China restaurant blast: ചൈനയിൽ റസ്റ്റോറന്റിൽ തീപിടിത്തം; 31 പേർ മരിച്ചു

Fire accident: ദ്രവീകൃത പെട്രോളിയം വാതകം (എൽപിജി) ചോർന്നതിനെ തുടർന്നാണ് യിൻചുവാനിലെ സിങ്കിംഗ് ജില്ലയിലെ തിരക്കേറിയ തെരുവിൽ സ്‌ഫോടനം ഉണ്ടായതെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Jun 23, 2023, 12:20 PM IST
  • വ്യാഴാഴ്ചയാണ് സ്ഫോടനം ഉണ്ടായത്
  • സ്‌ഫോടനത്തിൽ 31 പേർ മരിച്ചതായി സ്ഥിരീകരിച്ചു
  • ​ഗുരുതരമായി പരിക്കേറ്റ ഒരാൾ ഉൾപ്പെടെ ഏഴ് പേർ ചികിത്സയിലാണ്
China restaurant blast: ചൈനയിൽ റസ്റ്റോറന്റിൽ തീപിടിത്തം; 31 പേർ മരിച്ചു

ബീജിംഗ്: വടക്കുപടിഞ്ഞാറൻ ചൈനയിലെ ബാർബിക്യൂ റസ്‌റ്റോറന്റിൽ പാചകവാതം പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ 31 പേർ മരിച്ചു. തീപിടിത്തത്തിൽ ഏഴ് പേർക്ക് പരിക്കേറ്റതായും ഇതിൽ ഒരാളുടെ നില ​ഗുരുതരമാണെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബാർബിക്യൂ റസ്‌റ്റോറന്റിന്റെ പ്രവർത്തന മേഖലയിൽ നിന്ന് ദ്രവീകൃത പെട്രോളിയം വാതകം (എൽപിജി) ചോർന്നതിനെ തുടർന്നാണ് യിൻചുവാനിലെ സിങ്കിംഗ് ജില്ലയിലെ തിരക്കേറിയ തെരുവിൽ സ്‌ഫോടനം ഉണ്ടായതെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

വ്യാഴാഴ്ചയാണ് സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ 31 പേർ മരിച്ചതായി സ്ഥിരീകരിച്ചു. ​ഗുരുതരമായി പരിക്കേറ്റ ഒരാൾ ഉൾപ്പെടെ ഏഴ് പേർ ചികിത്സയിലാണെന്ന് ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സിപിസി) നിംഗ്‌സിയ ഹുയി ഓട്ടോണമസ് റീജിയണൽ കമ്മിറ്റി അറിയിച്ചു. വ്യാഴാഴ്ച ആരംഭിക്കുന്ന ചൈനയിലെ ഡ്രാഗൺ ബോട്ട് ഫെസ്റ്റിവലിന്റെ രണ്ട് ദിവസത്തെ അവധിയുടെ തലേദിവസമാണ് സ്‌ഫോടനം നടന്നത്.

ALSO READ: Titan Missing Submarine: ടൈറ്റൻ അന്തർവാഹിനിയിൽ സഞ്ചരിച്ചവരെല്ലാം മരിച്ചതായി നിഗമനം

റസ്റ്റോറന്റിൽ അവധിക്കാല തിരക്ക് ഉണ്ടായിരുന്ന സമയത്താണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തിൽ ചുറ്റുമുള്ള കെട്ടിടങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് തീപിടിത്തത്തിൽ പരിക്കേറ്റവരുടെ ചികിത്സയും സുരക്ഷയും ഉറപ്പാക്കണമെന്ന് നിർദേശം നൽകി.

രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നതിനായി ചൈനയിലെ എമർജൻസി മാനേജ്‌മെന്റ് മന്ത്രാലയം, ഹൗസിംഗ് ആൻഡ് അർബൻ-റൂറൽ ഡെവലപ്‌മെന്റ് മന്ത്രാലയം, സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷൻ ഫോർ മാർക്കറ്റ് റെഗുലേഷൻ എന്നിവയിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെടെയുള്ള ഒരു സംയുക്ത സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചു. അടിയന്തര വൈദ്യസഹായം നൽകുന്നതിനായി നാല് മെഡിക്കൽ വിദഗ്ധരും സംയുക്ത സംഘത്തിനൊപ്പം സംഭവസ്ഥലത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News