ന്യൂഡൽഹി: ഇന്ത്യയിൽ ഉത്പാദിപ്പിച്ച വാക്സിൻ (Vaccine) സ്വീകരിച്ചവർക്ക് ബ്രിട്ടണിൽ ക്വാറൻറൈൻ നിർബന്ധമാക്കിയതിനെതിരെ പ്രതിഷേധവുമായി ശശി തരൂർ എംപി. ബ്രിട്ടണിൽ അംഗീകരിച്ച വാക്സീനുകളുടെ പുതുക്കിയ പട്ടികയിൽ കൊവാക്സിനും കൊവിഷീൽഡുമില്ലാത്തതിലാണ് (Covishield) ഇപ്പോൾ വിവാദമായിരിക്കുന്നത്.
ബ്രിട്ടൻറെ യാത്ര നിയന്ത്രണങ്ങൾ കാരണം തൻറെ പുസ്തകത്തിൻറെ യുകെ പതിപ്പിൻറെ പ്രകാശനചടങ്ങിൽ നിന്ന് പിന്മാറേണ്ടി വന്നതിലുള്ള പ്രതിഷേധവും ശശി തരൂർ അറിയിച്ചു. ദി ബാറ്റിൽ ഓഫ് ബിലോങ്ങിങ് എന്ന തന്റെ പുസ്തകത്തിന്റെ യുകെ എഡിഷന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് കേംബ്രിജ് യൂണിയനിൽ നിശ്ചയിച്ചിരുന്ന ചർച്ചയിൽ നിന്ന് ബ്രിട്ടന്റെ തീരുമാനം മൂലം താൻ പുറത്തായതായും ശശി തരൂർ പറഞ്ഞു.
Because of this I have pulled out of a debate at the @cambridgeunion &out of launch events for the UK edition of my book #TheBattleOfBelonging (published there as #TheStruggleForIndiasSoul). It is offensive to ask fully vaccinated Indians to quarantine. The Brits are reviewing! https://t.co/YEVy3Ez5dj
— Shashi Tharoor (@ShashiTharoor) September 20, 2021
കൊവിഷീൽഡിൻറെയോ കൊവാക്സിൻറെയോ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ബ്രിട്ടണിലെത്തിയാൽ 10 ദിവസം ക്വാറൻറൈൻ നിർബന്ധമാണ്. അടുത്ത വർഷം വരെയെങ്കിലും ഈ യാത്രാ നിയന്ത്രണങ്ങൾ തുടരും. യുകെയുടെ നിയമങ്ങൾ വംശീയമാണെന്നാണ് ജയ്റാം രമേശ് പ്രതികരിച്ചത്. ബ്രിട്ടണിലെ ഓക്സ്ഫഡ് സർവ്വകലാശാലയും ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച വാക്സീനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്, കൊവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. ഇപ്പോഴുണ്ടായത് വംശീയമായ ആക്രമണമാണെന്നും ജയ്റാം രമേശ് പറഞ്ഞു.
Absolutely bizarre considering Covishield was originally developed in the UK and The Serum Institute, Pune has supplied to that country too! This smacks of racism. https://t.co/GtKOzMgydf
— Jairam Ramesh (@Jairam_Ramesh) September 20, 2021
ഇന്ത്യയിൽ വികസിപ്പിച്ച വാക്സിൻ എടുത്തവരെ വാക്സിൻ സ്വീകരിക്കാത്തവരുടെ ഗണത്തിലാണ് ബ്രിട്ടൻ (Britain) ഉൾപ്പെടുത്തിയിരിക്കുന്നത്. വാക്സിൻ എടുക്കാത്തവർക്ക് 10 ദിവസത്തെ ക്വാറന്റൈൻ ആണ് ബ്രിട്ടൻ ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിർമിച്ച വാക്സിൻ എടുത്തവർക്കും 10 ദിവസം ക്വാറന്റൈൻ നിർബന്ധമാണ്. ബ്രിട്ടൻ അംഗീകരിച്ച വാക്സിനുകളുടെ പുതുക്കിയ പട്ടികയിൽ കോവാക്സിനും കോവിഷീൽഡുമില്ല.
ALSO READ: WHO congratulates India: വാക്സിൻ വിതരണത്തിൽ മുന്നേറ്റം, ഇന്ത്യക്ക് ലോകാരോഗ്യസംഘടനയുടെ അഭിനന്ദനം
ബ്രിട്ടൻ പുറത്തിറക്കിയ പുതുക്കിയ യാത്രാ നിർദേശങ്ങളിൽ ആണ് ഇക്കാര്യങ്ങൾ പറയുന്നത്. ബ്രിട്ടനിൽ ഒക്ടോബർ നാല് മുതലാണ് ഈ പുതുക്കിയ നിയമങ്ങൾ നിലവിൽ വരുന്നത്. രാജ്യം അംഗീകരിച്ച വാക്സിനുകളുടെ പുതുക്കിയ പട്ടികയിലും ഇന്ത്യയിൽ ഉപയോഗത്തിലിരിയ്ക്കുന്ന വാക്സിനുകൾ ഇല്ലാത്തത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. പുതുക്കിയ നിയമമനുസരിച്ച് കോവിഷീൽഡിൻറെയും കോവാക്സിൻറെയും രണ്ട് ഡോസ് സ്വീകരിച്ചവർ ബ്രിട്ടനിൽ എത്തിയാൽ അവർക്ക് 10 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...