ചൈനയിൽ കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു, അവധി റദ്ദാക്കണമെന്ന് ജീവനക്കാരോട് ആശുപത്രി അധികൃതര്‍

ചൈനയില്‍ പ്രതിദിനം 9,000 പേര്‍ മരിക്കുന്നുണ്ടെന്നാണ് യുകെ ആസ്ഥാനമായുള്ള ഒരു ഹെല്‍ത്ത് ഡാറ്റാ സ്ഥാപനം പ്രവചിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 2, 2023, 02:15 PM IST
  • ഓരോ ആശുപത്രിയും സാബിളുകള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യും
  • 24 മണിക്കൂറിനിടെ ചൈനയില്‍ ഒരു കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്
  • ആകെ മരണം 5,250 ആയി ഉയര്‍ന്നെന്നാണ് ചൈനീസ് സര്‍ക്കാര്‍ പറയുന്നത്
ചൈനയിൽ കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു, അവധി റദ്ദാക്കണമെന്ന് ജീവനക്കാരോട് ആശുപത്രി അധികൃതര്‍

ചൈനയില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഷാങ്‌സി, ഹെബെയ്, ഹുനാന്‍, ജിയാങ്‌സു എന്നിവയുള്‍പ്പെടെ ചൈനീസ് പ്രവിശ്യകളിലെ ആശുപത്രികള്‍ പുതുവത്സര അവധികളില്ലാതെ പ്രവര്‍ത്തിക്കുന്നു. ഈ സാഹചര്യത്തിൽ ആശുപത്രി ജീവനക്കാരോട് അവധികള്‍ റദ്ദാക്കി ജോലിയില്‍ പ്രവേശിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. പകര്‍ച്ചവ്യാധികള്‍ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ചികിത്സിക്കുന്നതിനുമായ മൂന്ന് ആശുപത്രികള്‍ തിരഞ്ഞെടുക്കാനാണ് പദ്ധതി. ഓരോ ആശുപത്രിയും സാബിളുകള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യും. 

ഓരോ ആഴ്ചയും ഇത് ദേശീയ ഡാറ്റാബേസിലേക്ക് അപ്‌ഡേറ്റ് ചെയ്യും. കഴിഞ്ഞ 24 മണിക്കൂറിനിടെ ചൈനയില്‍ ഒരു കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 5,250 ആയി ഉയര്‍ന്നെന്നാണ് ചൈനീസ് സര്‍ക്കാര്‍ പറയുന്നത്. ചൈനയില്‍ പ്രതിദിനം 9,000 പേര്‍ മരിക്കുന്നുണ്ടെന്നാണ് യുകെ ആസ്ഥാനമായുള്ള ഒരു ഹെല്‍ത്ത് ഡാറ്റാ സ്ഥാപനം പ്രവചിച്ചിരിക്കുന്നത്. അടുത്തിടെയാണ് ക്വാറന്റൈന്‍ പോലുള്ള കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങള്‍ ചൈനീസ് സര്‍ക്കാന്‍ പിന്‍വലിച്ചത്. 

രാജ്യത്തെ കൊവിഡ് കേസുകളില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായത്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ പല രാജ്യങ്ങളും ചൈനയില്‍ നിന്നുള്ളവര്‍ക്ക് നിര്‍ബന്ധിത കൊവിഡ് ടെസ്റ്റ് അടക്കമുള്ള യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News