MV Ganga Vilas: 20 ലക്ഷം രൂപയ്ക്ക് ആഡംബര കപ്പൽ യാത്ര; ഗംഗാ വിലാസിലെ ആദ്യ യാത്രക്കാർ ആരെന്നറിയാമോ?

MV Ganga Vilas: ഇന്ത്യ നിർമിച്ച ആദ്യത്തെ ക്രൂയിസ് കപ്പലാണിത്. 51 ദിവസംകൊണ്ട്  3,200 കിലോമീറ്റർ 27 വ്യത്യസ്ഥ നദീ സംസ്കാരങ്ങളിലൂടെ 50 ടൂറിസ്റ്റ് സ്പോട്ടുകളിലൂടെ കടന്നുപോകും.

Written by - Zee Malayalam News Desk | Last Updated : Jan 13, 2023, 12:54 PM IST
  • 36 പേർക്ക് ഒരേ സമയം താമസിക്കുന്നതിനുള്ള 18 സ്യൂട്ടുകൾ കപ്പലിലുണ്ട്
  • ഒരു ദിവസം 25,000 മുതൽ 50,000 രൂപ വരെ ചെലവ് വരും.
  • ഓരോ വർഷവും ആറ് യാത്രകൾ ഗംഗ വിലാസ് നടത്തും
MV Ganga Vilas: 20 ലക്ഷം രൂപയ്ക്ക് ആഡംബര കപ്പൽ യാത്ര; ഗംഗാ വിലാസിലെ ആദ്യ യാത്രക്കാർ ആരെന്നറിയാമോ?

ആഡംബര ഉല്ലാസ നൗകയിൽ നദി മാർഗമുള്ള ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ യാത്രയ്ക്ക് ഒരുങ്ങാം. വാരണാസി മുതൽ ബംഗ്ലാദേശ് വഴി അസ്സമിലെ ഡിബ്രുഘട്ടിലേക്ക് യാത്രയ്ക്ക് തയ്യാറെടുത്തിരിക്കുകയാണ് എംവി ഗംഗ വിലാസ്. 51 ദിവസംകൊണ്ട്  3,200 കിലോമീറ്റർ 27 വ്യത്യസ്ഥ നദീ സംസ്കാരങ്ങളിലൂടെ 50 ടൂറിസ്റ്റ് സ്പോട്ടുകളിലൂടെ കടന്നുപോകും.  ഇന്ത്യ നിർമിച്ച ആദ്യത്തെ ക്രൂയിസ് കപ്പലാണിത്. സ്വിറ്റ്സർലണ്ടിൽ നിന്നുള്ള 32 ടൂറിസ്റ്റുകളാണ് ആഡംബര കപ്പലിലെ ആദ്യ യാത്രക്കാർ. 

കപ്പലിലെ ലക്ഷ്വറി സൗകര്യങ്ങൾ

ഒരു ഫൈവ് സ്റ്റാർ മൂവിങ് ഹോട്ടലിന് സമാനമാണ് ഈ കപ്പൽ. 36 പേർക്ക് ഒരേ സമയം താമസിക്കുന്നതിനുള്ള 18 സ്യൂട്ടുകൾ കപ്പലിലുണ്ട്. കൂടാതെ 40 ജീവനക്കാർക്കുള്ള സൗകര്യവും. സ്പാ, സലൂൺ, ജിം അടക്കം എല്ലാം സൗകര്യങ്ങളും അതിഥികൾക്കായുണ്ട്. ഒരു ദിവസം 25,000 മുതൽ 50,000 രൂപ വരെ ചെലവ് വരും. അതായത് 51 ദിവസത്തെ യാത്രയ്ക്കായി ഒരാൾ ഏകദേശം 20 ലക്ഷം രൂപ മുടക്കണം.  ടിക്കറ്റുകൾ അന്താരാഷ്ട്ര ലക്ഷ്വറി റിവർ ക്രൂയിസിന്റെ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. പക്ഷേ അടുത്ത രണ്ട് വർഷത്തേക്കുള്ള എല്ലാ ടിക്കറ്റും ബുക്ക് ചെയ്തു കഴിഞ്ഞു. സൺ ഡെക്ക്, ലോഞ്ച്, റസ്റ്റോറന്റ്, ലൈബ്രറി സൗകര്യങ്ങളും ഇതിലുണ്ട്.  യാത്രക്കാർക്ക് 51 ദിവസത്തെ മുഴുവൻ സമയ യാത്രയോ വാരാണാസി-കൊൽക്കത്ത, കൊൽക്കത്ത- ഡിബ്രുഘട്ട് യാത്രയോ  തെരഞ്ഞെടുക്കാം. ഓരോ വർഷവും ആറ് യാത്രകൾ ഗംഗ വിലാസ് നടത്തും. സ്വിറ്റ്സർലണ്ടിൽ നിന്നുള്ള 32 ടൂറിസ്റ്റുകളും 51 ദിവസത്തെ യാത്ര പൂർത്തിയാക്കും.

Read Also: കോഴിക്കോട് യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി പീഡിപ്പിച്ചു; മൂന്ന് പേർ പിടിയിൽ

സുന്ദർബൻസ് ഡെൽറ്റ, കാസിരംഗ നാഷണൽ പാർക്ക് തുടങ്ങിയ ദേശീയ പാർക്കുകളും വന്യജീവി സങ്കേതങ്ങളും കടന്ന് ക്രൂയിസ് കടന്നുപോകുന്നതിനാൽ കപ്പലിലെ വിനോദസഞ്ചാരികളുടെ അനുഭവം കൂടുതൽ അവിസ്മരണീയമായിരിക്കും. 

ഗംഗാ വിലാസ് ക്രൂസ് വാരണാസിയിൽ നിന്ന് പുറപ്പെട്ട് ബക്‌സർ, രാംനഗർ, ഗാസിപൂർ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് എട്ടാം ദിവസം പട്‌നയിൽ എത്തും. പട്‌നയിൽ നിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെടുന്ന ക്രൂയിസ് ഫറാക്ക, മുർഷിദാബാദ് വഴി 20-ന് പശ്ചിമ ബംഗാളിന്റെ തലസ്ഥാനത്ത് എത്തും. അത് ധാക്കയിലേക്ക് പുറപ്പെട്ട് അടുത്ത ദിവസം ബംഗ്ലാദേശിലേക്ക് കടക്കും. പിന്നീട് അത് സിബ്സാഗർ വഴി യാത്ര ചെയ്ത് ഗുവാഹത്തി വഴി ഇന്ത്യയിലേക്ക് മടങ്ങും. 

ഒരു തരത്തിലുള്ള മലിനീകരണവും  കപ്പൽ ഉണ്ടാക്കുന്നില്ലെന്നാണ് ക്രൂയിസ് ഡയറക്ടർ രാജ് സിങ് പറയുന്നത്. സ്വീവേജ് ട്രീറ്റ്മെര് പ്ലാന്റ് വഴി മാലിന്യങ്ങൾ സംസ്കരിക്കും. ഗംഗ നദിയിലെ വെള്ളം ശുദ്ധീകരിച്ച് കുളിക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി വെള്ളം ശേഖരിക്കാനുള്ള സംവിധാനവും ഉണ്ട്. ഇൻസലാന്റ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പങ്കാളിത്തതോടെ സ്വകാര്യം കമ്പനികളായ അന്റാറി ലക്ഷ്വറി റിവർ ക്രൂയിസസ്, ജെഎം ബക്സി റിവർ ക്രൂയിസസ് എന്നിവയാണ് ബോട്ട് സർവീസ് നടത്തുന്നത്. വരാണസിയിൽ വച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി കപ്പൽ യാത്ര ഫ്ലാ​ഗ് ഓഫ് ചെയ്തു. ഇതൊരു സുപ്രധാന നിമിഷമാണെന്നും ഇന്ത്യൻ വിനോദസഞ്ചാര മേഖലയിൽ ഈ സംരംഭം ഒരു പുതുയുഗത്തിന് തുടക്കം കുറിയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

51 ദിവസത്തെ യാത്രയിൽ 50 വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദ‍ർശിക്കാവുന്ന തരത്തിലാണ് പരിപാടികൾ തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ലോക പൈതൃക കേന്ദ്രങ്ങളും ദേശീയ ഉദ്യാനങ്ങളും എല്ലാം ഉൾപ്പെടുന്നുണ്ട്. ബിഹാ‍ർ, ഝാർഖണ്ഡ്, പശ്ചിമ ബം​ഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലൂടേയും ബം​ഗ്ലാദേശിലൂടേയും ആണ് യാത്ര കടന്നുപോകുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News