Covid 19 : അമേരിക്കയിൽ കോവിഡ് ഒഴിവാക്കുന്നതിന് ഡെൽറ്റ വകഭേദം വൻ വെല്ലുവിളിയാണെന്ന് ആരോഗ്യ വിദഗ്ദ്ധൻ ഫൗസി

ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് ഡെൽറ്റ വകഭേദമാണെന്ന് വെള്ളിയാഴ്ച്ച ലോകാരോഗ്യ സംഘടനയിലെ വിദഗ്ദ്ധനും പറഞ്ഞിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Jun 23, 2021, 07:31 AM IST
  • ചൊവ്വാഴ്ച വിളിച്ച പത്രസമ്മേളനത്തിലാണ് അദ്ദേഹം വിവരം പറഞ്ഞത്.
  • ഈ കോവിഡ് വകഭേദത്തിൽ രോഗം പരത്താനുള്ള കഴിവ് വളരെയധികം ആണെന്നും അദ്ദേഹം പറഞ്ഞു.
  • ഇന്ത്യയിലാണ് ആദ്യമായി കോവിഡ് ഡെൽറ്റ വകഭേദം കണ്ടെത്തിയത്.
  • ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് ഡെൽറ്റ വകഭേദമാണെന്ന് വെള്ളിയാഴ്ച്ച ലോകാരോഗ്യ സംഘടനയിലെ വിദഗ്ദ്ധനും പറഞ്ഞിരുന്നു.
Covid 19 : അമേരിക്കയിൽ കോവിഡ് ഒഴിവാക്കുന്നതിന് ഡെൽറ്റ വകഭേദം വൻ വെല്ലുവിളിയാണെന്ന് ആരോഗ്യ വിദഗ്ദ്ധൻ ഫൗസി

കോവിഡിന്റെ  ഡെൽറ്റ വകഭേദം (Covid Delta Variant) അമേരിക്കയിൽ (America)  നിന്ന് കോവിഡ് രോഗബാധ പൂർണമായും ഒഴിവാക്കുന്നതിന് വൻ വെല്ലുവിളിയാണെന്ന് ആരോഗ്യ വിദഗ്ദ്ധനായ ഡോ ആന്റണി ഫൗസി പറഞ്ഞു. ചൊവ്വാഴ്ച വിളിച്ച പത്രസമ്മേളനത്തിലാണ് അദ്ദേഹം വിവരം പറഞ്ഞത്. ഈ കോവിഡ് വകഭേദത്തിൽ രോഗം പരത്താനുള്ള കഴിവ് വളരെയധികം ആണെന്നും അദ്ദേഹം പറഞ്ഞു.

അത് മാത്രമല്ല കോവിഡ് (Covid 19) രോഗബാധയെ കൂടുതൽ രൂക്ഷമാക്കാനുള്ള കഴിവും ഡെൽറ്റ  വകഭേദത്തിന് ഉണ്ടെന്ന് അദ്ദേഹം കൂട്ടിചേർത്തു.  ഇന്ത്യയിലാണ് ആദ്യമായി കോവിഡ് ഡെൽറ്റ വകഭേദം കണ്ടെത്തിയത്. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് ഡെൽറ്റ വകഭേദമാണെന്ന് വെള്ളിയാഴ്ച്ച ലോകാരോഗ്യ സംഘടനയിലെ വിദഗ്ദ്ധനും പറഞ്ഞിരുന്നു.

ALSO READ: Covid Vaccine For Palestine: കാലാവധി കഴിഞ്ഞ വാക്സിൻ വേണ്ടെന്ന് പാലസ്തീൻ,കരാറിൽ നിന്നും പിൻവാങ്ങി

അതെസമയം അമേരിക്കയിൽ ഇപ്പോൾ അനുവദിച്ചിട്ടുള്ള വാക്‌സിനുകൾ കോവിഡ് വൈറസിന്റെ ഈ പുതിയ വകഭേദത്തെ നേരിടാൻ ശക്തിയുള്ളവയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ കൈയിൽ ഈ വൈറസിനെ തകർക്കാനുള്ള ആയുധങ്ങൾ ഉണ്ടെന്നും അതിനാൽ തന്നെ നമ്മുക്ക് ഇത് ഒരുമിച്ച് തകർക്കണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: യുഎസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ജനീവയിൽ കൂടിക്കാഴ്ച നടത്തി

ആരോഗ്സ് വിദഗ്ദ്ധർ നൽകുന്ന വിവരങ്ങൾ അനുസരിച്ച് ജൂലൈ 4 ന് മുമ്പ് അമേരിക്കയിൽ 27 വയസ്സിന് മുകളിൽ പ്രായമുള്ള 70 ശതമാനം പൗരന്മാർക്കും ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിരിക്കും. ഇത് വരെ അമേരിക്കയിൽ 150 മില്യൺ ആളുകൾ രണ്ട് ഡോസ് കോവിഡ് വാക്‌സിനുകളും സ്വീകരിച്ച് കഴിഞ്ഞു. അതായിത് 45 ശതമാനം ആളുകളും വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

 

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News