Ericsson Layoff : എറിക്‌സൺ ആഗോളതലത്തിൽ 8500 ജീവനക്കാരെ പിരിച്ചുവിടുന്നു

റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ആഗോളതലത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 8500 ഓളം ജീവനക്കാരെ പിരിച്ച് വിടാനാണ് ഒരുങ്ങുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 25, 2023, 01:41 PM IST
  • റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ആഗോളതലത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 8500 ഓളം ജീവനക്കാരെ പിരിച്ച് വിടാനാണ് ഒരുങ്ങുന്നത്.
  • ആഗോള മാക്രോ ഇക്കണോമിക് സ്ഥിതിഗതികൾ മൂലമാണ് സ്വീഡിഷ് ടെലികോം ഗിയർ നിർമ്മാതാക്കളായ എറിക്‌സൺ ഏകദേശം 8 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്നത്.
  • എറിക്‌സൺ അധികൃതർ ജീവനക്കാർക്ക് അയച്ച ഒരു ഇന്റേണൽ മെമ്മോ അനുസരിച്ച് നിരവധി രാജ്യങ്ങളിലെ ജീവനക്കാരെയാണ് ചിലവ് കുറയ്ക്കലിന്റെ ഭാഗമായി പിരിച്ച് വിടുന്നത്.
Ericsson Layoff :  എറിക്‌സൺ ആഗോളതലത്തിൽ 8500 ജീവനക്കാരെ പിരിച്ചുവിടുന്നു

എറിക്‌സൺ ആഗോളതലത്തിൽ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ആഗോളതലത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 8500 ഓളം ജീവനക്കാരെ പിരിച്ച് വിടാനാണ് ഒരുങ്ങുന്നത്. , ആഗോള മാക്രോ ഇക്കണോമിക് സ്ഥിതിഗതികൾ മൂലമാണ്  സ്വീഡിഷ് ടെലികോം ഗിയർ നിർമ്മാതാക്കളായ എറിക്‌സൺ ഏകദേശം 8 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്നത്. 

എറിക്‌സൺ അധികൃതർ ജീവനക്കാർക്ക് അയച്ച ഒരു ഇന്റേണൽ മെമ്മോ അനുസരിച്ച്, നിരവധി രാജ്യങ്ങളിലെ ജീവനക്കാരെയാണ് ചിലവ് കുറയ്ക്കലിന്റെ ഭാഗമായി പിരിച്ച് വിടുന്നത്. എറിക്‌സൺ ഇതിന് മുമ്പ് സ്വീഡനിലെ ഓഫിസുകളിൽ നിന്ന് 10 ശതമാനം ജീവനക്കാരെ പിരിച്ച് വിട്ടിരുന്നു. അന്ന് ആകെ 1400 ജീവനക്കാരെയാണ് എറിക്കസൺ പിരിച്ചുവിട്ടത്. ജീവക്കാരെ പിരിച്ചുവിടുമെന്ന് കഴിഞ്ഞ ആഴ്ച തന്നെ എറിക്‌സൺ അറിയിച്ചിരുന്നു.

ALSO READ: Facebook Layoffs: ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടും, സൂചന നല്‍കി ഫേസ്ബുക്ക്

അതേസമയം ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചു വിടുമെന്ന് മെറ്റ (ഫേസ്ബുക്ക്) കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.  മെറ്റ പുതിയ തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നതായും  പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്  ചെയ്തിട്ടുണ്ട്. കമ്പനി പുനഃസംഘടനയും ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവും ആയിരക്കണക്കിന് തൊഴിലാളികളെ ബാധിക്കാൻ സാധ്യതയുണ്ട്. ഹ്യൂമൻ റിസോഴ്‌സ്, അഭിഭാഷകർ, സാമ്പത്തിക വിദഗ്ധർ, ഉന്നത എക്‌സിക്യൂട്ടീവുകൾ എന്നിവരോട് കമ്പനിയുടെ ജീവനക്കാരെ കുറയ്ക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

കൂടാതെ, ഉയര്‍ന്ന പദവിയില്‍ ഉള്ളവരെ താഴ്ന്ന തലത്തിലുള്ള സ്ഥാനങ്ങളിലേയ്ക്ക് മാറ്റാനും കമ്പനി പദ്ധതിയിടുന്നതായി സൂചനയുണ്ട്.  മെറ്റ വീണ്ടും ജീവനക്കാരെ കുറയ്ക്കുമെന്ന സൂചന അടുത്തിടെ  മാര്‍ക്ക്‌ സക്കർബർഗും നല്‍കിയിരുന്നു.ഫേസ്ബുക്ക് കഴിഞ്ഞ നവംബറിൽ 11,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇത് കമ്പനിയുടെ ആഗോള തൊഴിലാളികളുടെ ഏകദേശം 13 ശതമാനമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News