World Happiness Index | സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത് ഫിൻലൻഡ്; ഇന്ത്യയുടെ സ്ഥാനം എത്ര?

കോസ്റ്ററിക്ക 12-ാം സ്ഥാനത്തും കുവൈറ്റ് 13-ാം സ്ഥാനത്തുമാണ്.ലോകത്തെ ഏറ്റവും വലിയ രാജ്യങ്ങൾ ഒന്നും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിലെ ആദ്യ പത്തിൽ ഇല്ല

Written by - Zee Malayalam News Desk | Last Updated : Mar 21, 2024, 06:31 PM IST
  • എന്നാൽ ഈ വർഷവും ഇന്ത്യയുടെ സ്ഥാനം താഴെ തന്നെയാണ്.
  • ഡെൻമാർക്ക്, ഐസ്‌ലാൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങൾ ആദ്യം 10 രാജ്യങ്ങൾക്ക് ഉള്ളിൽ തന്നെയുണ്ട്
  • ആദ്യ പത്ത് രാജ്യങ്ങളിൽ നെതർലൻഡിലും ഓസ്ട്രേലിയയിലും മാത്രമേ 15 ദശലക്ഷത്തിലധികം ജനസംഖ്യ
World Happiness Index | സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത് ഫിൻലൻഡ്; ഇന്ത്യയുടെ സ്ഥാനം എത്ര?

2023 പോലെ ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇത്തവണയും ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ഫിൻലൻഡ് ആണ്. വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് എന്ന പേരിൽ ഒരു വാർഷിക റിപ്പോർട്ട് എല്ലാ വർഷവും മാർച്ച് 20ന് യുഎൻ പുറത്തിറക്കാറുണ്ട്. ഇതിലാണ് ഇക്കാര്യം പറയുന്നത്. മാർച്ച് 20ന് ലോക സന്തോഷ ദിനത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവിടുന്നത്.

എന്നാൽ ഈ വർഷവും ഇന്ത്യയുടെ സ്ഥാനം താഴെ തന്നെയാണ്. 126-ാം സ്ഥാനമാണ് പട്ടികയിൽ ഇന്ത്യയ്ക്ക്. ഡെൻമാർക്ക്, ഐസ്‌ലാൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങൾ ആദ്യം 10 രാജ്യങ്ങൾക്ക് ഉള്ളിൽ തന്നെയുണ്ട്. അഫ്‌ഗാനിസ്ഥാൻ പട്ടികയിൽ 143-ാം സ്ഥാനത്താണ്. അമേരിക്കയും ജർമ്മനിയും ഏറ്റവും സന്തോഷമുള്ള 20 രാജ്യങ്ങളുടെ ഉള്ളിൽ ഉൾപ്പെടുന്നില്ല . അമേരിക്ക 23 ഉം ജർമ്മനി 24ഉം സ്ഥാനത്താണ് ഉള്ളത്.

കോസ്റ്ററിക്ക 12-ാം സ്ഥാനത്തും കുവൈറ്റ് 13-ാം സ്ഥാനത്തുമാണ്.ലോകത്തെ ഏറ്റവും വലിയ രാജ്യങ്ങൾ ഒന്നും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിലെ ആദ്യ പത്തിൽ ഇല്ലെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ആദ്യ പത്ത് രാജ്യങ്ങളിൽ നെതർലൻഡിലും ഓസ്ട്രേലിയയിലും മാത്രമേ 15 ദശലക്ഷത്തിലധികം ജനസംഖ്യയുള്ളൂ. വ്യക്തികളുടെ ജീവിത നിലവാരം, പ്രതിശീർഷ ജിഡിപി, ജനങ്ങളുടെ ആരോഗ്യം, ആയുർദൈർഘ്യം, അഴിമതി എന്നിവയെ അടിസ്ഥാനമാക്കിയാണ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് തയ്യാറാക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News