Iraq | ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറക്കി

മുസ്തഫ അൽ ഖാദിമിയുടെ ബാ​ഗ്ദാദിലെ വീട്ടിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറക്കി

Written by - Zee Malayalam News Desk | Last Updated : Nov 7, 2021, 07:43 AM IST
  • ആക്രമണത്തിൽ ഏഴ് സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് പരിക്കേറ്റു
  • ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല
  • ഞായറാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്
  • കഴിഞ്ഞ മാസം നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഫലത്തെച്ചൊല്ലി ഇറാഖ് തലസ്ഥാനത്ത് പ്രതിഷേധം നടന്നിരുന്നു
Iraq | ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറക്കി

ബാ​ഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രിക്ക് (Iraq Prime Minister) നേരെ വധശ്രമം. മുസ്തഫ അൽ ഖാദിമിയുടെ ബാ​ഗ്ദാദിലെ വീട്ടിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറക്കി. അൽ ഖാദിമിയെ ആശുപത്രിയിലേക്ക് മാറ്റി. താൻ സുരക്ഷിതനാണെന്ന് അൽ ഖാദിമി ട്വീറ്റ് (Tweet) ചെയ്തു.

ആക്രമണത്തിൽ ഏഴ് സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഞായറാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ മാസം നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഫലത്തെച്ചൊല്ലി ഇറാഖ് തലസ്ഥാനത്ത് പ്രതിഷേധം നടന്നിരുന്നു. കാദിമിയുടെ വസതിക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് ഇറാഖ് സൈന്യം അറിയിച്ചു. അദ്ദേഹം നല്ല ആരോഗ്യവാനാണെന്നും ഇറാഖ് സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

കാദിമിയുടെ വസതിക്ക് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സംരക്ഷണ സേനയിലെ ആറ് അംഗങ്ങൾക്ക് പരിക്കേറ്റതായി സുരക്ഷാ വൃത്തങ്ങൾ റോയിട്ടേഴ്സിനോട് പറഞ്ഞു. വെള്ളിയാഴ്ച ഗ്രീൻ സോണിന് സമീപം പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിയുകയും നിരവധി ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News