ലണ്ടൻ: ബ്രിട്ടനിൽ ബോറിസ് ജോൺസൺ സർക്കാരിലെ രണ്ട് മന്ത്രിമാർ രാജിവച്ചു. ധനകാര്യ മന്ത്രിയും ആരോഗ്യമന്ത്രിയുമാണ് രാജിവച്ചത്. ഇന്ത്യൻ വംശജനായ ധനമന്ത്രി ഋഷി സുനക്കാണ് രാജി സമർപ്പിച്ചത്. ആരോഗ്യമന്ത്രിയും പാക് വംശജനുമായ സാജിദ് ജാവിദും കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചിരുന്നു. വിവാദങ്ങളുടെ നിഴലിൽ നിൽക്കുന്ന ബോറിസ് ജോൺസണ് മന്ത്രിമാരുടെ രാജി തിരിച്ചടിയാണ്.
The public rightly expect government to be conducted properly, competently and seriously.
I recognise this may be my last ministerial job, but I believe these standards are worth fighting for and that is why I am resigning.
My letter to the Prime Minister below. pic.twitter.com/vZ1APB1ik1
— Rishi Sunak (@RishiSunak) July 5, 2022
I have spoken to the Prime Minister to tender my resignation as Secretary of State for Health & Social Care.
It has been an enormous privilege to serve in this role, but I regret that I can no longer continue in good conscience. pic.twitter.com/d5RBFGPqXp
— Sajid Javid (@sajidjavid) July 5, 2022
നിരവധി ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ബോറിസ് ജോണ്‍സണ്‍ ചീഫ് വിപ്പായി നിയമിച്ചതിന് പിന്നാലെയാണ് വിവാദങ്ങൾ ആരംഭിച്ചത്. ക്രിസ് പിഞ്ചറെ ചീഫ് വിപ്പായി നിയമിച്ചതിൽ ബോറിസ് ജോൺസൺ പിന്നീട് രാജ്യത്തോട് മാപ്പു പറഞ്ഞെങ്കിലും സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. പ്രതിഷേധത്തെ തുടർന്ന് ക്രിസ് പിഞ്ചറെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. തുടർന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്തോട് ക്ഷമാപണവും നടത്തിയിട്ടും വിവാദങ്ങൾ തുടരുകയാണ്. ഇതിനിടെ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ രാജിവച്ചതും ബോറിസ് ജോൺസണ് തിരിച്ചടിയായിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...