തൃശൂരില്‍ എംഡിഎംഎയും കഞ്ചാവുമായി രണ്ട് കേസുകളിൽ ഏഴ് യുവാക്കൾ പിടിയിൽ

എക്സൈസ് നടത്തിയ രഹസ്യ അന്വേഷണത്തിൽ  ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിള്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ  പിടികൂടിയത്.  തീരദേശ മത്സ്യബന്ധന തൊഴിലാളികൾക്കും, വിദ്യാർത്ഥികൾക്കും ആണ വൻതോതിൽ ഇവര്‍ കച്ചവടം നടത്തിയിരുന്നത്. ഇവരില്‍ നിന്നും എംഡിഎംഎ കടമായി വാങ്ങിയ വിദ്യാര്‍ത്ഥികളുടെ പേരുവിവരങ്ങളടങ്ങിയ 50ഓളം ലിസ്റ്റുകളും കണ്ടെടുത്തു.

Edited by - Zee Malayalam News Desk | Last Updated : Oct 22, 2022, 06:43 PM IST
  • തൃശൂർ സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജുനൈദിന്റെ നേതൃത്വത്തിൽ ഉള്ള സ്‌ക്വാഡാണ് പിടികൂടിയത്.
  • എക്സൈസ് നടത്തിയ രഹസ്യ അന്വേഷണത്തിൽ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിള്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
  • കേസിലെ മറ്റൊരു പ്രതിയായ ഫിന്റോ ടൂറിസ്റ്റ് ബസ് ഉടമയാണ്. ടൂറിസ്റ്റ് ബസിന്റെ മറവിൽ കാലങ്ങളായി എംഡിഎംഎ ലഹരി വില്പന നടത്തി വരികയാണ്.
തൃശൂരില്‍ എംഡിഎംഎയും കഞ്ചാവുമായി രണ്ട് കേസുകളിൽ ഏഴ് യുവാക്കൾ പിടിയിൽ

തൃശൂർ: തൃശൂർ കൈപ്പമംഗലത്ത് നിന്ന് 15 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ തൃശൂർ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി. ഇന്നലെ രാത്രി നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്നും എംഡിഎംഎ കടമായി വാങ്ങിയ വിദ്യാര്‍ത്ഥികളുടെ പേരുവിവരങ്ങളടങ്ങിയ 50ഓളം ലിസ്റ്റുകളും കണ്ടെടുത്തു.

തൃശൂർ സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജുനൈദിന്റെ നേതൃത്വത്തിൽ ഉള്ള സ്‌ക്വാഡാണ് പിടികൂടിയത്. ചെന്ത്രാപ്പിന്നി സ്വദേശി 31 വയസ്സുള്ള ജിനേഷ്, കൈപ്പമംഗലം സ്വദേശി 25 വയസ്സുള്ള  വിഷ്ണു എന്നിവര്‍ ആണ് പിടിയിലായത്. ഇവരില്‍ നിന്നും 15.2 ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തു. 

Read Also: യുപിയിൽ വിവാഹ രജിസ്ട്രേഷന് ആധാർ നിർബന്ധമാക്കും, നിയമം ഉടൻ...

എക്സൈസ് നടത്തിയ രഹസ്യ അന്വേഷണത്തിൽ  ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിള്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ  പിടികൂടിയത്.  തീരദേശ മത്സ്യബന്ധന തൊഴിലാളികൾക്കും, വിദ്യാർത്ഥികൾക്കും ആണ വൻതോതിൽ ഇവര്‍ കച്ചവടം നടത്തിയിരുന്നത്. ഇവരില്‍ നിന്നും എംഡിഎംഎ കടമായി വാങ്ങിയ വിദ്യാര്‍ത്ഥികളുടെ പേരുവിവരങ്ങളടങ്ങിയ 50ഓളം ലിസ്റ്റുകളും കണ്ടെടുത്തു.

വിതരണത്തിന് ഉപയോഗിച്ചിരുന്ന വണ്ടിയും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിൽ ഇവർ എംഡിഎംഎ കൊടുത്ത വിദ്യാർത്ഥികളെയും മറ്റും കണ്ടെത്തി രക്ഷിതാക്കളെ വിളിച്ചു  വരുത്തി ബോധവത്കരണവും മറ്റും നടത്താനാണ് എക്സൈസിന്‍റെ തീരുമാനം.

Read Also: Happy Dhanteras 2022 Wishes: ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ധൻതേരസ്; പ്രിയപ്പെട്ടവർക്ക് ധൻതേരസ് ആശംസകൾ നേരാം

പ്രതികളുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ചും ഇവര്‍ക്ക് എംഡിഎംഎ വിതരണം ചെയ്യുന്ന ആളുകളെ കുറിച്ചും എക്സൈസ് അന്വേഷിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട്  കൂടുതൽ അറസ്റ്റുകൾ  ഉണ്ടാകുമെന്നും എക്‌സൈസ്  അറിയിച്ചു.

അതേസമയം തൃശൂർ കാട്ടൂർ കരാഞ്ചിറയിൽ എം.ഡി.എം.എയും, കഞ്ചാവുമായി യുവാക്കൾ പോലീസിന്‍റെ പിടിയിലായി. കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ്  പ്രതികള്‍ പിടിയിലായത്. റൂറൽ ജില്ലാ ഡാൻസാഫ് ടീമും, കാട്ടൂർ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. 

Read Also: Tiger attack in Wayanad: വയനാട് ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം; തൊഴുത്തിൽ കെട്ടിയിട്ട പശുവിനെ കൊന്നു

തൃശൂർ ആലപ്പാട് ഇരട്ടപ്പാലം സ്വദേശി ലിതിൻ, കരാഞ്ചിറ സ്വദേശികളായ ഫിന്‍റോ, അലെന്‍റോ, യദുകൃഷ്ണ, ചേർപ്പ് ചിറക്കൽ സ്വദേശി  അബിൻരാജ് എന്നിവരാണ് പിടിയിലായ ലിതിൻ  പാവറട്ടി പോലീസ് സ്റ്റേഷനിൽ വധശ്രമം, ഭവനഭേദന കേസുകളിൽ പ്രതിയാണ്. കേസിലെ മറ്റൊരു പ്രതിയായ യദുകൃഷ്ണൻ  ആളൂർ പോലീസ് സ്റ്റേഷനിൽ എൻഡിപിഎസ്  കേസ്സിലും, അബിൻ രാജ് മണ്ണുത്തി പോലീസ് സ്റ്റേഷനിലെ തട്ടികൊണ്ട് പോകൽ  കേസിലും പ്രതിയാണ്.

കേസിലെ മറ്റൊരു പ്രതിയായ ഫിന്റോ ടൂറിസ്റ്റ് ബസ് ഉടമയാണ്. ടൂറിസ്റ്റ് ബസിന്റെ മറവിൽ  കാലങ്ങളായി എംഡിഎംഎ  ലഹരി വില്പന നടത്തി വരികയാണ്. പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം ഇവർക്ക് എംഡിഎംഎ കൊടുക്കുന്ന ആളുകളെയും ഇവരിൽ നിന്നും എംഡിഎംഎ  വാങ്ങിക്കുന്ന ആളുകളെയും കുറിച്ച് പോലീസ്  അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News