Assam Tour : യാത്ര ചെയ്യാൻ ഇഷ്ടമാണോ? എങ്കിൽ അസാമിലെ ഈ സ്ഥലങ്ങൾ ഒരിക്കലും ഒഴിവാക്കരുത്

പഴമയും പുതുമയും ഒരു പോലെ ഇണങ്ങിയ സ്ഥലമെന്നതാണ് ഈ നഗരത്തിന്റെ പ്രധാന പ്രത്യേകത. 

Written by - Zee Malayalam News Desk | Last Updated : Jan 15, 2022, 04:45 PM IST
  • പഴമയും പുതുമയും ഒരു പോലെ ഇണങ്ങിയ സ്ഥലമെന്നതാണ് ഈ നഗരത്തിന്റെ പ്രധാന പ്രത്യേകത.
  • ഇവിടത്തെ പഴയ അമ്പലങ്ങൾ നിങ്ങളെ പുരാതന കാലത്തേക്ക് കൊണ്ട് പോകുമ്പോൾ, അവിടത്തെ ആധുനികവത്കരണം ഇപ്പോഴത്തെ കാലത്ത് തന്നെ പിടിച്ച് നിർത്തും.
  • ആസാമിലെ ഏറ്റവും മനോഹരമായ നഗരങ്ങളിൽ ഒന്നാണ് ഗുവാഹത്തി. ഇവിടെ നിങ്ങൾക്ക് നവ്യാനുഭവം പകരാൻ നിരവധി സ്ഥലങ്ങളുണ്ട്.
  • അഹോം സംസ്കാരവും നാടോടിക്കഥകളും അറിയണമെങ്കിൽ അസം സ്റ്റേറ്റ് മ്യുസിയത്തിൽ ഒന്ന് പോയാൽ മതി.
Assam Tour : യാത്ര ചെയ്യാൻ ഇഷ്ടമാണോ? എങ്കിൽ അസാമിലെ ഈ സ്ഥലങ്ങൾ ഒരിക്കലും ഒഴിവാക്കരുത്

നോർത്ത് ഈസ്റ്റ് ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെ തീരത്തുള്ള അതിമനോഹരമായ നഗരമാണ് ഗുവാഹത്തി (Guwahati) . പഴമയും പുതുമയും ഒരു പോലെ ഇണങ്ങിയ സ്ഥലമെന്നതാണ് ഈ നഗരത്തിന്റെ പ്രധാന പ്രത്യേകത. ഇവിടത്തെ പഴയ അമ്പലങ്ങൾ നിങ്ങളെ പുരാതന കാലത്തേക്ക് കൊണ്ട് പോകുമ്പോൾ, അവിടത്തെ ആധുനികവത്കരണം ഇപ്പോഴത്തെ കാലത്ത് തന്നെ പിടിച്ച് നിർത്തും. 

ആസാമിലെ ഏറ്റവും മനോഹരമായ നഗരങ്ങളിൽ ഒന്നാണ് ഗുവാഹത്തി. ഇവിടെ നിങ്ങൾക്ക് നവ്യാനുഭവം പകരാൻ നിരവധി സ്ഥലങ്ങളുണ്ട്. അഹോം സംസ്കാരവും നാടോടിക്കഥകളും അറിയണമെങ്കിൽ അസം സ്റ്റേറ്റ് മ്യുസിയത്തിൽ ഒന്ന് പോയാൽ മതി. വടക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല മ്യുസിയങ്ങളിൽ ഒന്നാണ് ഇത്.

ALSO READ: Remote Working Destinations : കശ്മീർ മുതൽ കന്യാകുമാരി വരെ വർക്കേഷന് പറ്റിയ അടിപൊളി സ്ഥലങ്ങൾ

ഏഴാം നൂറ്റാണ്ട് മുതൽ ഉപയോഗിച്ച് വന്ന, ശേഖരിച്ച സാധനങ്ങളാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. അതേസമയം നിങ്ങൾക്ക് നക്ഷത്രങ്ങളെ ഇഷ്ടമാണെങ്കിൽ ഗുവാഹത്തി പ്ലാനറ്റോറിയത്തിലും ഒന്ന് പോകണം. വാനനിരീക്ഷണത്തിന് നിരവധി സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. നിശ്ചിത ഇടവേളകളിൽ ഷോയും നടത്താറുണ്ട്.

ALSO READ: Covid 19 Travel Tips: കോവിഡ് 19 കാലത്ത് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ഗുവാഹത്തിയിൽ ബ്രഹ്മപുത്ര നദിയിൽ ഒരു ക്രൂയിസിൽ പോയാലോ അടിപൊളി ആയിരിക്കില്ലേ? ഗുവാഹത്തിയിൽ ചെയ്യാവുന്ന ഏറ്റവും നല്ല വിനോദമാണ് ഇത്. ക്രൂയിസിലിരുന്ന് സൺസെറ്റ് കാണാം, അല്ലെങ്കിൽ നദിയുടെ ഭംഗിയിൽ ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ.പിന്നെ ശാന്ത സുന്ദരമായ ഒരു രാത്രി ചിലവഴിക്കാം.

ALSO READ: Budget Travel In Covid Time : ഇന്ത്യക്കകത്ത്‌ ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര ചെയ്യേണ്ടത് എങ്ങനെ?

മറ്റൊരു ആകർഷണം പോബിറ്റോറ വന്യജീവി സങ്കേതമാണ്. ഇന്ത്യയിലെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളെ പ്രധാനമായും കണ്ട് വരുന്ന സ്ഥലമാണിത്. വംശനാശഭീഷണി വൻ തോതിൽ കണ്ട് വരുന്ന ഇനമാണ് ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ. പക്ഷി നിരീക്ഷണത്തിനും പറ്റിയ സ്ഥലമാണ് ഇത്.

Trending News