾക്ക് വേണ്ട പരിശീലനം ലഭ്യമാകാൻ ഇതിലൂടെ  അവസരമൊരുങ്ങും.

Also Read: Covid Third Wave ഒക്ടോബറോടെയെന്ന് വിദഗ്ധസമിതി, കുട്ടികള്‍ക്കുള്ള ചികിത്സ സൗകര്യം വര്‍ധിപ്പിക്കാൻ നിർദേശം 

ഇന്ത്യയുടെയും കസാക്കിസ്ഥാന്റെയും സായുധസേനകൾ തമ്മിലുള്ള പരസ്പര വിശ്വാസവും പരസ്പര സഹകരണവും  മെച്ചപ്പെടുത്തുന്നതിനും മികച്ച സമ്പ്രദായങ്ങൾ പങ്കിടുന്നതിനും സംയുക്ത പരിശീലനം വഴിയൊരുക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News