ചൈനയിൽ മഞ്ഞുമഴ; മാരത്തണിൽ പങ്കെടുത്ത 21 പേർ മരിച്ചു

ആലിപ്പഴം വീഴ്ചയും മഴയും അതിശക്തമായ കാറ്റുമാണ് ദുരന്തത്തിന് വഴിവച്ചത്

Written by - Zee Malayalam News Desk | Last Updated : May 23, 2021, 11:59 AM IST
  • വടക്ക് പടിഞ്ഞാറൻ ​ഗാൻസു പ്രവിശ്യയിലെ ബൈയിൻ സിറ്റിക്ക് സമീപം യെല്ലോ റിവർ സ്റ്റോൺ ഫോറസ്റ്റിലാണ് മാരത്തൺ മത്സരം സംഘടിപ്പിച്ചിരുന്നത്
  • സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയരത്തിലുള്ള മേഖലയാണിത്
  • ശനിയാഴ്ച ഉച്ചയോടെ മാരത്തണിന്റെ 20-31 കിലോമീറ്ററിനിടെയാണ് അപകടമുണ്ടായത്
  • ശനിയാഴ്ച ഉച്ചയ്ക്ക് കാലാവസ്ഥ വീണ്ടും മോശമായതിനെ തുടർന്ന് മാരത്തൺ റദ്ദാക്കി
ചൈനയിൽ മഞ്ഞുമഴ; മാരത്തണിൽ പങ്കെടുത്ത 21 പേർ മരിച്ചു

ബീജിങ്: ചൈനയിൽ കനത്ത മഞ്ഞുമഴയിൽ 21 മരണം. 100 കിലോമീറ്റർ ക്രോസ് കൺട്രി മാരത്തണിൽ (Marathon) പങ്കെടുത്തവരാണ് മരിച്ചത്. ശനിയാഴ്ചയാണ് അപകടം നടന്നത്. ആലിപ്പഴം വീഴ്ചയും മഴയും (Heavy Rain) അതിശക്തമായ കാറ്റുമാണ് ദുരന്തത്തിന് വഴിവച്ചത്.

വടക്ക് പടിഞ്ഞാറൻ ​ഗാൻസു പ്രവിശ്യയിലെ ബൈയിൻ സിറ്റിക്ക് സമീപം യെല്ലോ റിവർ സ്റ്റോൺ ഫോറസ്റ്റിലാണ് മാരത്തൺ (Marathon) മത്സരം സംഘടിപ്പിച്ചിരുന്നത്. സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയരത്തിലുള്ള മേഖലയാണിത്. ശനിയാഴ്ച ഉച്ചയോടെ മാരത്തണിന്റെ 20-31 കിലോമീറ്ററിനിടെയാണ് അപകടമുണ്ടായതെന്ന് ബൈയിൽ സിറ്റി മേയർ പറഞ്ഞു.

ALSO READ: വ്യോമസേനാ വിമാനം തകർന്ന് നൈജീരിയൻ സൈനിക മേധാവി കൊല്ലപ്പെട്ടു

വളരെക്കുറഞ്ഞ സമയത്തിനുള്ളിൽ പ്രദേശത്ത് അതിശക്തമായ ആലിപ്പഴ വർഷവും മഞ്ഞുമഴയും (Freezing Rain) ശക്തമായ കാറ്റും വീശുകയായിരുന്നു. താപനില വളരെ കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മാരത്തണിൽ പങ്കെടുക്കുന്നവരെ രക്ഷിക്കണമെന്ന സന്ദേശം ലഭിച്ച് ഉടൻ തന്നെ സംഘാടകർ രക്ഷാദൗത്യ സംഘത്തെ അയച്ചു. 18 പേരെ രക്ഷപ്പെടുത്തി. 172 പേരാണ് മാരത്തണിൽ പങ്കെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് കാലാവസ്ഥ വീണ്ടും മോശമായതിനെ തുടർന്ന് മാരത്തൺ റദ്ദാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News