ഇറാനിൽ ഭൂചലനം;പ്രകമ്പനം യുഎഇയിലും

രാജ്യത്തെ ഹോർമോസ്ഗാൻ മേഖലയിലെ ബന്ദർ-ഇ-ലേംഗെ പ്രദേശത്താണ് ഭൂചലനമുണ്ടായത്

Written by - Zee Malayalam News Desk | Last Updated : Jul 24, 2022, 06:45 AM IST
  • ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയിലും ഉണ്ടായെന്നാണ് റിപ്പോർട്ട്
  • ഏകദേശം 30 സെക്കൻഡ് നേരം പ്രകമ്പനം അുഭവപ്പെട്ടു
ഇറാനിൽ ഭൂചലനം;പ്രകമ്പനം യുഎഇയിലും

ടെഹ്‌റാൻ: ഇറാനിൽ ഭൂചലനം റിപ്പോർട്ട് ചെയ്തു. പ്രഭവകേന്ദ്രം വടക്കുകിഴക്കൻ ഇറാനാണ്.റിക്ടർ സ്‌കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം വൈകിട്ട് എട്ട് മണിക്കാണ് അനുഭവപ്പെട്ടത്.സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

രാജ്യത്തെ ഹോർമോസ്ഗാൻ മേഖലയിലെ ബന്ദർ-ഇ-ലേംഗെ പ്രദേശത്താണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയിലും ഉണ്ടായെന്നാണ് റിപ്പോർട്ട്. യുഎഇയിലെ ദുബായ്, ഷാർജ, അജ്മൻ എന്നിവിടങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഏകദേശം 30 സെക്കൻഡ് നേരം പ്രകമ്പനം അുഭവപ്പെട്ടതായി ജനങ്ങൾ സോഷ്യൽമീഡിയയിലൂടെ അറിയിച്ചു.

നേരത്തെ ഇറാനിലെ ദക്ഷിണ കിഷ് ദ്വീപിൽ ഭൂചലനം ഉണ്ടായിരുന്നു. ജൂൺ 15നുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News