ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം;റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. ഇന്തോനേഷ്യന്‍ സമയമനുസരിച്ച് രാവിലെ ഏകദേശം ആറുമണിക്കാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം സുമാത്രദ്വീപാണ്. തൊട്ടടുത്ത രാജ്യമായ സിങ്കപ്പൂര്‍ വരെ  ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 54 വീടുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.

Last Updated : Jun 3, 2016, 12:14 AM IST
 ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം;റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത

ജകാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. ഇന്തോനേഷ്യന്‍ സമയമനുസരിച്ച് രാവിലെ ഏകദേശം ആറുമണിക്കാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം സുമാത്രദ്വീപാണ്. തൊട്ടടുത്ത രാജ്യമായ സിങ്കപ്പൂര്‍ വരെ  ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 54 വീടുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ സുനാമിയുണ്ടാവാനുള്ള സാധ്യത ഡിസാസ്റ്റര്‍ മാനേജ്‌മന്റ്‌ തള്ളികളഞ്ഞു.  2004ല്‍ സുമത്രയിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് 14 രാജ്യങ്ങളിലാണ്‌ വന്‍ സുനമിയുണ്ടായത്. അന്ന് 2 ലക്ഷത്തിലേറെ ആളുകളാണ് വന്‍ദുരന്തത്തില്‍ മരിച്ചത്.

 

Trending News