COVID Delta Variant : കോവിഡ് ഡെൽറ്റ വകഭേദം മൂലമുള്ള രോഗബാധ വർധിച്ചതിനെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ച് Australia

മൂന്നമത്തെ ഓസ്‌ട്രേലിയൻ സംസഥാനമാണ് ലോക്‌ഡൗൺ പ്രഖ്യാപിച്ചത്. ഇതിന് മുമ്പ് വിക്ടോറിയയും സിഡ്‌നിയും (Sydney) ലോക്‌ഡൗൺ പ്രഖ്യാപിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 20, 2021, 11:17 AM IST
  • സൗത്ത് ഓസ്‌ട്രേലിയയാണ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നത്.
  • ഒരാഴ്ച നീണ്ട് നിൽക്കുന്ന നിയന്ത്രണങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
  • ഇത് മൂന്നമത്തെ ഓസ്‌ട്രേലിയൻ സംസഥാനമാണ് ലോക്‌ഡൗൺ പ്രഖ്യാപിച്ചത്.
  • ഇതിന് മുമ്പ് വിക്ടോറിയയും സിഡ്‌നിയും (Sydney) ലോക്‌ഡൗൺ പ്രഖ്യാപിച്ചിരുന്നു.
COVID Delta Variant : കോവിഡ് ഡെൽറ്റ വകഭേദം മൂലമുള്ള രോഗബാധ വർധിച്ചതിനെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ച് Australia

Sydney:  കോവിഡ് ഡെൽറ്റ വകഭേദം (Covid Delta Variant) മൂലമുള്ള രോഗവ്യാപനം തടയാൻ ഓസ്‌ട്രേലിയയിലെ മറ്റൊരു സംസ്ഥാനം കൂടി ലോക്ഡൗൺ പ്രഖ്യാപിച്ചു. സൗത്ത് ഓസ്‌ട്രേലിയയാണ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നത്. ഒരാഴ്ച നീണ്ട് നിൽക്കുന്ന നിയന്ത്രണങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് മൂന്നമത്തെ ഓസ്‌ട്രേലിയൻ സംസഥാനമാണ് ലോക്‌ഡൗൺ പ്രഖ്യാപിച്ചത്.

ഇതിന് മുമ്പ് വിക്ടോറിയയും സിഡ്‌നിയും (Sydney) ലോക്‌ഡൗൺ പ്രഖ്യാപിച്ചിരുന്നു. സിഡ്‌നിയിൽ കഴിഞ്ഞ അഞ്ച് ആഴ്ചകളായി ലോക്ഡൗൺ തുടർന്ന് വരികയാണ്. ഓസ്‌ട്രേലിലയിലെ സിഡ്നി തലസ്ഥാനമായുള്ള ന്യൂ സൗത്ത് വെൽസിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. ഈ മാസം ആദ്യമാണ് അവിടെ ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചത്.

ALSO READ: Covid Delta Variant : കോവിഡ് 19 ഡെൽറ്റ വകഭേദം മൂലം രോഗബാധ വർധിക്കുന്നു; ലോക്‌ഡൗൺ കടുപ്പിച്ച് സിഡ്നി

വിദേശത്തേക്ക് പോകുന്ന എയർലൈൻ ക്രൂവിനെ കൊണ്ട് പോകുന്ന ഒരു ടാക്സി ഡ്രൈവറിനാണ് ആദ്യമായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. അതിന് ശേഷം ഏകദേശം 1400 പേർക്കാണ് ഇത്വരെ കോവിഡ് രോഗബാധ  (Covid 19) സ്ഥിരീകരിച്ചിട്ടുള്ളത്. കോവിഡ് പ്രതിദിന കണക്കുകളിൽ നേരിയ ഇളവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ന്യൂ സൗത്ത് വെൽസിന്റെ അധികൃതർ അറിയിച്ചിട്ടുണ്ട്.

ALSO READ: England കോവിഡ് നിയന്ത്രണങ്ങൾ എല്ലാം പിൻവലിച്ചു, മാസ്ക്കും സാമൂഹിക അകലവും വേണ്ട, നിശാക്ലബുകൾക്ക് പ്രവർത്തിക്കാൻ അനുമതി

പുതിയ കേസുകൾ പൂജ്യത്തോട് അടുത്തത് മാത്രമേ സംസ്ഥാനത്തെ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. മാത്രമല്ല ഇപ്പോൾ കൂടുതൽ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യം വരുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. അതിനാൽ തന്നെ എത്രയും പെട്ടന്ന് രോഗബാധ അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അധികൃതർ അറിയിച്ചു.

ALSO READ: COVID Vaccine രണ്ട് ഡോസ് സ്വീകരിച്ചിട്ടും UK ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദിന് കോവിഡ്

കോവിഡ് രോഗംബാധിച്ച 95 പേർ ഇപ്പോൾ ആശുപതികളിൽ ചികിത്‌സയിലാണ്. 27 പേർ ഐസിയുവിലും 11 പേർ വെന്റിലേറ്ററുകളിലുമാണ്. 5 പേർ ഇതിനോടകം തന്നെ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ട് കഴിഞ്ഞു. കോവിഡ് രോഗബാധ ആരംഭിച്ച സമയത്ത് രാജ്യത്ത് ആകെ 32,000 പേർക്കായിരുന്നു കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 915 പേർ മരണപ്പെടുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News