1871 ലാണ് ചിത്രത്തിന് ആസ്പദമായ കഥ നടക്കുന്നത്. തനിക്ക് വേണ്ടപ്പെട്ടവരുടെ രക്ഷയ്ക്കായി രൺബീർ സമ്പന്നരുടെ പണം കൊള്ളയടിച്ച് പാവപ്പെട്ടവർക്ക് നൽകുന്നു. മലയാളത്തിലെ കായംകുളം കൊച്ചുണ്ണിയെ അനുസ്മരിപ്പിക്കുന്ന കഥാപാത്രം ആണ് രൺബീറിന്റേത് എന്ന് പറയാൻ സാധിക്കും.
ഷംഷേരയുടെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ യാഷ് രാജ് പ്രൊഡക്ഷൻസ് പുറത്ത് വിടുന്നതിന് മുൻപേ സാമൂഹ്യ മാധ്യമങ്ങളിൽ ലീക്ക് ആയിരുന്നു. ഇതിനെത്തുടർന്നാണ് ഇവർ പ്രചരണ തന്ത്രം മാറ്റുകയും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ടീസറിനൊപ്പം പുറത്ത് വിടുകയും ചെയ്തത്.
Panthrand Movie: ലിയോ തദേവൂസ് ചിത്രം പന്ത്രണ്ടിന്റെ ടീസർ എത്തി. പ്രേക്ഷകരിൽ ആകാംക്ഷ നിറക്കുന്ന പശ്ചാത്തല സംഗീതവും രംഗങ്ങളും നിറഞ്ഞതാണ് ടീസർ. ഒരു നിഗൂഢത നിറഞ്ഞ ആക്ഷൻ ഡ്രാമ എന്നാണ് ടീസറിൽ അവസാനം തെളിഞ്ഞുവരുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.