വെസ്റ്റ് ബാങ്ക് : ഇസ്രയേൽ സൈന്യത്തിൽ നിന്ന് തലയ്ക്ക് വെടിയേറ്റ് ഖത്തരി മാധ്യമ ചാനലായ അൽ-ജസീറയുടെ മാധ്യമപ്രവർത്തക ഷിറീൻ അബു അഖിലേ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിൽ വെച്ചാണ് പലസ്തീനിയൻ സ്വദേശിനിയായ മാധ്യമപ്രവർത്തകയ്ക്ക് വെടിയേൽക്കുന്നത്. മാധ്യമപ്രവർത്തകരുടെ ജാക്കറ്റ് ധരിച്ചെത്തിട്ടും സൈന്യം അഖിലേക്കെതിരെ വെടി ഉതർക്കുകയായിരുന്നു എന്ന് ഖത്തർ വിദേശകാര്യ സഹായ മന്ത്രി ലോൽവാഹ് അൽഖാത്തെർ അരോപിച്ചു.
"മധ്യമപ്രവർത്തകരുടെ ജാക്കറ്റും ഹെൽമെറ്റും ധരിച്ചിട്ടും അൽ-ജസീറ മാധ്യപ്രവർത്തക ഷിറീൻ അബു അഖിലേയെ തലയ്ക്ക് വെടിവെച്ച് ഇസ്രായേലി സൈന്യം കൊലപ്പെടുത്തി. ജെനിൻ അഭയാർഥി ക്യാമ്പിൽ നടന്ന ആക്രമണം റിപ്പോർട്ട് ചെയ്യാനെത്തിയതാണ് ഷിറീൻ. ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന ഇസ്രായേലി ഭീകരത അവസാനിപ്പിക്കണം, ഇസ്രായേലിനുള്ള നിരുപാധിക പിന്തുണ അവസാനിപ്പിക്കണം" ലോൽവാഹ് അൽഖാത്തെർ ട്വിറ്ററിൽ കുറിച്ചു.
Israeli occupation killed Aljazeera journalist Sherine Abu Aqleh by shooting her in the face while wearing the Press vest and a helmet. She was covering their attack in Jenin refugee camp. This state sponsored Israeli terrorism must STOP, unconditional support to Israel must END. pic.twitter.com/Zg5QZkJ2bx
— لولوة الخاطر Lolwah Alkhater (@Lolwah_Alkhater) May 11, 2022
അതേസമയം ഷിറീന്റെ മരണത്തിൽ ഇസ്രായേലിനെതിരെ നിയമപരമായി പോരാടുമെന്ന് അൽ ജസീറ അറിയിച്ചു. ഇസ്രായേൽ തങ്ങളുടെ ക്രൂരത എത്രത്തോളം മറച്ച് വെച്ചാലും അത് പുറത്ത് കൊണ്ടുവരുമെന്ന് ഖത്തരി ചാനൽ പ്രസ്താവനയിലൂടെ അറിയിച്ചു.
ഷിറീനെ കൂടാതെ മറ്റൊരു പലസ്തീനിയൻ മാധ്യമപ്രവർത്തകനും കുടി വെടിയേറ്റു. അറബിക് ചാനൽ മാധ്യമപ്രവർത്തകനായ അലി സമൗദിക്കാണ് ഇസ്രായേൽ സൈന്യത്തിൽ നിന്ന് വെടി ഏൽക്കുന്നത്. എന്നാൽ അലിയുടെ ആരോഗ്യനില തൃപ്തികരമാണ് അന്തർദേശീയ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ALSO READ : 'ട്രംപിനെ വിലക്കിയ നടപടി തെറ്റായിരുന്നു'; ട്രംപിന്റെ ട്വിറ്റർ വിലക്ക് നീക്കുമെന്ന് ഇലോൺ മസ്ക്
51കാരിയായ ഷിറീൻ 1997ലാണ് അൽ ജസീറയുടെ ഭാഗമാകുന്നത്. ഇസ്രായേൽ പാലസ്തീൻ പ്രശ്നം പലപ്പോഴായി അൽ ജസീറയ്ക്കായി റിപ്പോർട്ട് ചെയ്യുന്നത് ഷിറീനാണ്. ഇതിനോടകം വെടിയേറ്റ് ഷിറീന്റെ ചിത്രങ്ങൾ ട്വിറ്ററിലെത്തുകയും അതിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തക പ്രസ് എന്ന് ഇംഗ്ലീഷ് എഴുതിയിരിക്കുന്ന നീല ജാക്കറ്റ് ധരിച്ചിരിക്കുന്നത് കാണാൻ സാധിക്കും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.