Lockdown Bangladesh : ലോക്ഡൗണിന് മുന്നോടിയായി പൊതുഗതാഗതം നിർത്തലാക്കി ബംഗ്ലാദേശ്; വഴിയിൽ കുടുങ്ങി ആയിരങ്ങൾ

ലോക്ഡൗൺ (Lockdown) പ്രഖ്യാപ്പിക്കുന്നതിന് മുന്നോടിയായി ആണ് പൊതു സതാഗത സംവിധാങ്ങൾ നിര്ത്തലാക്കിയത്.  

Written by - Zee Malayalam News Desk | Last Updated : Jun 29, 2021, 09:04 AM IST
  • ലോക്ഡൗൺ (Lockdown) പ്രഖ്യാപ്പിക്കുന്നതിന് മുന്നോടിയായി ആണ് പൊതു സതാഗത സംവിധാങ്ങൾ നിര്ത്തലാക്കിയത്.
  • ഇതിനെ തുടർന്ന് ആയിരങ്ങളാണ് ഗതാഗത സൗകര്യമില്ലാതെ വഴിയിൽ കുടുങ്ങിയത്.
  • ബംഗ്ലാദേശിൽ തിങ്കളാഴ്ച 8,300 പേർക്കാണ് കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചത്.
  • കോവിഡ് ഡെൽറ്റ വകഭേദം മൂലമാണ് രാജ്യത്ത് കോവിഡ് രോഗബാധ വീണ്ടും വർധിക്കാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.
 Lockdown Bangladesh : ലോക്ഡൗണിന് മുന്നോടിയായി പൊതുഗതാഗതം നിർത്തലാക്കി ബംഗ്ലാദേശ്; വഴിയിൽ കുടുങ്ങി ആയിരങ്ങൾ

Dhaka: കോവിഡ് (Covid 19) രോഗബാധ വീണ്ടും അതിരൂക്ഷമായി ഉയരുന്ന സാഹചര്യത്തിൽ ബംഗ്ലാദേശ് (Bangladesh) ഏകദേശം എല്ലാ പൊതുഗതാഗത സംവിധാനങ്ങളും തിങ്കളാഴ്ച്ച നിർത്തലാക്കിയിരുന്നു. ലോക്ഡൗൺ (Lockdown) പ്രഖ്യാപ്പിക്കുന്നതിന് മുന്നോടിയായി ആണ് പൊതു സതാഗത സംവിധാങ്ങൾ നിര്ത്തലാക്കിയത്.  ഇതിനെ തുടർന്ന് ആയിരങ്ങളാണ് ഗതാഗത സൗകര്യമില്ലാതെ വഴിയിൽ കുടുങ്ങിയത്.

ബംഗ്ലാദേശിൽ തിങ്കളാഴ്ച 8,300 പേർക്കാണ് കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചത്. ഞയറാഴ്ച്ച 119 പേർ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടതായും സ്ഥിരീകരിച്ചിരുന്നു. കോവിഡ് ഡെൽറ്റ വകഭേദം മൂലമാണ് രാജ്യത്ത് കോവിഡ് രോഗബാധ വീണ്ടും വർധിക്കാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.

ALSO READ: Covid Delta Plus Variant : കോവിഡ് ഡെൽറ്റ പ്ലസ് വകഭേദത്തെ പ്രതിരോധിക്കാൻ വാക്‌സിനേഷനും മാസ്കും പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടനയിലെ വിദഗ്ദ്ധൻ

ബംഗ്ലാദേശിൽ ഈ വ്യാഴാഴ്ച മുതൽ ലോക്ഡൗൺ (Lockdown) ആരംഭിക്കും. പുതിയ  നിയന്ത്രണങ്ങൾ അനുസരിച്ച് ആളുകൾ വീട്ടിൽ തന്നെ കഴിയണം. അവശ്യ സേവനങ്ങളും ചില എക്സ്പോർട്ടിങ് ഫാക്ടറികളും മാത്രമേ ബംഗ്ലാദേശിൽ പ്രവർത്തിക്കുകയുള്ളൂ എന്നും അറിയിച്ചിട്ടുണ്ട്. 168 മില്യൺ ആണ് ബംഗ്ലാദേശിലെ ജനസംഖ്യ.

ALSO READ: Vaccine Shortage : ദരിദ്ര രാജ്യങ്ങൾ വൻ വാക്‌സിൻ ക്ഷാമം നേരിടുന്നു; മറ്റ് രാജ്യങ്ങളോട് വാക്‌സിൻ ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന

ലോക്ഡൗൺ കൃത്യമായി പാലിക്കാൻ എല്ലായിടത്തും പട്ടാളക്കാരെ എത്തിക്കുമെന്ന് സർക്കാരിന്റെ ക്യാബിനറ്റ് സെക്രട്ടറിയായ ഖണ്ട്കർ അൻവറുൽ ഇസ്ലാം അറിയിക്കുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ടോടെയാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ നഗരത്തിൽ നിന്ന് ഗ്രാമങ്ങളിലേക്ക് അതിഥി തൊഴിലാളികളുടെ വൻ ഒഴിക്കും ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News