Covid World Updates : ഒമിക്രോൺ കോവിഡ് വകഭേദം: 5 ലക്ഷം കടന്ന് ഫ്രാൻസിലെ കോവിഡ് രോഗബാധ

യൂറോപ്യൻ നേഷനിലെ രാജ്യങ്ങളിൽ വെച്ച് ഏറ്റവും ഉയർന്ന കോവിഡ് കണക്കുകൾ നിലവിൽ ഉള്ളത് ഫ്രാൻസിലാണ്. 

Written by - Zee Malayalam News Desk | Last Updated : Jan 26, 2022, 05:42 PM IST
  • യൂറോപ്യൻ നേഷനിലെ രാജ്യങ്ങളിൽ വെച്ച് ഏറ്റവും ഉയർന്ന കോവിഡ് കണക്കുകൾ നിലവിൽ ഉള്ളത് ഫ്രാൻസിലാണ്.
  • കഴിഞ്ഞ ആഴ്ച ഒരു ദിവസം ഏകദേശം 360,000 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്.
  • ഫ്രാൻസിൽ ആകമാനം കോവിഡ് രോഗബാധയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 30,000 ആണ്.
  • 2020 നവംബർ മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കുകളാണ് ഇത്.
Covid World Updates : ഒമിക്രോൺ കോവിഡ് വകഭേദം: 5 ലക്ഷം കടന്ന് ഫ്രാൻസിലെ  കോവിഡ് രോഗബാധ

Paris: ഫ്രാൻസിൽ  (France) കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം 501,635 കോവിഡ് കേസുകൾ (Covid 19) കൂടി സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന കണക്കുകളാണ് ഇത്. യൂറോപ്യൻ നേഷനിലെ രാജ്യങ്ങളിൽ വെച്ച് ഏറ്റവും ഉയർന്ന കോവിഡ് കണക്കുകൾ നിലവിൽ ഉള്ളത് ഫ്രാൻസിലാണ്. കഴിഞ്ഞ ആഴ്ച ഒരു ദിവസം ഏകദേശം  360,000 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്.

ഫ്രാൻസിൽ ആകമാനം കോവിഡ് രോഗബാധയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 30,000 ആണ്. 2020 നവംബർ മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കുകളാണ് ഇത്. എന്നാൽ 3700 പേരെ മാത്രമാണ് ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇത് മുമ്പുണ്ടായ കോവിഡ് തരംഗങ്ങളിലെ കണക്കുകളെ അപേക്ഷിച്ച് കുറവാണ്.

ALSO READ: New Zealand PM Jacinda Ardern | "ഞാനും രാജ്യത്തെ സാധാരണ അം​ഗം മാത്രം, എന്റെ വിവാഹവും മാറ്റിവയ്ക്കുന്നു", ജസീന്ത ആർഡൻ

ഇപ്പോൾ രോഗവ്യാപനം വ്യാപിക്കാൻ കാരണമായ ഒമിക്രോൺ കോവിഡ് വകഭേദം മറ്റ് കോവിഡ് വകഭേദങ്ങങ്ങളുടെ അത്രയും അപകടക്കാരിയല്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറുകളിൽ കോവിഡ് രോഗബാധയെ തുടർന്ന് 364 പേർ മരണപ്പെട്ടു. ഇതോട് കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം 129,489 ആയി.

ALSO READ: Covid | കോവിഡ് ബാധിതരിൽ ബ്രെയിൻ ഫോ​ഗ്; വൈറസ് സ്പൈനൽ ഫ്ലൂയിഡിനെ ബാധിക്കുന്നതിന്റെ ഫലമാകാമെന്ന് പഠനം

കോവിഡ് രോഗബാധ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ രാജ്യത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. ബാറുകളിലും റെസ്റ്റോറന്റുകളിലും ട്രെയിനുകളിലും വിമാനങ്ങളിലും പ്രവേശിക്കാൻ ഇനിമുതൽ കോവിഡ് 19 വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്.

ALSO READ: Covid Lockdown : ഇതുവരെ 2 കോവിഡ് കേസുകൾ മാത്രം സ്ഥിരീകരിച്ച പസഫിക് ദ്വീപുകളും ലോക്ഡൗണിലേക്ക്

ഇനിമുതൽ യാത്രകൾക്കും, മറ്റ് പരിപാടികളിൽ പങ്കെടുക്കാനും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് പരിഗണിക്കില്ലെന്നും അറിയിച്ചിട്ടുണ്ട് . ഫ്രാൻസിലെ 77 ശതമാനം പേരും കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച് കഴിഞ്ഞു. കേസുകൾ വർധിക്കുന്ന സാഹചര്യത്തിലും ഫെബ്രുവരി 2 മുതൽ ഫ്രാൻസിലെ കോവിഡ് നിയന്ത്രണങ്ങൾ നീക്കാൻ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സ് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News