Covid Delta Variant : എന്താണ് കോവിഡ് 19 ഡെൽറ്റ വേരിയന്റ്? ഡെൽറ്റ വേരിയന്റ് കൂടുതൽ അപകടകാരിയോ?

കോവിഡിന്റെ ഡെൽറ്റ വാരിയന്റിന് രോഗവ്യാപന ശേഷി വളരെ കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 6, 2021, 06:51 PM IST
  • ഇന്ത്യയിലാണ് കോവിഡിന്റെ ഡെൽറ്റ വേരിയന്റ് ആദ്യമായി കണ്ടെത്തിയത്.
  • കഴിഞ്ഞ വര്ഷം യുകെയിൽ കോവിഡ് രോഗബാധ ഉണ്ടാക്കിയ ആൽഫാ വേരിയന്റിനെക്കാൾ ഇപ്പോൾ കണ്ട് വരുന്നത് ഡെൽറ്റ വേരിയന്റ് ആണ്.
  • കോവിഡിന്റെ ഡെൽറ്റ വാരിയന്റിന് രോഗവ്യാപന ശേഷി വളരെ കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.
  • ഡെൽറ്റ വേരിയന്റ് ഇങ്ങനെ വിവിധ മ്യുട്ടെഷനുകൾ ഉണ്ടായ വകഭേദമാണ്.
Covid Delta Variant : എന്താണ് കോവിഡ് 19 ഡെൽറ്റ വേരിയന്റ്? ഡെൽറ്റ വേരിയന്റ് കൂടുതൽ അപകടകാരിയോ?

പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ പുതിയ വിവരങ്ങൾ അനുസരിച്ച് യുകെയിൽ ഇപ്പോൾ കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിക്കുന്നവരിൽ 61 ശതമാനം പേരിലും കണ്ട് വരുന്നത് കോവിഡിന്റെ ഡെൽറ്റ വാരിയന്റാണ്. ഇന്ത്യയിലാണ് കോവിഡിന്റെ ഡെൽറ്റ വേരിയന്റ് (Delta Variant) ആദ്യമായി കണ്ടെത്തിയത്. കഴിഞ്ഞ വര്ഷം യുകെയിൽ കോവിഡ് രോഗബാധ ഉണ്ടാക്കിയ ആൽഫാ വേരിയന്റിനെക്കാൾ ഇപ്പോൾ കണ്ട് വരുന്നത് ഡെൽറ്റ വേരിയന്റ് ആണ്.

 എന്താണ് കോവിഡ് 19 ഡെൽറ്റ വേരിയന്റ്?

കോവിഡ് 19 രോഗബാധ പൊട്ടിപുറപ്പെട്ടതിന് ശേഷം ആഗോളതലത്തിൽ ഇപ്പോൾ  SARS-CoV-2 ന്റെ വിവിധ വാരിയന്റുകളുണ്ട് (Covid Variant). അതിൽ ഒന്നാണ് ഇന്ത്യയിൽ കണ്ടെത്തിയ B.1.617 ലീനിയെജിലുള്ള വേരിയന്റ്. ഇതിന്റെ സബ് ലീനിയെജയുള്ള B.1.617.2 വൈറസ് വേരിയന്റ് ആണ് ഡെൽറ്റ വേരിയന്റ്. വൈറസിന്റെ ഈ വാരിയന്റിന് രോഗവ്യാപന ശേഷി വളരെ കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.

ALSO READ: Delta Variant : Covid 19 ഡെൽറ്റ വേരിയന്റ് 40% കൂടുതൽ രോഗം പരത്തുമെന്ന് ബ്രിട്ടൺ ആരോഗ്യ മന്ത്രി

ലോകാരോഗ്യ സംഘടനയാണ് (WHO) ഈ വാരിയന്റിന് ഡെൽറ്റ വേരിയന്റ് എന്ന് പേര് നൽകിയത്. അത് മാത്രമല്ല കോവിഡിന്റെ ഈ വകഭേദം വളരെയധികം ആശങ്ക ഉണ്ടാക്കുന്ന കോവിഡ് വകഭേദങ്ങളുടെ പട്ടികയിലും ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിരുന്നു. ഇതിന് രോഗവ്യാപന ശേഷി കൂടുതലാണെന്നും വിവിധ രാജ്യങ്ങളിൽ ഈ വകഭേദം മൂലം രോഗബാധ ഉണ്ടാകുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന കൂട്ടിചേർത്തിരുന്നു.

എന്ത് കൊണ്ടാണ് ഡെൽറ്റ വാരിയന്റിനെ അപകടക്കാരിയായി കണക്കാക്കുന്നത്?

മ്യൂറ്റേഷൻ സംഭവിച്ചാണ് കോവിഡിന് വിവിധ വകഭേദങ്ങൾ ഉണ്ടാകുന്നത്. ഒരു SARS-CoV-2 പോലുള്ള ആർഎൻഎ വൈറസ് നിർമ്മിച്ചിരിക്കുന്നത് 30000 ബേസ് അമിനോ ആസിഡുകൾ ഉപയോഗിച്ചാണ്. ഈ ബേസിന് ഉണ്ടാകുന്ന മാറ്റങ്ങളെയാണ് മ്യുട്ടേഷൻ എന്ന് വിളിക്കുന്നത്. ഓരോ മ്യൂറ്റേഷനിലും വൈറസിന്റെ സ്വഭാവത്തിലും രീതിയിലും മാറ്റങ്ങൾ ഉണ്ടാകും.

ALSO READ: UK യിൽ Pfizer Vaccine 12 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി

ഡെൽറ്റ വേരിയന്റ് (Delta Variant) ഇങ്ങനെ വിവിധ മ്യുട്ടെഷനുകൾ ഉണ്ടായ വകഭേദമാണ്. ഈ വകഭേദത്തിൽ  സ്പൈക്ക് പ്രോട്ടീനിൽ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ 4 മാറ്റങ്ങളെ വളരെ പ്രധാനമായി കാണേണ്ടതും ഉണ്ട്. അത് കൊണ്ട് തന്നെയാണ് ഇതിനെ കൂടുതൽ അപകടക്കാരിയായി കണക്കാക്കുന്നത്.

ALSO  READ: Donald Trump: കൊറോണ വൈറസുമായി ബന്ധപ്പെട്ട തന്‍റെ വാദങ്ങള്‍ ശരിയെന്ന് തെളിഞ്ഞു; ചൈനയെ വിടാതെ ഡൊണാള്‍ഡ് ട്രംപ്

ഈ വകഭേദത്തിന് രോഗവ്യാപന ശേഷി വളരെ കൂടുതലാണ്. മാത്രമല്ല കോവിഡ് രോഗബാധയിൽ വളരെ അപകടകരമായ മാറ്റം കൊണ്ട് വരാനും ഈ വകഭേദത്തിന് സാധിക്കും. ഇപ്പോഴുള്ള സുരക്ഷാ മാര്ഗങ്ങള് പാലിക്കപ്പെടുമ്പോഴും ഈ വകഭേദം കൂടുതൽ അപകടക്കാരിയായി നിലനിൽക്കും. ഇപ്പോഴുള്ള ചികിത്സ രീതികൾ ഈ  വകഭേദത്തിനെതിരെ ഫലപ്രാപ്തി കുറയുന്നതും ഇതിനെ ആശങ്കയോടെ കാണാനുള്ള കാരണമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News