US Shooting: അമേരിക്കയിൽ പിറന്നാളാഘോഷത്തിനിടെ വെടിവെപ്പ്; നാല് മരണം, 20 പേർക്ക് പരിക്ക്

US Mass Shooting: ശനിയാഴ്ച രാത്രി പത്തുമണിയോടെ ഡാഡെവില്ലെയില്‍ ഒരു കുട്ടിയുടെ ബർത്ഡേ പാര്‍ട്ടിക്കിടെയാണ് വെടിവെപ്പുണ്ടായത്.  സംഭവത്തിൽ 4 പേർ മരിക്കുകയും 20 ഓളം പേര്‍ക്ക് വെടിയേൽക്കുകയും ഉണ്ടായി.

Written by - Zee Malayalam News Desk | Last Updated : Apr 17, 2023, 05:58 AM IST
  • അലബാമയില്‍ പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ നാലുപേർ മരണമടഞ്ഞു
  • ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്ക്
  • ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്
US Shooting: അമേരിക്കയിൽ പിറന്നാളാഘോഷത്തിനിടെ വെടിവെപ്പ്; നാല് മരണം, 20 പേർക്ക് പരിക്ക്

വാഷിംഗ്ടണ്‍: അമേരിക്കയിലെ അലബാമയില്‍ പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ നാലുപേർ മരണമടഞ്ഞു. ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  

Also Read: Japan PM Fumio Kishida: ജപ്പാൻ പ്രധാനമന്ത്രി പ്രസം​ഗിക്കവേ ബോംബ് സ്ഫോടനം; ഫ്യൂമിയോ കിഷിദയെ പ്രദേശത്ത് നിന്ന് സുരക്ഷിതമായി മാറ്റി

ഡാഡെവില്ലെയില്‍ ഒരു കുട്ടിയുടെ 16-ാം ജന്മദിന പാര്‍ട്ടിക്കിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോർട്ട്.  സംഭവം നടന്നത് ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ്. സംഭവത്തിൽ 20 ഓളം പേര്‍ക്ക് വെടിയേറ്റുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെടിയേറ്റവരിൽ ഭൂരിഭാഗം പേരും കൗമാരക്കാരാണ്. വെടിവെപ്പിന് പിന്നാലെ അക്രമി ഓടിരക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന് പിന്നിൽ ആരാണെന്നോ എന്തിനാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.  

Also Read: Panchagrahi Yoga 2023: അക്ഷയതൃതീയയിൽ പഞ്ചഗ്രഹ യോഗം; ഈ 5 രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ!

ഇതേദിവസം കെന്റക്കിയിലെ ഓള്‍ഡ് ലൂയിവില്ലെയിലും പാര്‍ക്കിലും വെടിവെപ്പ് ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. സംഭവത്തില്‍ രണ്ട് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് സൂചന. ഇവിടെ രാത്രി ഒമ്പത് മണിയോടെയാണ് ഇവിടെ ആക്രമണം നടന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News