റിയോ ഡി ജനീറോ: ബ്രസീലിൽ വിമാനം തകർന്ന് 14 പേർ മരിച്ചു. ബാഴ്‌സലോസിലാണ് വിമാനം തകർന്നുവീണത്. ശനിയാഴ്ചയാണ് അപകടം നടന്നത്. വിമാനം തകർന്ന് 14 പേർ കൊല്ലപ്പെട്ടതായി ആമസോണസ് സ്റ്റേറ്റ് ഗവർണർ അറിയിച്ചു. ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകർന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രാഥമിക അന്വേഷണത്തിൽ യാത്രക്കാരെല്ലാം ബ്രസീലിൽ നിന്നുള്ളവരാണെന്നാണ് വ്യക്തമായത്. സ്‌പോർട്‌സ് ഫിഷിംഗിനായി പോയവരാണ് അപകടത്തിൽപ്പെട്ടതെന്ന് സംസ്ഥാന സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ബ്രസീലിയൻ എയർക്രാഫ്റ്റ് നിർമാതാക്കളായ എംബ്രയറിന്റെ ഇരട്ട എഞ്ചിൻ വിമാനമായ ഇഎംബി-110 വിമാനമാണ് തകർന്നുവീണത്.
Brazil: 14 dead as medium-sized aircraft crashes in Barcelos
Read @ANI Story | https://t.co/lT2AMJSASm#Brazil #aircraftcrash #Barcelos pic.twitter.com/26etgQ0I5F
— ANI Digital (@ani_digital) September 17, 2023
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...