Air India Express: ചിലവ് ചുരുക്കൽ; യാത്രക്കാർക്ക് നൽകി കൊണ്ടിരുന്ന സൗജന്യ ഭക്ഷണവും നിര്‍ത്തലാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്

Air India Express stopped the free food: പുതിയ സിഇഒ അലോക് സിംഗിന്റെ വരവോടെയാണ് മാറ്റങ്ങള്‍. 

Written by - Zee Malayalam News Desk | Last Updated : Jun 22, 2023, 03:44 PM IST
  • പുതിയ മെനു അനുസരിച്ചുള്ള ഭക്ഷണത്തിന് ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പണം മുന്‍കൂറായി അടയ്ക്കണം.
  • പുതിയ മാറ്റങ്ങള്‍ നിലവില്‍ വരിക ജൂണ്‍ 22 മുതലാണ് .
Air India Express: ചിലവ് ചുരുക്കൽ; യാത്രക്കാർക്ക് നൽകി കൊണ്ടിരുന്ന സൗജന്യ ഭക്ഷണവും നിര്‍ത്തലാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്

ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി യാത്രക്കാര്‍ക്ക് നല്‍കി വന്ന സൗജന്യ ഭക്ഷണവും നിര്‍ത്തലാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. അതിനൊപ്പം എല്ലാ അന്താരാഷ്ട്ര ആഭ്യന്തര വിമാനങ്ങളിലെയും ഭക്ഷണ മെനു പുതുക്കുകയും ചെയ്തു. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ഈ തീരുമാനത്തിൽ എത്തിയത് ചെലവ് ചുരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും നല്‍കി വന്ന ഇളവുകള്‍ നേരത്തെ എയര്‍ ഇന്ത്യ വെട്ടികുറച്ചിരുന്നു. 

പുതിയ മെനു അനുസരിച്ചുള്ള ഭക്ഷണത്തിന് ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പണം മുന്‍കൂറായി അടയ്ക്കണം. പുതിയ മാറ്റങ്ങള്‍ നിലവില്‍ വരിക ജൂണ്‍ 22 മുതലാണ് . പതിനെട്ട് വര്‍ഷമായി പ്രവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ സൗജന്യ ഭക്ഷണം അടക്കം നല്‍കിയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തി വന്നത്. പുതിയ സിഇഒ അലോക് സിംഗിന്റെ വരവോടെയാണ് മാറ്റങ്ങള്‍ നടപ്പാക്കുന്നത്. അതെ സമയം ടാറ്റാ ഗ്രൂപ്പ് അറിയാതെയാണ് സി ഇ ഒ സൗജന്യ ഭക്ഷണം വെട്ടിക്കുറച്ചതെന്ന് ആക്ഷേപവും ഉണ്ട്.

ALSO READ: വമ്പൻ ഡിസ്കൗണ്ടും ആകർഷകമായ സമ്മാനങ്ങളും; ദുബായിൽ ഷോപ്പിംഗ് മഹോത്സവം തുടങ്ങുന്നു

അതേസമയം യുഎഇയിൽ വിശുദ്ധ പെരുന്നാൾ ആഘോഷമാക്കാനിരിക്കെ പല കുറ്റകൃത്യങ്ങളിൽ ശിക്ഷയനുഭവിക്കുന്ന 988 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്.  യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് ഉത്തരവിറക്കിയത്. യു.എ.ഇ.യിലെ ഓരോ എമിറേറ്റുകളിലെയും ഭരണാധികാരികൾ ഇത്തരത്തിൽ  സുപ്രധാന ഇസ്ലാമിക അവസരങ്ങളിൽ തടവുകാർക്ക് മാപ്പുനൽകുക എന്നത് ഇതിനു മുന്നേയും നടന്നിട്ടുള്ളതാണ്. 

ജയിൽ  മോചിതരാകുന്ന തടവുകാർക്ക് രാഷ്ട്രപതിയുടെ ക്ഷമാപണത്തോടെ അവരുടെ ഭാവിയെക്കുറിച്ച് പുനർവിചിന്തനം ചെയ്യാനും അവരുടെ കുടുംബങ്ങളുടെയും കമ്മ്യൂണിറ്റികളുടെയും സേവനത്തിന് ക്രിയാത്മകമായി സംഭാവന നൽകാനും അവസരം നൽകുന്നു. കൂടാതെ സാമൂഹികവും തൊഴിൽപരവുമായി വിജയകരമായ ജീവിതം നയിക്കുന്നതിന് അവർക്ക് വീണ്ടും അവസരം ഒരുക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News