കിണറ്റിൽ തന്നെ കുഴൽ കിണർ ഉണ്ട്. എന്നാൽ 15 വർഷമായി കുഴൽ കിണർ അടിച്ചിട്ട്. കുഴൽകിണറിന്റെ പൈപ്പിലൂടെ വെള്ളം ഇറങ്ങാനും സാധ്യത ഇല്ല. സമീപ പ്രദേശങ്ങളിലെ കിണറുകളിൽ വെള്ളം കുറയുകയോ, കൂടുകയോ ചെയ്തിട്ടിയില്ല. ഭൂഗർഭ ജല വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പരിഭ്രമിക്കേണ്ട സാഹചര്യം ഇല്ലെന്നും, കിണറിന്റെ വശങ്ങൾ ഇടിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇരിങ്ങാലക്കുടയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ കോടന്നൂർ സ്വദേശി ശ്യാം വാഹനം വിൽക്കുന്നതിനായി ഓൺലൈനിൽ ഇട്ട പരസ്യം കണ്ടാണ് വിഷ്ണു കഴിഞ്ഞ 23ന് വാഹനം വാങ്ങാനെത്തിയത്. തുടർന്ന് ഇയാൾ ബൈക്ക് ഓടിച്ചു നോക്കാനെന്ന വ്യാജേന കൈക്കലാക്കി മുങ്ങുകയായിരുന്നു.
Anthrax Confirmed In Thrissur: തൃശൂരിൽ കാട്ടുപന്നികളിൽ ആന്ത്രാക്സ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
ആദ്യ ഗുരുവായി കിട്ടിയത് ഒളരി ആസ്പയർ ജിമ്മിലെ പരിശീലകൻ വിഷ്ണു വി. പ്രദീപിനെ. ആഗ്രഹം പറഞ്ഞപ്പോൾ പൂർണ്ണ പിന്തുണ നൽകി വിഷ്ണു ഒപ്പം നിന്നു. ആദ്യമൊക്കെ പരിശീലനം വലിയ ബുദ്ധിമുട്ടായിരുന്നു. ഉയരത്തിലുള്ള ബാർ പുൾ അപ് വ്യായാമത്തിനു മുന്നിൽ പലതവണ പരാജയപ്പെട്ടു.
തൃശൂർ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ രാവിലെ 11 മണിയോടെ ഊരി പിടിച്ച വാളുകളുമായി ഒരു സംഘം പ്രവർത്തകർ എത്തിയതോടെ പോലീസ് ആദ്യം ഒന്നമ്പരന്നു. പ്രതീകാത്മക വാളുകൾ ആണെന്ന് അറിഞ്ഞതോടെ അവർ പിൻമാറി. "ഊരി പിടിച്ച വാളുകൾക്കിടയിലൂടെ പിണറായി" എന്ന പേരിലാണ് കെ.എസ് യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതീകത്മക സമരം നടത്തിയത്.
സാമൂഹ്യ പ്രവർത്തകയായ ശ്രീദേവി, നൃത്താധ്യാപികയായ കലാമണ്ഡലം ഷൈലജ എന്നിവരാണ് മാർഗദർശികൾ. ചുവരുകൾ കൂടാതെ, സാരികളിലും ചുരിദാർ ടോപ്പുകളിലുമടക്കം തുണിയിൽ ചിത്രം വരച്ചു നൽകാൻ തുടങ്ങിയതോടെ നിരവധി പേർ ഓർഡറുകളുമായി എത്തിത്തുടങ്ങി.
പഴങ്ങളിലെ താരമായ ഡ്രാഗൺ ഫ്രൂട്ടിന് വിപണിയിൽ കിലോഗ്രാമിന് 300 രൂപയോളം വിലവരുന്നുണ്ട്. മുസ്തഫ തന്റെ തോട്ടത്തിലെത്തുന്നവർക്ക് ഒരു കിലോ ഫ്രൂട് 150 രൂപയ്ക്കാണ് നൽകുന്നത്. രണ്ട് പഴം വെച്ചാൽ ഒരു കിലോഗ്രാമിൽ അധികം തൂക്കം വരുമെന്നും വലിയ ആയാസമില്ലാതെ മികച്ച ആദായം ലഭിക്കുന്ന കൃഷിയാണ് ഡ്രാഗൺ ഫ്രൂട്ടെന്നും മുസ്തഫ പറയുന്നു
Congress CPI Leaders Joined BJP: തൃശൂരില്‍ കോണ്‍ഗ്രസ്, ഇടത് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍. കെ. കരുണാകരന്റെ മുന്‍ പേഴ്സണൽ സെക്രട്ടറി മോഹനന് ഉള്‍പ്പെടെയുളളവരാണ് ബിജെപിയിലെത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.