മാക്ഗ്രിഗർ: Texas Shooting: അമേരിക്കയിലെ സെന്‍ട്രല്‍ ടെക്‌സസിലെ മാക്ഗ്രിഗറിലുണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചു നടത്തിയ പ്രത്യാക്രമണത്തില്‍ ഒരാള്‍ക്ക് പുരുക്കേറ്റതായും റിപ്പോർട്ടുണ്ട്. പരുക്കേറ്റത് അക്രമിക്കാണോയെന്നത് വ്യക്തമല്ല. എങ്കിലും അക്രമി പിടിയിലായതായി രാജ്യാന്തര ന്യൂസ് ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
യാതൊരു തരത്തിലുള്ള സുരക്ഷാ ഭീഷണിയും നിലവിൽ പ്രദേശത്ത് നിലനില്‍ക്കുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആക്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കൊല്ലപ്പെട്ടവരും അക്രമിയും തമ്മില്‍ ബന്ധമുണ്ടോയെന്നകാര്യത്തിലും ഒരു വ്യക്തതയുമില്ല. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. വെടിവെപ്പ് നടന്ന റസിഡന്‍ഷ്യല്‍ ഏരിയ സുരക്ഷാവലയത്തിലാണെന്ന് ടെക്‌സസ് പൊതുസുരക്ഷ ഏജന്‍സി അറിയിച്ചു. ഇതുനിടയിൽ മരിച്ച അഞ്ചുപേര്‍ക്കും വെടിയേറ്റിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ പൊതുസുരക്ഷ ഏജന്‍സി വക്താവ് സര്‍ജന്റ് റയാന്‍ ഹൊവാര്‍ഡ് വിസമ്മതിക്കുകയും പലരുടെയും മരണകാരണം വ്യക്തമല്ലെന്ന് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
Also Read: പുസ്തകത്തിൽ നിന്ന് ഒരിഞ്ച് മാറിയിട്ടില്ല; പൊന്നിയിൻ സെൽവൻ ആദ്യ പകുതി ഗംഭീരം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...